Chottanikkara amma

*ദേവി സ്തുതി* 

🙏🌹🪷💐🕉️🌷🌺🌸🙏

*ചോറ്റാനിക്കരയമ്മേ ജഗദംബികേ*
*ആദിപരാശക്തി കൈതൊഴുന്നേൻ*
*ആധിയും വ്യാധിയും തീർത്തിടേണേ*
*ആയുരാരോഗ്യങ്ങൾ തന്നീടണേ* 

*പാർവ്വതി ദേവി ശ്രീ ഭദ്രയായി*
*ചോറ്റാനിക്കരയിലവതരിച്ചു*
*ആദിപരാശക്തി ചൈതന്യമായ്*
*അഖിലാണ്ഡമാകെ നിറഞ്ഞു ദേവി.*

*ചോറ്റാനിക്കരയിലെ സർവ്വേശ്വരീ*
*മുപ്പാരിലും വാഴും മൂകാംബികേ*
*മുപ്പത്തിമുക്കോടി ദേവർകൾക്കും*
*അദ്വൈത  മൂർത്തിയാം അമ്മയല്ലോ*

*സൃഷ്ടികർത്താവിന്റെ പ്രിയസഖിയായ്*
*സംഹാരരുദ്രന്റ പാതിമെയ്യായ്*
*ലോകനന്മക്കായ് അവതരിച്ചു*
*സർവ്വർക്കും മംഗളം എകുവാനായ്.* 

*രാവിലെ അമ്മ സരസ്വതിയായ്*
*ഉച്ചക്കവിടുന്ന് ഭദ്രകാളി*
*വൈകിട്ടവിടുന്ന്* *ദുര്‍ഗ്ഗാദേവി*
*മൂന്നു നിറം പട്ടണിയുമമ്മ* 

*അമ്മേ നാരായണാ മന്ത്രം ചൊല്ലി*
*തിരുനടയിൽ എത്തും ഭക്തർക്കെല്ലാം*
*ദർശനം നൽകണേ അംബികയേ*
*കാത്തരുളേണമേ കാർത്ത്യായനീ.*    

*അമ്മേശരണം ദേവിശരണം*

🙏🌹🪷💐🕉️🌷🌺🌸🙏

Leave a comment

Design a site like this with WordPress.com
Get started