HOMENEW 19
*ഇന്നത്തെ കീർത്തനം*
💜💜💜💜💜💜💜💜💜
*കണ്ണനെ ഒരുക്കി*
************************
@
*കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ*
*എത്രയും ഭംഗിയിൽ ചീകിയൊതുക്കിയ കറ്റക്കാർകൂന്തലിൽ പീലി ചാർത്തി*
*മുത്തുമണികൾ പതിച്ച കിരീടവും മെച്ചത്തിൽ ചേർത്തു ശിരസ്സു തന്നിൽ*
*മിന്നിത്തിളങ്ങുന്ന നെറ്റിത്തടത്തിലായ്*.
*ചന്ദനം കൊണ്ടൊരു ഗോപി തൊട്ടു*
*വാലിട്ടു കണ്ണുമെഴുതി മണിക്കാതിൽ പൊൻമണി കുണ്ഡലം ചാർത്തി നന്നായ്*
*പൊന്നിൻ വളയിട്ടു രണ്ടു കരത്തിലും*.
*പൊൻ മണി വേണുവും ചേർത്തു വച്ചു*
*ശ്രീവത്സം ചേരും മണിമാറിൽ നല്ലൊരു*
*കൗസ്തുഭരത്നമണിയിച്ചതും*
*പോരാതെ ഓരോരോ മാലകൾ ചന്തത്തിൽ*.
*ഭൂലോക നാഥന്റെ ഭംഗി കൂട്ടാൻ*
*മഞ്ജു പീതാംബരം ചുറ്റിയതിൻ മീതെ*
*മിന്നു മേലസ്സുമരഞ്ഞാണവും*
*പൊന്നിൻചിലമ്പുമണിയിച്ചു പാദത്തിൽ*
*ഒന്നു നമസ്കരിച്ചീടുന്നു ഞാൻ*.
*ശ്രീവാസുദേവ ജഗല്പതേ ഗോവിന്ദ!*.
*പാദാരവിന്ദത്തിൽ ചേർത്തിടേണേ*
*( കൃഷ്ണാ ഹരേ ജയ)*
💜💜💜💜💜💜💜💜💜
🕉️🌹🙏ഹരേ കൃഷ്ണ 🕉️🕉️🕉️
🙏🏻🕉️ *ശ്രീകൃഷ്ണവതാരം🙏🏻🌹
🪔🪔🪔🌷🌷🌷🌷🌷🙏🙏🙏🙏
അവതാരമായ് അവതാരമായ്…
അനന്തശായിദേവന്‍ അവതാരമായ്
അവതാരമായ് അവതാരമായ്
അനന്തശായിദേവന്‍ അവതാരമായ്…
കൽമഷഹരന്‍ ദേവന്‍ കാരുണ്യശാലി കൃഷ്ണന്‍
കംസന്റെ കല്‍തുറുങ്കില്‍ അവതാരമായ്
കൽമഷഹരന്‍ ദേവന്‍ കാരുണ്യശാലി കൃഷ്ണന്‍
കംസന്റെ കല്‍തുറുങ്കില്‍ അവതാരമായ്
ദക്ഷിണായനകാലേ ചിങ്ങമാം മാസമതില്‍
ഭക്തവത്സലന്‍ കൃഷ്ണന്‍ അവതാരമായ്
അവതാരമായ് അവതാരമായ്
അനന്തശായിദേവന്‍ അവതാരമായ്…
കൃഷ്ണപക്ഷത്തില്‍ നല്ലോരഷ്ടമിയാം തിഥിയിൽ
അര്‍ദ്ധരാത്രിയില്‍ കൃഷ്ണന്‍ അവതാരമായ്
ഗ്രഹങ്ങള്‍ ഒന്‍പതും പൂര്‍ണ്ണബലത്തില്‍ സന്‍നിലയേ
വൃഷഭലഗ്നത്തില്‍ കൃഷ്ണന്‍ അവതാരമായ്
ഗ്രഹങ്ങള്‍ ഒന്‍പതും പൂര്‍ണ്ണബലത്തില്‍ സന്‍നിലയേ
വൃഷഭലഗ്നത്തില്‍ കൃഷ്ണന്‍ അവതാരമായ്
