96 thathvam

HOMENEW16

ഉമാമഹേശ്വരി ഭവാനി ശങ്കരി
രമാ മഹേശ്വരി പാലയ മാം
ഉമാമഹേശ്വരി ഭവാനിശങ്കരി
രമാ മഹേശ്വരി പാലയമാം

കൃപാകരീശ്വരീ കരുണാശാലിനി
കലിമലമോചിനി പാലയമാം
ഉമാമഹേശ്വരി ഭവാനിശങ്കരി
രമാമഹേശ്വരി പാലയമാം

കൃപാകരീശ്വരി കരുണാ ശാലിനി
കലിമലമോചിനി പാലയമാം
ശ്രീഭുവനേശ്വരിശ്രിതജനപാലിനി
ശ്രീരാജരാജേശ്വരി പാലയമാം

ശ്രീഭുവനേശ്വരി ശ്രിതജനപാലിനി
ശ്രീരാജരാജേശ്വരി പാലയമാം
ത്രിഭുവനമോഹിനി ദാനവനാശിനി
ശ്രീരാജരാജേശ്വരി പാലയമാം

ഉമാമഹേശ്വരി ഭവാനിശങ്കരി
രമാമഹേശ്വരി പാലയമാം
കൃപാകരീശ്വരി കരുണാശാലിനി
കലിമലമോചിനി പാലയമാം
🙏🙏🌹

*||ഹനുമാൻ സ്വാമി കീർത്തനം||*

നമോ ആഞ്ജനേയം
നമോ ദിവ്യകായം
നമോ വായുപുത്രം
നമോ സൂര്യമിത്രം
നമോ നിഖിലരക്ഷാകരം
രുദ്രരൂപം
നമോ മാരുതിം രാമദൂതം നമാമി .

നമോ വാനരേശം
നമോ ദിവ്യഭാസം
നമോ വജ്രദേഹം
നമോ ബ്രഹ്മതേജം
നമോ ശത്രുസംഹാരകം വജ്രകായം
നമോ മാരുതീം
രാമദൂതം നമാമി

ശ്രീ ആഞ്ജനേയം നമസ്തേ
പ്രസന്നാഞ്ജനേയം
നമസ്തേ (2)

നമോ വാനരേന്ത്രം
നമോ വിശ്വപാലം
നമോ വിശ്വമോദം
നമോ ദേവശൂരം
നമോ ഗഗന സഞ്ചാരിതം
പവനത നയം
നമോ മാരുതിം രാമദൂതം നമാമി .

നമോ രാമദാസം
നമോ ഭക്തപാലം
നമോ ജശ്വരാംശം
നമോ ലോകവീരം
നമോ ഭക്തചിന്താമണിം – ഗതാപാണിം
നമോ മാരുതിം രാമദൂതം നമാമി .

ശ്രീ ആഞ്ജനേയം
നമസ്തേ
പ്രസന്നാഞ്ജനേയം
നമസ്തേ (2)

നമോ പാപനാശം
നമോ സുപ്രകാശം
നമോ വേദസാരം
നമോ നിർവികാരം
നമോ നിഖില സംപൂജിതം ദേവശ്രേഷ്ഠം
നമോ മാരുതിം രാമദൂതം നമാമി .

നമോ കാമരൂപം
നമോ രൗദ്രരൂപം
നമോ വായുതനയം
നമോ വാനരാക്രം
നമോ ഭക്ത വരതാരം ആത്മ വാസം
നമോ മാരുതിം രാമദൂതം നമാമി

ശ്രീ ആഞ്ജനേയം
നമസ്തേ
പ്രസന്നാഞ്ജനേയം
നമസ്തേ (2)

നമോ രമ്യ നാമം
നമോ ഭവ -പുനീതം
നമോ ചിരജീവം
നമോ വിശ്വപൂജ്യം
നമോ ശത്രുനാശന കരം ദീരരൂപം
നമോ മാരുതിം രാമദൂതം നമാമി .

നമോ ദേവ വേദം
നമോ ഭക്തരക്നം
നമോ അഭയവരദം
നമോ പഞ്ചവദനം
നമോ ശുബക്കി
ശുഭമംഗളം
നമോ മാരുതിം രാമദൂതം നമാമി.

ശ്രീ ആഞ്ജനേയം
നമസ്തേ
പ്രസന്നാഞ്ജനേയം
നമസ്തേ (2)

🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

*🏵️ #തൊണ്ണൂറ്റി_ആറ്_തത്ത്വങ്ങൾ*🏵️
. ▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
പരമാത്മ ചൈതന്യത്തിന്റെ തൊണൂറ്റി ആറ് തത്വങ്ങളെ ഹരിനാമകീർത്തനത്തിൽ നാല്
വരികളിൽ കൂടി അതി മനോഹരമായി വർണ്ണിച്ചിരിക്കുന്നത് ഒന്ന് ‘ശ്രദ്ധിക്കൂ…

“അയ്യഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-
നവ്വണ്ണമെട്ടുമുടനെമ്മൂന്നുമേഴുമഥ
ചൊവ്വോടൊരഞ്ചുമപി രണ്ടൊന്നു തത്ത്വമതിൽ
മേവുന്നനാഥ ജയ നാരായണായ നമ “

അർത്ഥം:
അയ്യഞ്ചുമഞ്ചുമുടനയ്യാ ( 5 x 5 = 25 ) + 5 + 5 = 35

അയ്യഞ്ചു ( 5 x 5 = 25 ) ഈ തത്ത്വങ്ങൾ ഏതെല്ലാമാണ്?

