തൃപ്രയാർ_* *_ശ്രീരാമ_* *_സുപ്രഭാതം
====================================
*ശ്രീ രാമ നാമം ഉരുവിട്ട് ഉണർന്നു നിൽക്കാൻ*
*ശ്രീ രാമ പാദ നളി നം വിനേന നമസ്കരിക്കാം*
*ശ്രീ ആഞ്ജനേയ ഹൃദയത്തിനുള്ളിൽ വാഴും*
*ശ്രീ തൃപ്രയാറപ്പാ തവ സുപ്രഭാതം*
*രാമം ദശരഥമെന്നു* *മനസ്സിലോർത്തിടുമ്പോള്‍*
*ഈ ലോകമാകെ നന്മ കനിഞ്ഞു നൽകി വാഴും*
*ശ്രീ തൃപ്രയാറപ്പാ തവ സുപ്രഭാതം*
*മണിമന്ദിരത്തിലരികത്തു* *ജാനകീദേവിയൊപ്പം*
*പാദാന്തികത്ത്* *ഭക്തഹനുമദ്സ്വാമിയൊത്തും*
*ഭൂവില്‍* *സദാധര്‍മ്മപരിപാലകനായ് വാഴും*
*ശ്രീ തൃപ്രയാറപ്പാ തവ സുപ്രഭാതം*
*രാഗാശശാങ്കനുദിച്ച* *രമണീയമുഖപ്രസാദം*
*രാജീവപുഷ്പമുണര്‍ന്നവിലോലനേത്രയുഗ്മം*
*കണികാണുവാന്‍* *ദിവസേനഇടനല്‍കിവാഴും*
*ശ്രീ തൃപ്രയാറപ്പാ തവ സുപ്രഭാതം*
*മനസ്സിന്റെഭാരം അവിടത്തെനടയിലൊഴിഞ്ഞും*
*മനശ്ശുദ്ധിയാദി പഞ്ചവിശുദ്ധികാത്തുകൊണ്ടും*
*നടമുന്നിലെത്തുവോരെയനുഗ്രഹിച്ചുവാഴും*
*ശ്രീ തൃപ്രയാറപ്പാ തവ സുപ്രഭാതം*
*സീതാവിയോഗ കദനത്തീയാറ്റിടാനായ്*
*സുഗ്രീവസൗഖ്യമുറപ്പായിടുന്ന കാലം*
*ബാലീവധത്തിന്നൊരുമ്പെട്ടു* *വിജയിച്ചുവാഴും*
*ശ്രീ തൃപ്രയാറപ്പാ തവ സുപ്രഭാതം*
താതന്റെസത്യമലംഘനീയമെന്നുചൊല്ലാന*
*രാജ്യം* *വെടിഞ്ഞുവിപിനത്തിലലഞ്ഞുപണ്ട്*
*മൂല്ല്യങ്ങളേവമനശ്വരമതേകിവാഴും*
*ശ്രീ തൃപ്രയാറപ്പാ തവ സുപ്രഭാതം*
*പങ്കങ്ങളൊക്കെയകന്ന്മനസ്സുവിശുദ്ധമാകാന്‍*
*നിന്‍കാല്‍വിരല്‍തുമ്പിലഹല്യവിസ്മയമായിമാറി*
*പാപങ്ങളെകാല്‍വിരല്‍തൊട്ടകറ്റിവാഴും*
*ശ്രീ തൃപ്രയാറപ്പാ തവ സുപ്രഭാതം*
*തേടുന്നവരെത്തുമവിടത്തെയുപാസന ചെയ് വതിന്നായ്*
*തേജസ്സോടങ്ങു കുടികൊള്ളും* *അമ്പലശ്രീലകത്തില്‍*
*പൂജാമലരായ്* *ഭക്തഹൃദയമണഞ്ഞു വാഴും*
*ശ്രീ തൃപ്രയാറപ്പാ തവ സുപ്രഭാതം*
*ശ്രീരാമനാമം* *ഒരുകോടിജപിച്ചിടുന്നോര്‍*
*ശ്രീരാമപാദമണഞ്ഞിടുന്നു* *ദേഹിയകന്നിടുമ്പോള്‍.*
🙏🙏🙏🙏🙏🙏🙏*
Leave a comment