Sreenarayanaguru’s varanashramam, krishnagiri Palace

HOMENEW18

ശ്രീനാരായണ ഗുരുദേവൻ്റെ പാദസ്പർശത്താൽ അനുഗ്രഹീതമായ വാരണപ്പള്ളി തറവാടിൻ്റെ ചരിത്രം,
നവോത്ഥാനവിപ്ലവത്തിൽ കേരളത്തിലെ ആദ്യരക്തസാക്ഷി ആറാട്ടുപുഴ വേലായുധ പണിക്കർ വാരണപ്പള്ളിതറവാട്ടിലെ മരുമകനാണ്,

പഴമയും പെരുമയും പേറുന്ന വാരണപ്പളളി കളരിയിൽ നിന്ന് എത്രയോ വീരയോദ്ധാക്കളെ വാർത്തെടുത്ത് നല്കികായംകുളം തമ്പുരാൻ്റെ സൈന്യത്തിന് അലങ്കാരമാക്കി …
കായംകുളം രാജാവിൻ്റെ പടത്തലവൻമാരിൽ പേരും പെരുമയും നേടി വാരണപ്പള്ളി പടത്തലവൻ,
പക്ഷെ ഇതികൊണ്ടൊന്നുമല്ല വാരണപ്പളളി ഇന്ന് കേരളത്തിൽ അറിയപ്പെടുന്നത്.
ആധുനിക ഭാരതം കണ്ട ഏറ്റവും വലിയ തത്വചിന്തകനും സന്യാസിവര്യനും നവോത്ഥാന ചരിത്രത്തിൽ പുത്തൻ അദ്ധ്യായം എഴുതി ചേർത്ത സാമൂഹ്യ പരിഷ്കർത്താവ്
ശ്രി നാരായണ ഗുരുദേവൻ
രണ്ടരവർഷം വാരണപ്പള്ളിൽ താമസിച്ചു പഠിച്ചു, വാരണപ്പള്ളി തറവാട് അങ്ങനെ പുണ്യ പരിപാവനഗൃഹമായി ഖ്യാതി നേടി,

ചരിത്രം :
പതിനാലാം നൂറ്റാണ്ടിൽ ലോകനാഥപണിക്കർ എന്ന കളരിഗുരുക്കളാണ് കായംകുളം പുതുപ്പള്ളിയിൽ വാരണപ്പള്ളികളരി സ്ഥാപിച്ചത്,
കായംകുളം രാജാവിൻ്റെ സൈന്യത്തിന്ആവശ്യാനുസരണം യോദ്ധാക്കളെ വാരണപ്പള്ളി കളരിയിൽ നിന്ന് എത്തിച്ചു കൊടുത്തിരുന്നു,
കായംകുളംരാജാവ് 300 ഏക്കർ ഭൂമി കുടുംബത്തിന് നല്കിയിട്ടുള്ളതായി പറയുന്നു,

ലോകനാഥപണിക്കരുടെ മകൻ പത്തിനാഥ പണിക്കർ കായംകുളം രാജാവിൻ്റെ പടത്തലവൻമാരിൽ ഒരാളായിരുന്നു, അദ്ദേഹം ‘പടവെട്ടും പത്തിനാഥ പണിക്കർ ‘ എന്ന പേരിലാണ് അറിയപ്പെടുന്നത്.നാട്ടുരാജ്യങ്ങൾ തമ്മിലുണ്ടായ യുദ്ധത്തിൽ ശത്രുവിന് കീഴടങ്ങാതെപത്തിനാഥ പണിക്കർ സ്വയം വാളാൽ വെട്ടി വീരമൃത്യു വരിച്ചു,

തറവാടിൻ്റെ തെക്കെ ഭാഗത്ത് കളരിയുടെ പിന്നിലായാണ് പടവെട്ടും പത്തിനാഥപണിക്കരുടെ സമാധിസ്ഥാനം, അവിടെ പീഠത്തിൽ അദ്ദേഹത്തിൻ്റെ വാൾ സൂക്ഷിച്ചിട്ടുണ്ട്, ( കളരി ക്ഷേത്ര സമ്പ്രദായത്തിലേക്ക് മാറി )

