Shastha panchakam and Ayyappan keerthanam

HOMENEW17

ശ്രീ ധർമ്മശാസ്താ പഞ്ചകം
———————————–
പദാരവിന്ദ ഭക്തലോക പാലനൈകലോലുപം
സദാരപാർശ്വമാത്മ ജാദി
മോദകം സുരാധിപം
ഉദാരമാദി ഭൂതനാഥമത്ഭുതാത്മ വൈഭവം
സദാരവിന്ദു കുണ്ഡലം നമാമി ഭാഗ്യസംഭവം.

കൃപാ കടാക്ഷമീക്ഷണം വിഭൂതി നേത്രഭൂ ഷണം
സുധാവനംസനാതനാദി സത്യധർമ്മ
പോഷണം
അപാരശക്തിയുകതമാത്മലക്ഷണം സുലക്ഷണം
പ്രഭാമനോഹരം ഹരീശ ഭാഗ്യസംഭവം ഭജേ.

മൃഗാസനം വരാസനം ശരാസനം മഹൗജസം
ജഗസ്ഥിതം സമസ്തഭക്ത ചിത്തരംഗ സംസ്ഥിതം
നഗാമി രാജരാജയോഗ പീഠവർത്യ വർത്തിതം
മൃഗാങ്കശേഖരം ഹരീശ ഭാഗ്യ സംഭവം ഭജേ

സമസ്തലോക ചിന്ദിതം പ്രഭം സദാ സുഖപ്രദം
സമൃദ്ധിതാപതാന്ദകാര കന്ദനം പ്രഭാകരം
അമർത്യ നൃത്തഗീതവാദ്യലാലസം മദാലസം
നമസ്കരോമി ഭൂതനാഥമാദിധർമ്മ പാലകം

ചരാചരാന്ദരസ്ഥിതം തപാമനോഹരപ്രഭോ
സുരാസുരാർച്ചിതാഘ്രി പദ്മയുഗ്മ ധൂപ നായകാ
വിരാജമാന വക്ത്ര ഭക്തമുത്ര നേത്ര ശോഭിത
ഹരീശ ഭാഗ്യജാത സാധു പാരിജാതപാഹിമാം.
🙏🏻🙏🏻🙏🏻
*അയ്യപ്പ കീർത്തനം*

മണികണ്ഠന്  മലമേലൊരു മണിമന്ദിരമുണ്ടേ
മകരം പുലരുമ്പോഴവിടെയൊര അഭിഷേകവും ഉണ്ടേ

വില്ലാളി വീരന്റെ തിരുമുന്നിൽ ചെല്ലുമ്പോൾ
പതിനെട്ടാംപടി തന്നിൽ നിറ തേങ്ങ ഉടയ്ക്കേണം

മണികണ്ഠന് മലമേലൊരു മണിമന്ദിരമുണ്ടേ
മകരം പുലരുമ്പോഴവിടെയൊര അഭിഷേകവും ഉണ്ടേ

കല്ലുണ്ട് മുള്ളുണ്ട് വനജീവികൾ പലതുണ്ട്
വഴിയോരം മലയും പുഴയും
മേടുകളും പലതുണ്ട്

മണികണ്ഠന് മലമേലൊരു മണിമന്ദിരമുണ്ടേ
മകരം പുലരുമ്പോഴവിടെയൊര അഭിഷേകവും ഉണ്ടേ

കുന്നും മേൽ കത്തുന്നു
നിറ ദീപം തിരുദീപം
പറയുന്നു മകരവിളക്കെന്നതിനെ
ജനലക്ഷങ്ങൾ

മണികണ്ഠന് മലമേലൊരു മണിമന്ദിരം ഉണ്ടേ
മകരം പുലരുമ്പോഴവിടെയൊര അഭിഷേകവും ഉണ്ടേ

വില്ലാളിവീരന്റെ തിരു മുന്നിൽ ചെല്ലുമ്പോൾ
പതിനെട്ടാംപടി തന്നിൽ
നിറ തേങ്ങ ഉടയ്ക്കേണം🙏

Leave a comment

Design a site like this with WordPress.com
Get started