Kanyakumari devi keerthanam

*കന്യാകുമാരി*
*ദേവീ കീർത്തനം*
🌹🌹🌹🌹🌹🌹🌹🌹🌹

*അമ്മേ ഭഗവതി നിത്യകന്യേ ദേവീ*
*എന്മേൽ കടാക്ഷിക്ക കുമ്പിടുന്നേൻ*
*മായേ ജഗത്തിന്റെ തായേ ചിദാനന്ദ*
*പ്രിയേ മഹേശ്വരീ കുമ്പിടുന്നേൻ*
*ബാലേ ചതുർവേദമൂല മന്ത്രാക്ഷരീ*
*മേലേ മേലേ നിന്നെ കുമ്പിടുന്നേൻ*
*ഓങ്കാരക്കൂട്ടിലെ പൈങ്കിളിപൈതലേ*
*നിൻ കാലിനായിതാ കുമ്പിടുന്നേൻ*
*നാന്മുഖൻ തന്മുഖ പങ്കജവാസിനി*
*നാന്മറകാതലേ കുമ്പിടുന്നേൻ*
*നാനാ നിഗമോദ്യാനത്തിൽ മദിച്ചിട്ട്*
*ഗാനം മുഴക്കുന്ന കോകിലമേ*
*ഭാർഗ്ഗവിയായതും പാർവ്വതിയായതും*
*ദുർഗ്ഗാഭഗവതി നീ താനല്ലോ*
*മൂർത്തികൾ മൂവരും ദേവതാസംഘവും*
*കാർത്ത്യായനി ശക്തി നീ താനല്ലോ*
*ഛായാ സ്വരൂപിണി ചൈതന്യകാരിണി*
*മായാമായേ ദേവീ കുമ്പിടുന്നേൻ*
*ലോകം ചമയ്ക്കയും രക്ഷിച്ചഴിക്കയും*
*ലോകേശ്വരീ നിന്റെ ലീലയല്ലോ*
*ബാലേ മനോന്മണീ പൊന്നമ്മേ നിന്നുടെ*
*ലീലയിൽ ഞാനു മണുവു തന്നെ*
*താനൊന്നും ചെയ്യാതെ സർവ്വംചെയ്തിടുന്ന*
*ദീനദയാലോ കൈതൊഴുന്നേൻ*
*ബ്രഹ്‌മാണ്ഡ കോടികളെ സേവിച്ചീടുന്ന*
**ബ്രഹ്മസ്വരൂപിണി*
*കുമ്പിടുന്നേൻ*
*ലൂദം കണക്കേ ഭുവനം ചമയ്ക്കുന്ന*
*മാതാവേ നിൻപദം കുമ്പിടുന്നേൻ*
*കാളീ കരാളീ മഹാ ലക്ഷ്മി ശങ്കരീ*
*നാളീകലോചനേ കുമ്പിടുന്നേൻ*
*കൗമാരി സങ്കടനാശിനി ഭാസ്ക്കരീ ഭീമാത്മജേ നിന്നേ കുമ്പിടുന്നേൻ*
*ആപത്തുനീക്കി തുണചെയ്ക അംബികേ* 
*നിന്പത്തു സമ്പത്തു* *നൽകിടേണം*
🌹🌹🌹🌹🌹🌹🌹🌹🌹

Leave a comment

Design a site like this with WordPress.com
Get started