1878ൽ 22 ആം വയസിലാണ് നാണു  ഉന്നതവിദ്യഭ്യാസ പഠനത്തിനായിവാരണപ്പളളിയിലെത്തുന്നത്,
വാരണപ്പള്ളിയിൽ താമസിച്ചു കൊണ്ട് ഇവിടെ അടുത്തുള്ള ചേവണ്ണൂർ കളരിയിൽ കുമ്മൻപ്പള്ളി രാമൻപിള്ള ആശാൻ്റെ കീഴിൽ സംസ്കൃത പഠനം, നാണുവിനെ ചേവണ്ണൂർ കളരിയിൽ ചേർത്തത് അമ്മാവൻ കൃഷ്ണൻ വൈദ്യനും വാരണപ്പള്ളിയിലെ കാരണവർ കൊച്ചുകൃഷ്ണപണിക്കരും ചേർന്നാണ്,

വാരണപ്പള്ളിയിലെ അമ്മയിൽ നിന്ന് അറിഞ്ഞ തറവാട്ടിലെ വീരകഥകളും ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥയല്ലാം നാണുവിലെ ധർമബോധത്തെ വളർത്തി
സമൂഹത്തിൽ നടക്കുന്ന അനീതിക്കും അനാചാരങ്ങൾക്കുമെതിരെ പോരാടുന്നതിന് പ്രചോദനം നല്കി.
തറവാട്ടിലെ ചെമ്പകമരചോട്ടിൽ ധ്യാനത്തിലിരിക്കുമ്പോഴാണ് നാണുവിന് ശ്രീകൃഷ്ണദർശനമുണ്ടായത്,
അവിടെ വെച്ച് തന്നെ അദ്ദേഹത്തിൻ്റെ ആദ്യ കൃതിയായ ശ്രികൃഷ്ണദർശനം രചിച്ചു, വാസുദേവാഷ്ടകവും വിനായകാഷ്ടകവും വാരണപ്പള്ളിയിലെ താമസത്തിനിടെ എഴുതപ്പെട്ടതാണ്, കൂടാതെ വീട്ടിലെ സ്ത്രികൾക്കായി ഒരു വഞ്ചിപ്പാട്ടും അദ്ദേഹം രചിച്ചു, ഈ രചന നിലവിൽ ഇല്ല. നഷ്ടപ്പെട്ടു,
നാണുവിൽ നിന്ന് ശ്രീനാരായണ ഗുരുവിലേക്കുള്ള കൂടുമാറ്റം വാരണപ്പള്ളിയിൽ നിന്നാണെന്ന് ചരിത്രം പരിശോദിച്ചാൽ മനസിലാക്കാം,
വാരണപ്പള്ളിയിലെ രണ്ടരവർഷകാലത്തെ താമസം അദ്ദേഹത്തിലെ ഭക്തി, ആത്മീയത, സാമൂഹികതത്വചിന്തകൾക്ക് ബലമേകി,

ശ്രീ നാരായണ ധർമ്മ പരിപാലന സംഘത്തിനു വേണ്ടി അനുയായികൾ നാടൊട്ടുക്കും സംഭാവന പിരിക്കുന്നതിനായി തിരിച്ചപ്പോൾ
ഒരു ശിഷ്യൻ ഗുരുവിനോട് പറഞ്ഞു ‘ വാരണപ്പള്ളിയിൽ പോകേണ്ടെ?
ഗുരു: വാരണപ്പള്ളിയിൽ നിന്ന് നമ്മൾ കുറെ പറ്റിയിട്ടുണ്ട്,
ഇനി നാം വാരണപ്പള്ളിക്കാണ് കൊടുക്കേണ്ടത് “

