Athbhutha ramayanam

HOMENEW16

അത്ഭുത രാമായണം.
•••••••••••••••••••••••••••••••
നമ്മുടെ ഭാരതത്തിൽ ഒരുപാട് രാമായണങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. അതിലൊന്നാണ് അത്‌ഭുത രാമായണം. ഇന്ന് അതാകട്ടെ നമ്മുടെ വിഷയം. ഏവർക്കും ശ്രീരുദ്രത്തിലേക്ക് സ്വാഗതം……

ബൃഹസ്പതിയുടെ പുത്രനായ ഭരധ്വജ മഹർഷി, വാൽമീകി മഹർഷിയുടെ ശിഷ്യന്മാരിൽ ഒരാളായിരുന്നു.. ഒരിക്കൽ ഭരധ്വജൻ, ഗുരുവിനോട് സീതയെ പറ്റി ചോദിക്കുമ്പോൾ വാൽമീകി മഹർഷി സീതദേവി, സഹസ്രമുഖ രാവണനെ വധിച്ച കഥ പറയുന്നു….

ഈ കഥയാണ് അത്ഭുത രാമായണമെന്ന പേരിൽ പ്രസിദ്ധമായി തീർന്നത്…. ഇതെഴുതിയത് ഭരധ്വജൻ ആണന്നും, വാൽമീകിയാണന്നും രണ്ട് അഭിപ്രായമുണ്ട്……

സഹസ്രമുഖ രാവണൻ.
°°°°°°°°°°°°°°°°°°°°°°°°°°°°°°°
സമൂ൫ത്തിന്റെ മദ്ധ്യേ ത്രിലോകപുരി എന്ന ദ്വീപ് ഭരിച്ചിരുന്ന ദൈത്യന്മാരുടെ രാജാവാണ് സഹസ്രമുഖ രാവണൻ… ആയീരം അസ്ത്ര വിദ്യകൾ ശിരസ്സിന്റെ രൂപത്തിൽ ഇദ്ദേഹത്തിന് പ്രകടിപ്പിക്കാൻ കഴിയുമെന്നാണ് വിശ്വാസം…. ഇദ്ദേഹത്തിന്റെ പത്നി ഇന്ദുമുഖിയും മക്കൾ വജ്രബാഹുവും ചന്ദ്രഗുപ്തനുമാണ്….

🕉️ ഒരിക്കൽ ഇന്ദ്ര ലോകം കീഴടക്കാൻ ശ്രമിച്ച വജ്രബാഹു, ശിവപുത്രനായ സുബ്രഹ്മണ്യനാൽ കൊല്ലപ്പെടുകയാണ് ഉണ്ടായത്….

🕉️ സഹസ്രമുഖ രാവണന്റെ രണ്ടാമത്തെ മകൻ ചന്ദ്രഗുപ്തൻ ഒരു ദിവസം വനമാർഗ്ഗം നടക്കുമ്പോൾ കിഷ്കിന്ധ രാജ്യവായിരുന്ന സുഗ്രീവന്റെ മകളും, വിഭീഷണന്റെ മരുമകളും സംസാരിച്ച് കൊണ്ടിരിക്കുന്നത് കാണാൻ ഇടവന്നു. ഉടൻ ചന്ദ്രഗുപ്തൻ അവരെ ബലമായി പിടിച്ചു കൊണ്ട് ത്രിലോകപുരത്തേക്ക് കൊണ്ടു വരികയും ചെയ്തു…..

ഇതു തടയാൻ ശ്രമിച്ച വാനരന്മാർ തോറ്റു പിന്മാറുകയാണ് ഉണ്ടായത്. തുടർന്ന് സുഗ്രീവൻ, വിഭീഷണനുമായി ചേർന്ന് അയോദ്ധ്യയിലെത്തി രാമനെ കണ്ടു കാര്യം ധരിപ്പിച്ചു…..

രാമൻ, വാനര യോദ്ധാക്കളോടും, വിഭീഷണന്റെ ലങ്കാ യോദ്ധാക്കളോടും, തന്റെ സൈന്യത്തോടും ത്രിലോകപുരിയിൽ ചെയ്യുകയും സഹസ്രമുഖ രാവണന്റെ സൈന്യത്തോട് ഏറ്റു മുട്ടുകയും ചെയ്തു…..

സഹസ്രമുഖ രാവണന്റെ സേന നായകനായിരുന്ന ബാണൻ യുദ്ധത്തിൽ കൊല്ലപ്പെട്ടു…. തുടർന്ന് സഹസ്രമുഖ രാവണൻ നേരിട്ട് യുദ്ധത്തിനിറങ്ങി. എന്നാൽ നിർഭാഗ്യവശാൽ ശ്രീരാമന് അവനെ വധിക്കാൻ സാധിച്ചില്ല….

ഇതിന്റെ കാരണം അന്വേഷിച്ചപ്പോൾ ഒരു സ്ത്രീക്കു മാത്രമേ അവനെ വധിക്കാൻ കഴിയൂ എന്ന കാര്യം ശ്രീരാമൻ അറിഞ്ഞു. രാമന്റെ ആവിശ്യപ്രകാരം ഹനുമാൻ അയോദ്ധ്യയിൽ ചെന്ന് സീതയെ കൊണ്ടുവരികയും, സീതയും സഹസ്രമുഖനും ഏറ്റുമുട്ടുകയും ചെയ്തു…

യുദ്ധത്തിന്റെ ഒടുവിൽ ശ്രീരാമ മന്ത്രം ജപിച്ച “രാമബാണത്താൽ” സീത, സഹസ്രമുഖനെ വകവരുത്തി…. ശേഷം രാമൻ സഹസ്രമുഖന്റെ തടവിൽ നിന്നും ഏവരേയും മോചിപ്പിച്ച ശേഷം അയോദ്ധ്യയിലേക്ക് തിരിച്ച് പോന്നു.

27 സർഗ്ഗങ്ങളിലായി 1358 ശ്ലോകങ്ങളിൽ ഈ ഗ്രന്ഥം എഴുതപ്പെട്ടിരിക്കുന്നു. ഇതിൽ 25-ാം സർഗ്ഗത്തിൽ സീത സഹസ്രനാമം കൊടുത്തിരിക്കുന്നു…..

സർവംശിവാർപ്പണമസ്തു.
ഓം നമഃശിവായ | ഓം ശാന്തി.
➖ fb: ശ്രീരുദ്രം | @everyone

Leave a comment

Design a site like this with WordPress.com
Get started