അവതാരമായ് അവതാരമായ്
അനന്തശായിദേവന്‍ അവതാരമായ്…
മഴമുകില്‍ ഒത്തുവാനില്‍ ഇടിമുഴക്കവുമുണ്ടായ്
വർണമഴമുകില്‍ ഒളിവര്‍ണ്ണന്‍ അവതാരമായ്
മഴമുകില്‍ ഒത്തുവാനില്‍ ഇടിമുഴക്കവുമുണ്ടായ്
വർണമഴമുകില്‍ ഒളിവര്‍ണ്ണന്‍ അവതാരമായ്
തിങ്കളും വന്നുദിച്ചു ഉര്‍വ്വശൈലത്തിന്‍മീതേ
പങ്കജനാഭന്‍ കൃഷ്ണന്‍ അവതാരമായ്
തിങ്കളും വന്നുദിച്ചു ഉര്‍വ്വശൈലത്തിന്‍മീതേ
പങ്കജനാഭന്‍ കൃഷ്ണന്‍ അവതാരമായ്
അവതാരമായ് അവതാരമായ്
അനന്തശായിദേവന്‍ അവതാരമായ്…
മോഹത്തിൽപ്പെട്ടൂഭടൻ മോഹിച്ചു മരുവുമ്പോള്‍
രോഹിണി നക്ഷത്രത്തില്‍ അവതാരമായ്
മോഹത്തിൽപ്പെട്ടൂഭടൻ മോഹിച്ചു മരുവുമ്പോള്‍
രോഹിണി നക്ഷത്രത്തില്‍ അവതാരമായ്
ദുഷ്ടജനഹരനായ് ശിഷ്ടജനപാലകനായ്
ഇഷ്ടവേശനായ കണ്ണന്‍ അവതാരമായ്
ദുഷ്ടജനഹരനായ് ശിഷ്ടജനപാലകനായ്
ഇഷ്ടവേശനായ കണ്ണന്‍ അവതാരമായ്
അവതാരമായ് അവതാരമായ്
അനന്തശായിദേവന്‍ അവതാരമായ്
അവതാരമായ് അവതാരമായ്
അനന്തശായിദേവന്‍ അവതാരമായ്…
🙏🏻🌷🙏🏻🕉️🙏🏻🌷🙏🏻🕉️
🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏 ഹരേ കൃഷ്ണ 🙏
*അഷ്ടമി രോഹിണി നാളിൽ പിറന്നൊരു കണ്ണനാമുണ്ണിയെ കാണാകേണം*
*ദേവകിതൻ ഉദരത്തിൽ ജനിച്ചോരു അമ്പാടി കണ്ണനെ കാണാകേണം*
*കംസന്റെ ഗർവ്വമടക്കാൻ പിറന്നൊരു കണ്ണനാമുണ്ണിയെ കാണാകേണം*
*കൗതുകത്തോടെ ചിരിതൂകി നിൽക്കുന്ന പൊന്നുണ്ണി കണ്ണനെ കാണാകേണം*
*പുണ്യവതിയാം യശോദ വളർത്തിയ ഓമന കണ്ണനെ കാണാകേണം*
*ഗോപികമാരൊത്ത് കേളികളാടുന്ന ഗോപാലകൃഷ്ണനെ കാണാകേണം….*
*പൊന്നോടക്കുഴലൂതി ഗോക്കളെ മേയ്ക്കുന്ന നീലക്കാർവർണ്ണനെ കാണാകേണം..*
*രാധതൻ പ്രേമസ്വരൂപമായി തീർന്നൊരു രാധാകൃഷ്ണനെ കാണാകേണം…*
*പൂന്താനമില്ലത്ത് ഉണ്ണിയായ് ചെന്നൊരു കോമള ബാലനെ കാണാകേണം*
*ആ കുറൂരമ്മയ്ക്ക് സാഫല്യമേകിയ കാർമുകിൽ വർണ്ണനെ കാണാകേണം*