❇ പഞ്ചഭൂതങ്ങൾ
▄▄▄▄▄▄▄▄▄▄▄▄▄▄▄▄
1.പൃഥ്വി, 2.അപ്പ്, 3.തേജസ്സ്, 4.വായു, 5.ആകാശം

❇ ജ്ഞാനേന്ദ്രിയങ്ങൾ [സ്ഥൂലം]
▄▄▄▄▄▄▄▄▄▄▄▄▄▄▄▄
1.കണ്ണ്, 2.ചെവി, 3.മൂക്ക് , 4.നാക്ക്, 5.ത്വക്ക്

❇ ജ്ഞാനേന്ദ്രിയങ്ങൾ [സൂക്ഷ്മം]
▄▄▄▄▄▄▄▄▄▄▄▄▄▄▄▄
1.ശബ്ദം, 2.സ്പർശം, 3.രൂപം, 4.രസം, 5.ഗന്ധം

❇ പഞ്ചകര്‍മേന്ദ്രിയങ്ങള്‍
▄▄▄▄▄▄▄▄▄▄▄▄▄▄▄▄
1.വായ, 2.കൈകള്‍ , 3.കാലുകള്‍, 4.ജനനേന്ദ്രിയം, 5.മലദ്വാരം

നമ്മുടെ ശരീരത്തില്‍ പത്തു പ്രാണനുകളുണ്ട്. ആദ്യത്തെ അഞ്ച്

❇ പഞ്ചപ്രാണന്‍
▄▄▄▄▄▄▄▄▄▄▄▄▄▄▄▄
1.പ്രാണൻ, 2.അപാനൻ, 3.സമാനൻ, 4.ഉദാനൻ, 5.വ്യാനൻ

ഇങ്ങനെ 25 തത്ത്വങ്ങൾ.

❇ പിന്നത്തെ പഞ്ചപ്രാണന്‍
▄▄▄▄▄▄▄▄▄▄▄▄▄▄▄▄
1.നാഗൻ, 2.കൂർമ്മൻ, 3.കൃകലൻ, 4.ദേവദത്തൻ, 5.ധനഞ്ജയൻ

❇ കര്‍മ്മേന്ദ്രിയങ്ങള്‍
▄▄▄▄▄▄▄▄▄▄▄▄▄▄▄▄
1.വചനം, 2.ദാനം, 3.ഗമനം, 4.വിസര്‍ഗ്ഗം, 5.ആനന്ദം

❇ ഷഡാധാരങ്ങള്‍
▄▄▄▄▄▄▄▄▄▄▄▄▄▄▄▄
മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, ആനാഹതം, വിശുദ്ധി, ആജ്ഞ

❇ അഷ്ട കഷ്ടങ്ങൾ
▄▄▄▄▄▄▄▄▄▄▄▄▄▄▄▄
1.കാമം, 2.ക്രോധം, 3.ലോഭം, 4.മോഹം, 5.മദം, 6.മാത്സര്യം, 7.ഡംഭം, 8.അസൂയ

❇ അഷ്ടകരണങ്ങൾ
▄▄▄▄▄▄▄▄▄▄▄▄▄▄▄▄
1.മനസ്സ്, 2.ബുദ്ധി, 3.ചിത്തം, 4.അഹങ്കാരം, 5.സങ്കൽപം [മനസ്സിൽ], 6.നിശ്ചയം [ബുദ്ധിയിൽ], 7.അഭിമാനം [അഹങ്കാരത്തിൽ], 8.അവധാരണം [ചിത്തത്തിൽ]

എൺമൂന്നു ( 8 x 3 = 24 )

❇ ഇളാ പിംഗളാ സുഷ്മ്ന ഇവ 3

❇ സൂര്യ മണ്ഡലം, സോമ മണ്ഡലം, വഹ്നി മണ്ഡലം ഇവ 3

❇ വാതം പിത്തം കഫം ഇവ 3

❇ പുത്രേഷണ വിത്തേഷണ ദാരേഷണ ഇവ 3

❇ സത്വം രജസ്സ് തമസ്സ് ഇവ 3.

❇ ജാഗ്രത്, സ്വപ്നം, സുഷ്പ്തി ഇവ 3

❇ ആദ്ധ്യാത്മികം, ആധിഭൗതികം, ആധിദൈവികം ഇവ 3

❇ സ്ഥൂലം, സൂക്ഷ്മം, കാരണം ഇവ 3
ഇങ്ങനെ 24 .

ഏഴുമഥ
❇ രസം, രക്തം, മാംസം, മേദസ്സ്, മജ്ജ, അസ്ഥി, ശുക്ലം ഇവ 7

ചൊവ്വോടൊരഞ്ചുമപി :
പിന്നെ 5
❇ അന്നമയം, മനോമയം, പ്രാണമയം, വിജ്ഞാനമയം, ആനന്ദമയം ഇങ്ങനെ 5

രണ്ടൊന്നു ( 2 + 1 = 3 )
രണ്ടും ഒന്നും മൂന്ന് : അതായത് ബ്രഹ്മ വിഷ്ണു മഹേശ്വരൻ.

ഇങ്ങനെ 96 തത്ത്വത്തിലാണ് ഈശ്വരന്റെ സ്ഥിതി എന്ന് എന്റെ മനസ്സിൽ ഉറപ്പാൻ വേണ്ടി നാരായണ.. നിന്നെ നമസ്കരിക്കുന്നു.

5 x 5 = 25
+ 5
+ 5
+ 6
+ 8
+ 8
8 x 3 + 24
+ 7
+ 5
2 + 1 + 3
➖➖➖➖➖➖➖➖➖
ആകെ : 96 തത്ത്വങ്ങൾ.
🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️

Leave a comment

Design a site like this with WordPress.com
Get started