Krishnas name is…

HOMENEW18

*എങ്ങനെ കൃഷ്ണന് കാർവർണ്ണൻ എന്ന പേര് ലഭിച്ചു…*
💙💙💙💙💙💙💙💙💙💙            
നൈമിഷാരണ്യത്തില്‍ ദേവന്മാരെല്ലാവരും ചേര്‍ന്ന് ഒരു സത്രം നടത്തുന്ന സമയം. ഭൂഭാരം കുറക്കുന്ന ധര്‍മ്മം നിര്‍വ്വഹിക്കുന്നയാളാണല്ലോ യമധര്‍മ്മന്‍. യാഗദീക്ഷയെടുത്തതിനാല്‍ ആ സമയം യമന് സ്വധര്‍മ്മത്തില്‍ നിന്നും മാറി നിന്നു. ഫലമോ ഭൂമിയില്‍ മനുഷ്യരുടെ എണ്ണം വര്‍ദ്ധിച്ചു വന്നു.

ദേവന്മാര്‍ ആശങ്കാകുലരായി. അവര്‍ ബ്രഹ്മാവിനെ സമീപിച്ചു. ‘്പിതാമഹാ, യമദേവന്‍ മനുഷ്യരെ സംഹരിക്കാത്തതിനാല്‍ അവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരികയാണ്. മരണമില്ലാത്തതിനാല്‍ അവര്‍ക്കിപ്പോള്‍ മര്‍ത്ത്യര്‍ എന്നോ അമര്‍ത്യര്‍ എന്നോ ഭേദമില്ല. എന്തെങ്കിലും പ്രതിവിധി കല്പിച്ച് ഞങ്ങളുടെ ദുഃഖശമനം വരുത്തിത്തരണം’

ബ്രഹ്മാവ് അവരോട് പറഞ്ഞു. ‘സത്രം കഴിയുന്നതു വരെ കാത്തിരിക്കുക. അതു പൂര്‍ത്തിയാകുമ്പോള്‍ യമന്‍ സ്വധര്‍മ്മത്തില്‍ മുഴുകും. അതോടെ മനുഷ്യരുടെ എണ്ണത്തില്‍ കുറവുണ്ടാകും. ഇപ്പോഴുള്ള അവരുടെ ഗര്‍വ്വ് ശമിക്കും.’ ഇതു കേട്ട് ദേവന്മാര്‍ യജ്ഞസ്ഥലത്തേക്ക് മടങ്ങിപ്പോയി.

ഈ സമയത്ത് യജ്ഞസ്ഥലത്തിനടുത്ത് കരഞ്ഞു കൊണ്ടിരിക്കുന്ന അതിസുന്ദരിയായ ഒരു സ്ത്രീയെക്കണ്ട് ദേവേന്ദ്രന്‍ വിശേഷം തിരക്കി. തനിക്കൊപ്പം വന്നാല്‍ ദുഃഖകാരണം നേരിട്ട് കണ്ടറിയാം എന്ന് അവള്‍ പറഞ്ഞു. ദേവേന്ദ്രന്‍ അവളുടെ പിന്നാലെ നടന്നു.

കുറച്ചു ദൂരമെത്തിയപ്പോള്‍ തേജസ്വിയായ ഒരു യുവാവ് ഒരു സ്ത്രീയോടൊപ്പം മറ്റൊന്നും ശ്രദ്ധിക്കാതെ ചൂതുകളിയില്‍ ലയിച്ച് ഇരിക്കുന്നത് കണ്ടു. ദേവരാജാവായ തന്നെ കണ്ടിട്ടും അറിയാതിരുന്ന യുവാവിനെ ദേവേന്ദ്രന്‍ ചോദ്യം ചെയ്തു. രൂക്ഷമായി ഒന്നു നോക്കുക മാത്രം ചെയ്ത് യുവാവ് കളി തുടര്‍ന്നു. ആ നോട്ടത്തില്‍ ദേവേന്ദ്രന്‍ നിശബ്ദനായിപ്പോയി. കളി പൂര്‍ത്തിയാക്കിയ യുവാവ് ദേവേന്ദ്രനോട് ഒരു ഗുഹയിലേക്ക് പോയിരുന്നു കൊള്ളാന്‍ കല്പിച്ചു.

യുവാവിന്റെ തേജസ്വിലും വാക്കുകളുടെ ഗാംഭീര്യത്തിലും ഭയന്നു പോയ ദേവേന്ദ്രന്‍ അപ്രകാരം തന്നെ ചെയ്തു. അവിടെ ചെന്നപ്പോള്‍ തന്നെപ്പോലെ മറ്റ് അഞ്ച് ദേവേന്ദ്രന്മാര്‍ വെറെ. വിശ്വഭുക്ക്, ഭൂതധാമാവ്, ശിബി, ശാന്തി, തേജസ്വി എന്നിവരായിരുന്നു അവര്‍. ഇതുപോലെ യുവാവിനു നേരെ അധികാരഗര്‍വ്വുമായി ചെന്നതിനാല്‍ യുവാവ് തടങ്കലിലിട്ടതായിരുന്നു അവിടെ.