*വില്വമംഗലത്തിന്റെ കൂടെ കളിക്കുന്ന കുസൃതി കുരുന്നിനെ കാണാകേണം*
*മേൽപ്പത്തൂരിന്റെ നാരായണീയത്തിൽ നിറയുന്ന കണ്ണനെ കാണാകേണം*
*ഭൂലോക വൈകുണ്ഠമാകും ഗുരുവായൂർ വാഴുന്ന കണ്ണനെ കാണാകേണം*
*കൃഷ്ണനാട്ടം കളി കാണുവാൻ എത്തുന്ന പൊന്നുണ്ണി കണ്ണനെ കാണാകേണം..*
*തൊഴുതു വലംവയ്ക്കും നേരത്തു കാണുന്ന താമരക്കണ്ണനെ കാണാകേണം*
*കള്ളക്കണ്ണൊലിയാൽ കുറുമ്പു കാട്ടുന്നൊരു കോടക്കാർവർണ്ണനെ കാണാകേണം…*
*ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി നാളല്ലോ കണ്ണന് ജന്മദിനം*
*ആ തിരുനാളിൽ അവതാര ലീലകൾ പാടിപ്പുകഴ്ത്തുന്നു ഭക്തരെല്ലാം..*
*ആനന്ദത്തോടെ മാലോകരെല്ലാം ആഘോഷിക്കുന്നൊരു പുണ്യ ദിനം…*
*അക്ഷരപൂക്കളാൽ കോർത്തൊരു മാല്യമെൻ കണ്ണന്റെ കാൽക്കൽ സമർപ്പിക്കുന്നു….*
*ഈ ജന്മം ഞാനെന്റെ കണ്ണന്റെ കാൽക്കൽ സമർപ്പിക്കുന്നു*
ഹരേ കൃഷ്ണ 🙏
കണ്ണന്റെ പുണ്യദർശനം ❤️🙏 നാളെ കണ്ണന്റെ പിറന്നാൾ
ആരെഴുതിയതാണ് എന്ന് അറിയില്ല❣️.. പക്ഷേ വായിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞു.. ഗുരുവായൂരപ്പന്റെ നിർമാല്യ ദർശനം കിട്ടിയത് പോലെ
മനസ്സിന് അൽപ്പം പോലും പേടി തോന്നുന്നില്ല..
മുൻപെങ്ങോ വന്നിട്ടുള്ള ഒരു ഓർമ മാത്രമേയുള്ളൂ..
എങ്കിലും വഴി നല്ല പരിചയമുള്ളതുപോലെ. വഴിയിലൊന്നും ആരെയും കാണുന്നില്ല. ഒരു ചിന്ത മാത്രമേയുള്ളു എത്രയും പെട്ടെന്ന് നിർമ്മാല്യ ദർശനത്തിന് നട തുറക്കുന്നതിനു മുൻപായി ഗുരുവായൂരിലെതണം.
ഭഗവാന് അർപ്പിക്കാനായി ഒരു തുമ്പലയിൽ
കൈയിൽ കരുതിയ തുളസിമാല മാറോട് ചേർത്ത് നാവിൽ ഹരിനാമം ജപിച്ചു നടന്നുകൊണ്ടിരിന്നു. കുറച്ചു ദുരം പിന്നിട്ടപ്പോൾ തന്നെ അകലെയായി അമ്പലം കാണാം.. കാലുകളിൽ നടത്തതിന്റെ വേഗത കൂടികൊണ്ടിരുന്നു. അടുക്കുംതോറും പരിസരം പോലും മറന്ന് ഉച്ചത്തിൽ ഹരിനാമം ജപിക്കാൻ തുടങ്ങി.അവിടമാകെ കളഭത്തിന്റെ മണം മാത്രം..
