നാരായണ സ്തുതി
അത്തലിൽ ഗോപികൾ തപ്പിയെടുത്തൊരു
ഉത്തമ മുത്താണു നാരായണ
ഭക്തിയാം സിന്ധുവിൽ മദ്ധ്യേ വിടർന്നൊരു
സച്ചിൻമലരാണു നാരായണ
ഗോകുലമാകവെ ശാന്തമായ് തീർക്കുന്ന
പാവന നാമമീ നാരായണ
പാപികൾക്കേറ്റം പ്രയാസമായ് തോന്നീടും
പാടുവാനീ നാമം നാരായണ
നാമറിയാതെയീ നാവിൽ വന്നാൽ പിന്നെ
വിട്ടുപിരിയാത്ത നാരായണ
കേൾക്കുന്ന മാത്രയിൽ എല്ലാം മറക്കുന്ന
ആനന്ദഗീതമീ നാരായണ
ബ്രഹ്മാദിദേവകൾ എന്നും സേവിക്കുന്ന
കാരുണ്യതീർത്ഥമേ നാരായണ
നാരദൻ വീണയിൽ എന്നും മുഴങ്ങുന്ന
പ്രേമസ്വരമാണു നാരായണ
അന്നൊരജാമിളൻ വൈകുണ്ഠമായ് കണ്ട
നാലക്ഷരമാണു നാരായണ
പുണ്യമാം നിദ്രയിൽ കണ്ണനെ കാണുന്ന
കണ്ണിൻമിഴികളീ നാരായണ
എന്തും പറയുവാൻ പൊന്തുന്ന നാവേ നീ
ഇന്നൊന്നു പാടുമോ നാരായണ
നാരായണ തവ നാമത്തിൽ മുങ്ങീടും
ഞങ്ങളെ കാക്കാൻ മറന്നീടല്ലെ
നാരായണായ നമഃ. നാരായണ നമഃ നാരായണായ നമഃ നാരായണ നമഃ
💛💛💛💛💕💕💕💕💛💛💛💛💛💛
കൃഷ്ണാഹരേ ജയ കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ കൈതൊഴുന്നേ…
വൈകുണ്ഡ ലോകത്തെ നൽകണേ കണ്ണാഅതിനുള്ളഭാഗ്യമെന്റുള്ളിൽനിറക്കണേകൃഷ്ണ…
കൃഷ്ണാഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൈതൊഴുന്നേ…
അവിടുത്തെ സുന്ദര വിഗ്രഹമെന്റുള്ളിൽ എന്നുംതെളിഞ്ഞുവിളങ്ങണെ പൊന്നുണ്ണി കണ്ണാ…
കൃഷ്ണാഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൈ തൊഴുന്നേ…
അടിയന്റെരോഗദുരിതങ്ങൾമാറ്റിടുന്ന
ഭഗവാനെകൃഷണ്ണാനിൻതിരുവടിഞങ്ങൾ കണ്ടെന്നുംകൈതൊഴുന്നേ…
കൃഷ്ണാഹരേ ജയ കൃഷ്ണാഹരേ ജയ
കൃഷ്ണാഹരേ ജയ കൈ തൊഴുന്നേ
ആയുസുംആരോഗ്യവുംവർദ്ധിപ്പിച്ചിടുന്ന
പരമസുന്ദരാകണ്ണാ അവിടുത്തെപാദാര
വിന്ദത്തിൽഞങ്ങൾകുമ്പിടുന്നെ…
കൃഷ്‌ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാഹരേ ജയ കൈ തൊഴുന്നേ…
സർവ്വശക്തനാം ഭഗവാനെകണ്ണാ കാർമേഘംപോലെയുംകായാമ്പുപോലെയുംനിൻകോമളകാന്തിപടലത്തെകണ്ടു കൈ തൊഴുന്നേ…
കൃഷ്ണാഹരേ ജയ കൃഷ്ണാഹരേ ജയ
കൃഷ്ണാഹരേ ജയ കൈ തൊഴുന്നേ…
ശംഖ് ചക്രഗാദാ പത്മങ്ങൾ ധരിച്ച
അവിടുത്തെ തൃക്കൈകളെ ഞങ്ങൾ കണ്ടു കൈതൊഴുന്നേ…
കൃഷ്ണ ഹരേ ജയ കൃഷ്ണാഹരേ ജയ
കൃഷ്ണാ ഹരേ ജയ കൈ തൊഴുന്നേ…
ജ്ഞാനം ഞങ്ങൾക്ക് നൽകണേ കണ്ണാ…
കൃഷ്ണാഹരേ ജയ കൃഷ്ണാഹരേ ജയ കൃഷ്ണാ ഹരേ ജയ കൈ തൊഴുന്നേ…
സർവ്വവ്യാപിയായഭഗവാനേഗുരുവായൂരപ്പാ വൈകുണ്ഠലോകവും വൈകുണ്ഡ രൂപവും അടിയങ്ങൾക്കു കാണുവാൻ
ഭാഗ്യംനൽകിഅനുഗ്രഹിച്ചിടണെഗുരുപവനപുരേശ്വരാകൃഷ്ണാ…
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൈതൊഴുന്നേ…
Girija s nair
Mannar
Leave a comment