Devi geethangal

HOMENEW16

ദീപം… ദീപം…#സന്ധ്യാദീപം_നമോസ്തുതേ

#അംബപരമേശ്വരി

അംബപരമേശ്വരി അഖിലാണ്ഡേശ്വരി
ആനന്ദരൂപിണി പാലയമാം

അംബപരമേശ്വരി അഖിലാണ്ഡേശ്വരി
ആദിപരാശക്തി പാലയ മാം

അംബപരമേശ്വരി അഖിലാണ്ഡേശ്വരി
രാജരാജേശ്വരി പാലയ മാം

ജയ ഭയഹാരിണി ജയ ഭവതാരിണി
ജയ ജയദായിനി ജയ ജനനി

ഓം ശക്തി ഓം ശക്തി ഓം ശക്തി ഓം
ആദിശക്തി മഹാശക്തി പരാശക്തി ഓം

ശരണം ശരണം അംബ ശാരദാദേവിയെ
ശാരദാദേവിയെ പാഹിമാമംബികേ

ഏകാനേകാക്ഷരി ഭുവനേശ്വരി
ഏകാനന്ദാമൃതതധരി ഭാസ്വരി

ഏകാഗ്രമനോലയകരി ശ്രീകരി
ഏകാമ്രശഗൃഹേശ്വരി ശങ്കരി

കമലവിശാലവിലോചനയാളെ
കാമിനി ഭാരതി പാലയ മാം

കമലജ്ജായേ ഭദ്രേ പുസ്തകമുദ്രേ
സുന്ദരി പാലയ മാം.

🪔💫🪔ദീപം ദീപം സന്ധ്യാ ദീപം 🪔💫🪔
💫🪔💫സന്ധ്യാ ദീപം നമോസ്തുതേ 💫🪔💫🪔💫🪔💫🪔💫🪔💫🪔💫

🪔💫🪔അമ്മേ നാരായണ! ദേവീ നാരായണ!
ലക്ഷ്മീ നാരായണ ഭദ്രേ ജയ!
കേളിയേറിടും കൊടുങ്ങല്ലൂർ വാഴുന്ന
കാളീ ഭഗവതീ നിൻ മേനിയെന്മുന്നി-
ലാവിർഭവിച്ചു വിളങ്ങിടേണം!

ഭക്തിയോടെപ്പോഴും നാമം ജപിക്കുവാൻ
സക്തിയും ശക്തിയും തന്നിടേണം
എത്രയേ സാത്വികർ നിൻ സേവയാൽ കൃത-
കൃത്യരായ് ശ്രീകൃഷ്ണ ഭക്തരായീ!

🪔💫🪔ശ്രീശങ്കരാചാര്യ സ്വാമിയും സ്തോത്രത്താൽ
ശ്രീശങ്കരീ നിന്നെ തുഷ്ടയാക്കി
നാളികനേത്രേ നിൻ കേളീ കടാക്ഷത്താൽ
കാളിദാസൻ കവിശ്രേഷ്ഠനായി!

മേൽപ്പത്തൂർ ചന്ദനക്കാവിലെഴും നിൻ്റെ
തൃപ്പാദം സേവിച്ചു ഭക്തി നേടി
പൂന്താനം മാന്ധാതൃശൈലേശി നിൻപാദ
ചെന്താർ ഭജിച്ചു സൽഭക്‌തനായി🪔💫

🪔💫🪔ശ്രീരാമകൃഷ്ണനും നിൻ പാദപങ്കജ –
മാരാധനം ചെയ്തു സിദ്ധനായി
കന്യാകുമാരിയെ സേവിച്ചു സേവിച്ചു
ധന്യനായ് തീർന്നു വിവേകാനന്ദൻ

ദേവീ ജയ ജയ കാളീ ജയ ജയ
ദേവീ ജയ ജയ കാളീജയ ജയ
അമ്മേ നാരായണ! ദേവീനാരായണ!
ലക്ഷ്മീ നാരായണ! ഭദ്രേ ജയ🪔💫🪔💫🪔💫🪔💫🪔💫🪔💫🪔💫🪔💫🪔

Leave a comment

Design a site like this with WordPress.com
Get started