ഓം ശ്രീകൃഷ്ണ പരമാത്മനേ നമഃ
കൃഷ്ണാ 🌷
🌹👏👏👏👏👏👏👏👏👏🌹
കൃഷ്ണപാഹി കൃഷ്ണപാഹി കൃഷ്ണ കൃഷ്ണ പാഹിമാം
നാരായണായ നമോ നിത്യം നമോ.
കൃഷ്ണപാഹികൃഷ്ണപാഹി കൃഷ്ണരാമ പാഹിമാം
നാരായണായ നമോ നിത്യം നമോ.
ഗുരുവായൂർ വാഴുന്ന പരമ പ്രഭോ കണ്ണാ
മനസ്സിന്റെ കുളിരാകും നന്ദനന്ദനൻ.
തവപാദ പത്മത്തിലർപ്പിക്കാനെന്നുമെന്നും
ഒരു കൃഷ്ണതുളസിയാണെൻറെ ജന്മം.
കൃഷ്ണപാഹികൃഷ്ണപാഹി കൃഷ്ണ കൃഷ്ണ പാഹിമാം
നാരായണായ നമോ നിത്യം നമോ.
അഗതിയാമടിയൻറെ ജീവിത പാതയിങ്കൽ
മാർഗ്ഗ ദീപമായിയെന്നും വരേണ കണ്ണാ.
അംബുജ ഹാരത്തിൻ പ്രിയനാകും ഭഗവാനേ
പത്മനാഭാ പരിപാഹി പാഹിമാം .
കൃഷ്ണപാഹി കൃഷ്ണപാഹി കൃഷ്ണ കൃഷ്ണ പാഹിമാം
നാരായണായ നമോ നിത്യം നമോ.
ചതുർഭുജാവാസുദേവാഭജിക്കുന്നുദിനംദിനം
അവിടുത്തെ ചരണമാണഭയമെന്നും.
കൃഷ്ണപാഹികൃഷ്ണപാഹി കൃഷ്ണ കൃഷ്ണ പാഹിമാം
നാരായണായ നമോ നിത്യം നമോ.
പാദാതി കേശങ്ങൾ വന്ദിക്കുന്നേൻ ദേവാ
ആശകൾ തീണ്ടിടാതെ രക്ഷ ചെയ്യൂ.
ഊഴിയിൽ വസിച്ചീടും മർത്ത്യരെ രക്ഷിക്കും
ദേവകീ നന്ദാ നമോ കൃഷ്ണ പാഹിമാം .
കൃഷ്ണപാഹികൃഷ്ണപാഹി കൃഷ്ണ കൃഷ്ണ പാഹിമാം
നാരായണായ നമോ നിത്യം നമോ.
🌹🌹🌹👏👏👏👏👏🌹🙏സന്ധ്യാദീപം നമോസ്തുതേ :🙏
⚜️⚜️🕉️🕉️⚜️⚜️🕉️🕉️⚜️⚜️🕉️🕉️⚜️⚜️
🙏ഓം നമോ നാരായണ :🙏
⚜️⚜️🙏🙏⚜️⚜️🙏🙏⚜️⚜️🙏🙏
കേശാദി പാദം തൊഴുന്നേൻ – കേശവാ
കേശാദി പാദം തൊഴുന്നേൻ…🙏
പീലിച്ചുരുൾമുടിയും നീലത്തിരുവുടലും
ഫാല തൊടുകുറിയും താണു തൊഴുന്നേൻ
കോശാദി …..തൊഴുന്നേൻ…. 🙏
മകരകുണ്ഡലമിട്ട
മലർക്കാതുതൊഴുന്നേൻ
കുടില കുന്തളം പാറും
തിരുനെറ്റി തൊഴുന്നേൻ… 🙏
കരുണതൻ കടലായ
കടമിഴി തൊഴുന്നേൻ
അരുണകിരണമണി
മുഖപത്മം തൊഴുന്നേൻ.. 🙏
കേശാദി ……തൊഴുന്നേൻ… 🙏
കളവേണുവണിയുന്ന കരതലം തൊഴുന്നേൻ
കൗസ്തുഭംതിളങ്ങുന്ന കളകണ്ഠംതൊഴുന്നേൻ… 🙏
വനമാലമയങ്ങുന്ന
മണിമാറുതൊഴുന്നേൻ… 🙏
കനകകങ്കണമിട്ട കൈത്തണ്ടതൊഴുന്നേൻ
കേശാദി …..തൊഴുന്നേൻ… 🙏
അരയിലെമഞ്ഞപ്പട്ടുടയാട തൊഴുന്നേൻ
അരിമുത്തുകിലുങ്ങുന്നോ
രരഞ്ഞാണംതൊഴുന്നേൻ… 🙏
കനകച്ചിലങ്കതുള്ളും
കാൽത്തളിർതൊഴുന്നേൻ… 🙏
കരിമുകിൽവർണ്ണനെ
അടിമുടിതൊഴുന്നേൻ
കേശാദി …… പാദം തൊഴുന്നേൻ..🙏
🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏
🙏സന്ധ്യാദീപം നമോസ്തുതേ….🙏
🕉️🕉️🕉️⚜️⚜️⚜️🕉️🕉️🕉️⚜️⚜️⚜️🕉️🕉️🕉️
🙏ഹരേ കൃഷ്ണ :🙏
⚜️⚜️⚜️🕉️🕉️🕉️⚜️⚜️⚜️🕉️🕉️🕉️
ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ
ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം (2)
ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ
മുരളിപൊഴിക്കുന്ന ഗാനാലാപം (2) (ഒരു നേരമെങ്കിലും…..)
ഹരിനാമകീർത്തനം ഉണരും പുലരിയിൽ
തിരുവാകച്ചാർത്ത് ഞാൻ ഓർത്തു പോകും (2)
ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ (2)
തിരുമുടി കണ്മുന്നിൽ മിന്നിമായും……..(2) (ഒരു നേരമെങ്കിലും…..)
അകതാരിലാർത്തുവാൻ എത്തിടുമോർമ്മകൾ
അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം (2)
അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ (2)
അവതാരകൃഷ്ണാ നിൻ കള്ളനോട്ടം ……(2) (ഒരു നേരമെങ്കിലും…..)
🙏🙏🙏♦️♦️♦️🙏🙏🙏♦️♦️♦️🙏🙏🙏
Leave a comment