Rama Mahima song

*രാമ രാമ രാമ രാമ രാമ രാമ പാഹിമാം*
*രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം*

*രാഘവാ മനോഹരാ മുകുന്ദ രാമ പാഹിമാം*
*രാവണാന്തക മുകുന്ദ രാമ രാമ പാഹിമാം.*

*ഭക്തി മുക്തിദായകാ പുരന്ദ രാധി സേവിതാ*
*ഭാഗ്യ വാരിതേ ജയ മുകുന്ദരാമ പാഹിമാം.*

*ദീനത കൾ നീക്കി നീ അനുഗ്രഹിക്ക സാദരം*
*മാനവാ ശിഖാമണി മുകുന്ദരാമ പാഹിമാം.*

*നിൻ ചരിതമോതുവാൻ നിനവിൽ ഓർമ്മ തോന്നണം*
*പഞ്ച സായകാ മുകുന്ദ രാമ രാമ പാഹിമാം.*

*ശങ്കര സദാശിവ നമശിവായ മംഗളം*
*ചന്ദ്രശേഖര ഭഗവൽ ഭക്തി കൊണ്ട് ഞാനിതാ*

*രാമമന്ത്രം മോതിടുന്നിതാ മയങ്ങൾ നീങ്ങുവാൻ*
*രാമ രാഘവാ മുകുന്ദ രാമ രാമ പാഹിമാം*.

*ഭക്തവത്സലാ മുകുന്ദ പത്മനാഭ പാഹി മാം*
*പന്നഗാരി വാഹനാ മുകുന്ദരാമ പാഹിമാം.*

*കാൽ തളിരടി യണി കനിഞ്ഞു കൂപ്പും എന്നുടെ*
*കാലദോഷമാകവേ കളഞ്ഞു രക്ഷ ചെയ്ക മാം.*

*പാരിതിൽ ദരിദ്ര ദുഃഖമേകിടാതെ നിക്കു നീ*
*ഭൂരി മോദമേകണേ മുകുന്ദരാമ പാഹിമാം.*

*ശ്രീകരം ഭവിക്കണമെനിക്കു ശ്രീപദേ വിഭോ*
*ശ്രീനിധേ ദയാനിധേ മുകുന്ദരാമ പാഹിമാം.*
*വിഘ്നമൊക്കെയുമകറ്റി വിശ്വതീതി പൂർത്തിയായി*
*വന്നിടാനനുഗ്രഹിക്ക രാമ രാമ പാഹിമാം.*

*വിത്തവാനു വാകണം *വിശേഷബുദ്ധി തോന്നണം*
*വിശ്വനായകാ മുകുന്ദ രാമ രാമ പാഹിമാം.*

*രോഗപീഡ വന്നണഞ്ഞു രോഗിയായി വലഞ്ഞിടാതെ*
*ദേഹരക്ഷ ചെയ്യണം മുകുന്ദരാമ പാഹിമാം.*

*രാമ രാമ രാമ രാമ രാമ രാമ പാഹിമാം*
*രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം….*

🙏🕉️🙏🕉️🙏

Leave a comment

Design a site like this with WordPress.com
Get started