വാരണപ്പള്ളിശിവഗിരി തീർത്ഥാടന കാലത്ത് ഇടത്താവളമാണ്,
വിവിധ ദേശങ്ങളിൽ നിന്ന് വന്ന് പോകുന്ന ഭക്തർ ഗുരുദേവൻ്റെ സാമീപ്യം ഇവിടെ അനുഭവിച്ചറിയുന്നു,

വാരണപ്പള്ളി തറവാടിൻ്റെ പൂമുഖത്തുള്ള ചിത്രപ്പണികളോടുകൂടിയ ഗോശാലയ്ക്ക്600 വർഷത്തെ പഴക്കമുണ്ട്, ഗോശാലയുടെ മുഖപ്പിൽ കാളിയമർദ്ദനം കൊത്തിവെച്ചിട്ടുണ്ട്,

തറവാടിൻ്റെ തെക്കെ ഭാഗത്തെ ആയുധകളരി ഇന്ന് വിശ്വനാഥക്ഷേത്രമാണ്,
ക്ഷേത്രത്തിനും തറവാടിനും ഇടയിലായി പടവെട്ടും പത്തിനാഥപണിക്കരുടെ സമാധിസ്ഥാനം,
വലിയച്ചൻ എന്നാണ് വിളിക്കുന്നത്,
പത്തിനാഥ പണിക്കർക്ക് നേദിക്കുന്ന വലിയ അടയാണ് ക്ഷേത്രത്തിലെ ഏറ്റവും വലിയ വഴിപാട്, ഏകദേശം പതിനയ്യായിരം രൂപയോളം ചിലവ് വരും ഈ വഴിപാടിന്,
വലിയട വഴിപാട് നേർന്നാൽ മനസിൽ ആഗ്രഹിച്ച കാര്യങ്ങൾ തടസ്സങ്ങൾ കൂടാതെ പൂർത്തികരിക്കും എന്നാണ് വിശ്വാസം,

ഗുരുവിന് ശ്രികൃഷ്ണ ദർശനം ലഭിച്ച ചെമ്പകമരം നിന്നിടത്ത് ഗുരുമന്ദിരവും അതിനോട് ചേർന്ന് ധ്യാനമന്ദിരവും ഉണ്ട്,

അറയും നിരയുമായുള്ള തെക്കെപ്പുരയ്ക്ക് ( ക്ഷേത്രത്തിനോട് ചേർന്നുള്ള വീട് ) മച്ചും രണ്ട് നിലവറകളും ഉണ്ട്,
ഒരു നിലവറ ആയുധങ്ങൾ സൂക്ഷിക്കുന്നതിനും രണ്ടാമത്തേത് വീട്ടുപകരണങ്ങൾ സൂക്ഷിക്കുന്നതും,
തെക്കെപ്പുരയുടെ അറ കായംകുളം കൊച്ചുണ്ണി പതിനെട്ട് അടവും പയറ്റി കുത്തിതുറക്കാൻ ശ്രമിച്ചിട്ട് കഴിഞില്ല, കള്ളൻ പരാജയപ്പെട്ട് തിരിഞ്ഞോടി…
ആ കാലഘട്ടത്തിലെ വാസ്തുശാസ്ത്ര മികവിൻ്റെനേർസാക്ഷ്യമാണ് കൊച്ചുണ്ണിയുടെ കത്തി കൊണ്ട് തുള വീണ അറയുടെ ഭാഗം ,പത്മനാഭൻ്റെ നിലവറ താഴ് പോലെശില്പിമാരുടെ നിർമ്മാണ രഹസ്യം തന്നെയാണ് ഇവിടെയും കാണാനാകുന്നത്,

തെക്കെപ്പുരയുടെവെള്ളമണൽ നിറഞ്ഞവിസ്താരമായ മുറ്റത്തെ പടിപ്പുര കടന്നാൽ
വടക്കെപ്പുര എത്തും, അവിടെയാണ് ശ്രി നാരായണ ഗുരുദേവൻ താമസിച്ചത്, വടക്കെ പുരയുടെ മുന്നിലുള്ള ഗുരു കുളിച്ചിരുന്ന കുളം’ നാരായണതീർത്ഥം’ എന്ന പേരിൽ അറിയപ്പെടുന്നു,