യുവാവ് ചില്ലറക്കാരനല്ലെന്ന് ദേവേന്ദ്രനു മനസ്സിലായി. അദ്ദേഹത്തോടെ തങ്ങളോട് ക്ഷമിക്കാന്‍ അവരെല്ലാവരും കൂടി അപേക്ഷിച്ചു. ആ യുവാവ് മറ്റാരുമായിരുന്നില്ല. സംഹാരദേവനായ സാക്ഷാല്‍ പരമശിവനായിരുന്നു അത്. താന്‍ കോപിച്ചതു പോലെ തന്നെ അനുഗ്രഹിക്കുന്നവനുമാണെന്ന് അദ്ദേഹം അവരോട് പറഞ്ഞു. പക്ഷെ കോപത്തിന് പാത്രമായ ഇവര്‍ ഭൂമിയില്‍ പോയി ജനിക്കണം. എന്നിട്ട് ദുഷ്ടമനുഷ്യരെ കൊന്നൊടുക്കി തന്റെ സന്തോഷത്തിന് പാത്രമായിക്കഴിഞ്ഞാല്‍ ദേവലോകത്തേക്ക് തിരിച്ചു വരാം. അവര്‍ സമ്മതിച്ചു. അപ്രകാരം പരമശിവന്റെ ആജ്ഞപ്രകാരം ഭൂമിയില്‍ ജനിച്ച ഇവരായിരുന്നു പഞ്ചപാണ്ഡവര്‍.

ഇക്കഥയെല്ലാം മഹാവിഷ്ണുവിനോട് ദേവന്മാര്‍ ഉണര്‍ത്തിച്ചു. ഭൂഭാരം തീര്‍ക്കുന്നതിന് നാരായണനും പൂര്‍ണ്ണസമ്മതം. അദ്ദേഹം തന്റെ തലയില്‍ നിന്നും ഒരു വെളുത്ത രോമവും കറുത്ത രോമവും വലിച്ചെടുത്ത് ഭൂമിയിലേക്കിട്ടു. ഇതില്‍ കറുത്ത രോമം കൃഷ്ണനായി ദേവകിയുടെ ഉദരത്തിലും വെളുത്ത രോമം ബലഭദ്രനായി യദുവംശത്തിലെ രോഹിണിയിലും പ്രവേശിച്ചു. പഞ്ചപാണ്ഡവന്മാരായി ജന്മമെടുത്ത ഇന്ദ്രന്മാര്‍ക്ക് രക്ഷകരായി മഹാവിഷ്ണു ഒരേ സമയം തന്നെ വെളുത്ത നിറമുള്ള ബലരാമനായും കറുത്ത നിറമുള്ള കൃഷ്ണനായും ഭൂമിയില്‍ ജനിച്ചതിന്റെ കാരണം ഇതാണ്. 

കാലം ചെന്നപ്പോള്‍ മഹാഭാരതയുദ്ധത്തിന്റെ പേരില്‍ മനുഷ്യര്‍ രണ്ടായി തിരിഞ്ഞു പാണ്ഡവപക്ഷത്തും കൗരവപക്ഷത്തും നിന്ന് പോരടിച്ചു. രണ്ടുപക്ഷത്തും ആള്‍ നാശമുണ്ടായി. ദേവന്മാര്‍ ഉദ്ദേശിച്ച കാര്യം നിവര്‍ത്തിച്ചു. ഭൂഭാരം തീര്‍ത്ത് ഇന്ദ്രന്മാര്‍ ദേവലോകത്തേക്ക് മടങ്ങിപ്പോയി. 

(മഹാഭാരതം ആദിപര്‍വത്തില്‍ 199-ാം അദ്ധ്യായത്തിലാണ് ഇക്കഥ പരാമര്‍ശിക്കപ്പെടുന്നത്..

കടപ്പാട്…🙏🙏🙏 🥰
🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀
💙💙💙💙💙💙💙💙💙💙

••••••••••••••••••••••••••••••••

*Forwarded as received*

Vedic Life *Telegram* group Join Link 👇
https://t.me/VedicLifeHINDU

Vedic Life *WhatsApp* group Join Links 👇
*Group 1*
https://chat.whatsapp.com/Ke2YxE97TYU6Ld0Tj5nsTv

*Group 2*
https://chat.whatsapp.com/H58HGaE4HBs5wTwMWGGpMo

വേദിക് ലൈഫ് വാട്സ്ആപ്പ് ഗ്രൂപ്പിൽ മുകളിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുന്നതിന് എന്തെങ്കിലും സാങ്കേതിക തടസങ്ങൾ ഉണ്ടെങ്കിൽ ഇനിപ്പറയുന്ന വാട്ട്‌സ്ആപ്പ് ലിങ്കിൽ (https://bit.ly/3n2k046) ക്ലിക്കുചെയ്‌ത് അറിയിക്കുക.

Leave a comment

Design a site like this with WordPress.com
Get started