അണിവാക ചാർത്തിൽ ഞാനുണർന്നൂ കണ്ണാ..
മിഴിനീരിൽ കാളിന്ദി ഒഴുകീ കണ്ണാ.. (അണിവാക..)
അറുനാഴി എള്ളണ്ണ ആടട്ടയോ…
മറുജന്മ പൊടി മെയ്യിലണിയട്ടയോ
തിരുമാറിൽ ശ്രീവത്സമാവട്ടയോ (അണിവാക..)
ഒരുജന്മം തായാവായി തീർന്നെങ്കിലും
മറുജന്മം പയ്യായി മേഞ്ഞെങ്കിലും
യദുകുലകന്യാ വിരഹങ്ങൾ തേങ്ങുന്ന
യാമത്തിൽ രാധയായി പൂത്തെങ്കിലും കൃഷ്ണാ..
പ്രേമത്തിൻ ഗാഥകൾ തീർത്തെങ്കിലും
എന്റെ ഗുരുവായുരപ്പാ നീ കണ്ണടച്ചൂ..
കള്ള ചിരി ചിരിച്ചൂ പുല്ലാങ്കുഴൽ വിളിച്ചൂ..(അണിവാക..)
യമുനയിലോളങ്ങൾ നെയ്യുമ്പോഴും
യദുകുല കാമ്പോജി മൂളുമ്പോഴും (യമുനയിൽ ..)
ഒരുനേരമെങ്കിലും നിന്റെ തൃപ്പാദങ്ങൾ
തഴുകുന്ന പനിനീരായ് തീർന്നില്ലല്ലോ കൃഷ്ണാ…
ഹൃദയത്തിൻ ശംഖിൽ ഞാൻ വാർന്നില്ലല്ലോ
അപ്പോഴും നീ കള്ള ചിരി ചിരിച്ചു..
അവിൽ പൊതിയഴിച്ചൂ പുണ്യം പങ്കുവച്ചൂ.. (അണിവാക..)
Leave a comment