വാരണപ്പള്ളി കുടുംബയോഗക്ഷേമസഭ എന്നാണ് കമ്മിറ്റിയുടെ പേര്,പതിനെട്ട് പേരടുങ്ങുന്ന ഭരണകമ്മിറ്റിയിൽ പ്രസിഡൻ്റ് ഇല്ല, പകരം തറവാട്ടിലെ കാരണവർ ,പതിനെട്ടു പേരിൽനിന്ന് സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നു,
ശ്രീദേവി മാഡം ആണ് നിലവിൽ വാരണപ്പള്ളി കുടുംബയോഗക്ഷേമസഭയുടെ സെക്രട്ടറി,
ക്ഷേത്രം മേൽശാന്തി സൂരജ് ശാന്തിയാണ്,
സെക്രട്ടറിയും മേൽശാന്തിയും ചേർന്നാണ് വാരണപ്പള്ളിയിൽ എന്നെ സ്വീകരിച്ചത്,
തറവാടിൻ്റെ ചരിത്രത്തെ പറ്റിയും മറ്റും നിറയെ സംസാരിച്ചു,
ഹൃദയസ്പർശിയായിരുന്നു അവരുടെ പെരുമാറ്റം, രാത്രി ഏറെ വൈകിയതിനാൽ അന്ന് വാരണപ്പള്ളിയിൽ താമസിക്കാമെന്ന് പറഞ്ഞു,
വളരെ സന്തോഷം തോന്നിയ നിമിഷം,
ശ്രീനാരായണ ഗുരുദേവൻ താമസിച്ചിരുന്ന വീട്ടിൽ ഒരു ദിവസം കിടന്നുറങ്ങാൻ അവസരം ലഭിക്കുക എന്ന് പറഞ്ഞാൽ അതൊരു മഹാഭാഗ്യമല്ല..

ശിവഗിരിയിലേക്ക് വരുന്നവർ വാരണപ്പള്ളിയിലും വരൂ ……
കായംകുളം കൃഷ്ണപുരം കൊട്ടാരം സന്ദർശിക്കുന്ന സഞ്ചാരികൾ തൊട്ടടുത്തുള്ള വാരണപ്പളളിയും സന്ദർശിക്കു…
നിങ്ങളുടെ യാത്ര കൂടുതൽ ആനന്ദവും സന്തോഷകരവുമായി തീരും ..
അവിടത്തെ ധ്യാനമന്ദിരത്തിൽ കുറച്ച് നേരം കണ്ണടച്ച് ധ്യാനത്തിലിരിക്കാം..
തെക്കെപ്പുരയുടെയും വടക്കെപുരയുടെയും പൂമുഖത്ത് ഇത്തിരി നേരം ഇരുന്ന് വിശ്രമിക്കാം …

അനേക സാഹിത്യരചനകൾ പുരാണ പാരായണങ്ങൾ വാദപ്രതിവാദങ്ങൾക്ക് സാക്ഷ്യം വഹിച്ച വാരണപ്പള്ളി തീർത്ഥാടകർക്കും സഞ്ചാരികൾക്കും ചരിത്രാന്വേഷികൾക്കും നല്ലൊരു മുതൽകൂട്ടാണ്,
കമ്മിറ്റിയുടെ അനുമതിയോടെ സന്ദർശകർക്ക് ഫോട്ടോ വീഡിയോ എടുക്കാവുന്നതാണ്,
വാരണപ്പള്ളി വിശദമായ വിവരങ്ങൾ അറിയുന്നതിന്
സെക്രട്ടറി ശ്രീദേവി മാഡം 9446616645 എന്ന നമ്പറിൽ ബന്ധപ്പെടുക,
(അനീഷ് PG 906107012 2)

Leave a comment

Design a site like this with WordPress.com
Get started