പൂനിലാവു പെയ്തിറങ്ങിയപോലെ
അമ്പലമാകെ പ്രകാശപൂരിതമായിക്കുന്നു.. പരിസരത്ത് ആരെയും കാണുന്നില്ലല്ലോ… എല്ലാപേരും ദര്ശനത്തിനായി അകത്തായിരിക്കും.. എന്ന് വിചാരിച്ചുകൊണ്ട്
പിന്നെയും നടത്തതിന്റെ വേഗത കൂട്ടി. അപ്പോഴും ഉച്ചത്തിൽ ജപിച്ചുകൊണ്ടിരുന്നു. കണ്ണിൽ അമ്പലം മാത്രം..നടവാതിൽ തുറന്നു കിടപ്പുണ്ട്.
മാറോട് ചേർത്തു പിടിച്ചിരുന്ന തുമ്പല കൈകുമ്പിളിൽ ചേർത്തുപിടിച്ചു.. നടവാതിലിലൂടെ അകത്തു കടന്നു..
അമ്പലത്തിനുള്ളിലും ആരെയും കാണുന്നില്ല.
ശ്രീകോവിലിനു മുന്നിലായ് ഞാൻ മാത്രം.
ശ്രീക്കോവിലിന്റെ വാതിൽ തുറന്നിട്ടില്ല.അവിടമാകെ തുളസിപുവിന്റെയും, കളഭത്തിന്റെയും മണം മാത്രം..വാതിലിനുമുന്നിലായി സ്ഥാനം ഉറപ്പിച്ചുകൊണ്ട് ഒന്നും കൂടി ചുറ്റും നോക്കി. ആരെയും കാണുന്നില്ലലോ ഭഗവാനെ.
മനസ് ശാന്തമായതുപോലെ..
കണ്ണുകളടച്ചു പതിയെ നാമം ജപിച്ചു കൈകൾ കുപ്പിനിന്നു.. പതിയെ കാതുകളിൽ ഓടകുഴൽ നാദം കേൾക്കുന്നതായി തോന്നി..
അന്നേരം ശ്രീകോവിലിനു മുന്നിലുള്ള മണി
അടിച്ചതും ശ്രീക്കോവിലിന്റെ നട തുറന്നതും ഒരുമിച്ചായിരുന്നു..
ജന്മപുണ്യമായി ഞാൻ കരുതിയ ഗുരുവായൂരപ്പന്റെ നിർമ്മാല്യ ദര്ശനം..
ഉറക്കമുണർന്നുള്ള ആ ഉണ്ണിക്കണ്ണന്റെ പുഞ്ചിരി തൂകികൊണ്ടുള്ള..
ആ കമനിയരൂപം കൺ കുളിർക്കേ കണ്ടു തൊഴുതിടുമ്പോൾ, എന്റെ മനസ്സിനും ശരീരത്തിനുംചുറ്റും ഒരു പ്രകാശം വലയം വയ്ക്കുന്നതുപോലെ തോന്നി.. ഇന്നുവരെ അനുഭവപ്പെടാത്ത ഒരു ചൈതന്യം ഉണ്ടായതുപോലെ…
ഉച്ചത്തിൽ എന്റെ കൃഷ്ണാ എന്നുവിളിച്ചു കണ്ണുതുറന്നതും.. അടുത്തുള്ള അമ്പലത്തിൽ നട തുറന്ന മണിയൊച്ച കേട്ടതും ഒരുമിച്ചായിരുന്നു..
ഞാൻ എവിടെയായിരുന്നു എന്റെ കൃഷ്ണാ. ഇത്രയും നേരം..
ഞാനിപ്പോൾ എന്റെ ഗുരുവായൂർ കണ്ണന്റെ നിർമ്മാല്യ ദര്ശനം കണ്ടതേയുള്ളു.. എന്റെ ഗുരുവായൂരപ്പാ ഞാൻ കണ്ടത് സ്വപ്നമായിരുന്നോ .
മനസ്സിനും ശരീരത്തിനും ഒരു ഉന്മേഷം കിട്ടിയതുപോലെ.
കണ്ണുകൾ നിറഞ്ഞൊഴുകി.എന്റെ കൃഷ്ണാ നീയെന്നെ അറിഞ്ഞുവല്ലോ.. കൃഷ്ണാ..
❣️ഗുരുവായൂരപ്പാ ❣️
Leave a comment