Shravan month

*മഹാദേവന് പ്രധാനമായ ശ്രാവണമാസം; വരുന്ന തിങ്കളാഴ്ചകളിൽ ഇങ്ങനെ വ്രതം അനുഷ്ഠിക്കാം*

*ശ്രാവണമാസം ഓഗസ്റ്റ് 5 ന് ആരംഭിച്ച് സെപ്റ്റംബർ 3 നാണ് അവസാനിക്കുന്നത്.*


*ശ്രാവണ മാസം ഭഗവാൻ* *മഹാവിഷ്ണുവിന് പ്രാധാന്യം ഉള്ള പോലെ  മഹാദേവനും പ്രധാനമാണ് . ഈ പുണ്യമാസത്തിലെ തിങ്കളാഴ്ചകളിൽ വ്രതം അനുഷ്ടിച്ചു ഭഗവാനെ ഭജിക്കുന്നത് അത്യുത്തമമാണ് . സോമവാര വ്രതം എന്നും അറിയപ്പെടുന്ന ഈ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമ മംഗല്യഭാഗ്യത്തിന് മാത്രമല്ല, ഭദ്രമായ കുടുംബജീവിതത്തിനും വൈധവ്യദോഷ നിവാരണത്തിനും ചന്ദ്രദോഷശമനത്തിനും മോക്ഷത്തിനും ദാമ്പത്യപ്രശ്‌നപരിഹാരത്തിനും കുടുംബ ഉന്നതിയുണ്ടാകാനുമെല്ലാം ഉത്തമമത്രേ. സോമവാരവ്രതാനുഷ്ഠാനം ശിവകുടുംബപ്രീതിക്ക് കാരണമാകും എന്നതും പ്രത്യേകതയാണ്.*

*ഭഗവാന്റെ അർദ്ധപകുതി ശ്രീപാർവതീദേവിയായതിനാൽ തിങ്കളാഴ്ച ദിവസം ശിവപാർവതീ മന്ത്രങ്ങള്‍ ചേര്‍ത്ത് വേണം ശിവനെ ഭജിക്കാന്‍. ‘നമ:ശിവായ ശിവായ നമ:’ എന്ന മൂലമന്ത്രം നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് അതീവ ഫലദായകമാണ്. ശിവസഹസ്രനാമവും ലളിതാസഹസ്രനാമവും തുല്യപ്രാധാന്യം നൽകി ജപിക്കാവുന്നതാണ്. ഉമാമഹേശ്വരസ്തോത്രവും ജപിക്കണം . അന്നേദിവസം കഴിയാവുന്നത്ര തവണ ‘ഓം നമഃശിവായ’ എന്ന പഞ്ചാക്ഷരീനാമം ജപിക്കുന്നതും നന്ന്. തിങ്കളാഴ്ച ദിനം മുഴുവൻ ശിവപാർവതീ സ്മരണയിൽ കഴിച്ചുകൂട്ടുന്നത് ശ്രേഷ്ഠം.*


🙏🙏🙏🙏🙏🙏🙏

Leave a comment

Design a site like this with WordPress.com
Get started