വാണി ഗുണാലയേ ദേവി!
വാണിമാതേ സരസ്വതി!
വാണിടുകെന്റെ നാവിന്മേൽ
ജ്ഞാനമെന്നിലുദിക്കുവാൻ
സത്യസ്വരുപിണി ദേവി
സർവ്വൈശ്വര്യ പ്രദായിനി
നിയെന്നും മമ നാവിന്മേൽ
നൃത്തമാടി വസിക്കണേ
സരസ്വതി സദാനന്ദേ!
ബ്രഹ്മപത്നി സുലോചനേ
സുന്ദരി ശുഭദേ നിന്റെ
പാദപത്മം തൊഴുന്നു ഞാൻ
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Leave a comment