Sita

HOMENEW18

*സീതദേവിയുടെ രാജവംശം.*
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

ശ്രീരാമന്റെ പത്നി സീതയുടെ വളർത്തച്ഛനാണ് സീതധ്വജൻ. രാമായണത്തിൽ മിഥില രാജവംശത്തിലെ 16–)0 ജനകനായിരുന്നു ഇദ്ദേഹം. അദ്ദേഹത്തിന്റെ പുത്രി സീത എന്നറിയപ്പെട്ടു.

മുൻഗാമികൾ.
****************
ബ്രഹ്മവ്— മരീചമഹർഷി— കശ്യപൻ— വിവസ്വാൻ— വൈവസ്വതൻ— ഇക്ഷ്വാകു— നിമി— മിഥിരാജാവ്.

മിഥിലാരാജവംശം.
********************
മിഥി സ്ഥാപിച്ച രാജവംശമാണ് “മിഥിലരാജവംശം”. ഈ രാജവംശത്തിലെ ഭരണാധികാരികൾ  ജനകന്മാർ എന്നറിയപ്പെട്ടു. ജനകൻ എന്നാൽ പിതാവ് എന്നർത്ഥം. രാമായണത്തിലെ സീതയുടെ വളർത്തച്ഛൻ വരെ 16 ജനകന്മാർ ഉണ്ടായിട്ടുണ്ട് എന്ന് കരുതുന്നു. ശേഷം 36 രാജാക്കന്മാർ കൂടി ഈ പരമ്പരയിൽ ഉണ്ടായി. അങ്ങനെ മൊത്തം 52 രാജാക്കന്മാരുടെ അഥവ ജനകന്മാരുടെ വിവരണം പുരാണത്തിൽ കാണുന്നുണ്ട്.

വിദേഹരാജ്യം.
***************
ജനകന്മാർ ഭരിച്ച ഭൂപ്രദേശം വിദേഹം എന്നറിയപ്പെടുന്നു. പടിഞ്ഞാറ് സദനിരാ നദി, കിഴക്ക് കൗശികി നദി, തെക്ക് ഗംഗ നദി, വടക്ക് ഹിമാലയ പർവതങ്ങൾ എന്നിവയാണ് വിദേഹ രാജ്യത്തിന്റെ അതിർത്തികൾ . സദനിരാ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് വൈദേഹരുടെ അയൽരാജ്യമായിരുന്നു ശ്രീരാമന്റെ രാജ്യമായ കോസല രാജ്യം.

വംശചരിത്രം.
***************
മിഥി (രാജവംശം സ്ഥാപിച്ച രാജാവ് )
—ഉദാവസു— നന്ദിവർധനൻ—സുകേതു— ദേവരാഷ്‌ട്രരതൻ—മഹാത്രാതൻ— മഹാദ്രതൻ—   കീർത്തിരഥൻ— ദേവമിഠൻ— വിബുദ്ധൻ— മഹീദ്രകൻ— കീർത്തിരാതൻ—മഹാരോമൻ—സ്വർണ്ണരോമൻ—ഹ്രസ്വരോമൻ—സീതധ്വജൻ (സീതയുടെ അച്ഛൻ.)

(ഇദ്ദേഹത്തിന് ശേഷമുള്ള 36  രാജാക്കന്മാരുടെ പേരുകൾ നിർഭാഗ്യവശാൽ എനിക്ക് ലഭിച്ചില്ല. ദയവായി ക്ഷമിക്കുക.)

സീതധ്വജൻ.
**************
അച്ഛൻ = ഹ്രസ്വരോമൻ.
അമ്മ = കേകസി.
ഭാര്യ = സുനയന.
മക്കൾ (2) = സീത. ഊർമ്മിള.

സീതയുടെ ജനനം.
********************
രാമായണത്തിൽ വിദേഹ രാജ്യത്തിന്റെ രാജാവായ സീതധ്വജൻ ഒരിക്കൽ കൃഷി ആവിശ്യത്തിന് വേണ്ടി ഭൂമിയിൽ വലിയ ഒരു യാഗം നടത്തി ഭൂമി ഉഴുതു മറിക്കുമ്പോൾ ഒരു പേടകം കിട്ടുകയും അത് തുറന്നു നോക്കിയപ്പോൾ അതിൽ ഒരു കുഞ്ഞിനെ കാണുകയും ചെയ്തു. ആ കുഞ്ഞിനെ മക്കളില്ലാത്ത അദ്ദേഹം സീത എന്ന പേരിൽ വളർത്തുകയും ശ്രീരാമനെ കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്തു…..

സീതയെ ലഭിച്ചു കഴിഞ്ഞു ഇദ്ദേഹത്തിന് ജനിച്ച പുത്രിയാണ് ശ്രീരാമന്റെ അനുജൻ ലക്ഷ്മണൻ വിവാഹം കഴിച്ച ഊർമിള.

സീതയുടെ പേരുകൾ.
***********************
ജനകന്റെ മകൾ= ജാനകി.
മിഥിലരാജകുമാരി= മൈഥിലി.
വിദേഹരാജകുമാരി= വൈദേഹി.
ജനകന്റെ പുത്രി= ജനകാത്മജാ.
ഭൂമി പുത്രി= ധാരണിസുധ.
➖️ *ഇവ അഞ്ചും സീതയുടെ പഞ്ച* *നാമങ്ങൾ എന്നറിയപ്പെടുന്നു* …..

കടപ്പാട്

Leave a comment

Design a site like this with WordPress.com
Get started