One day in Guruvayoor

HOMENEW15

HOMENEW16

#ഹരേ ഗുരുവായൂരപ്പാ
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
ശ്രീ ഗുരുവായൂരപ്പൻ്റെ
ഒരു ദിനം
നിർമ്മാല്യം മുതൽ തൃപ്പുകവരെ
❣️❣️❣️❣️❣️❣️


എണ്ണ അഭിഷേകം വാകച്ചാർത്ത്
❣️❣️❣️❣️💟❣️❣️❣️❣️❣️❣️

*കാലത്ത് മൂന്ന് മണിക്ക് ക്ഷേത്രം കോയ്മയുടെ ആചാര അറിയിപ്പോടെ ക്ഷേത്രത്തിലെ വലിയ മണി മൂന്ന് പ്രാവശ്യം അടിക്കും. ക്ഷേത്രം മാരാർ ശംഖനാദം മുഴക്കുമ്പോൾ നിർമ്മാല്യ ദർശനത്തിന് നട തുറക്കും.*

*കണ്ണൻ പള്ളിയുറങ്ങുന്ന ഗർഭഗൃഹത്തിന്റെ പൊൻമണിവാതിൽ തുറന്ന് മേശാന്തി അകത്ത് പ്രവേശിക്കും. ശ്രീലകത്ത് സ്വർണ്ണ വിളക്കിലെ കത്തുന്ന നെയ്ത്തിരി ശോഭയിൽ നിൽക്കുന്ന ഭഗവാനെ കാണാൻ നല്ല രസമാണ്.*

*നാലമ്പലത്തിനകത്ത് ശ്രീകൃഷ്ണഭഗവാന്റെ നിർമ്മാല്യ ദർശന സൗഭാഗ്യം നേടി മനോമാലിന്യമകറ്റാൻ ആയിരങ്ങളാണ് കാത്ത് നിൽക്കുന്നത്. പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലൂടെ സഞ്ചരിച്ച് നാമം ജപിച്ച് അവർ കണ്ണന് മുന്നിലെത്തും.*

*പീലിത്തിരുമുടി ചാർത്തി, കളഭച്ചാർത്തണിഞ്ഞ്, അതിൽ തിരുമുടി മാലയണിഞ്ഞ് കയ്യിൽ പൊന്നോടക്കുഴലുമായി നിൽക്കുന്ന വനമാലിയെ കാണാൻ എന്ത് ചന്തമാണെന്നാെ!*

*ഗുരുവായൂർ കണ്ണൻ ജീവിത സൗഭാഗ്യങ്ങൾ വാരിക്കോരി തരുന്ന അസുലഭ നിമിഷം. തലേദിവസമണിഞ്ഞ ആടയാഭരണങ്ങളോടെ കണ്ണനെ കണി കാണുന്ന ദർശനമാണിത്. ശ്രീകോവിലിൽ, ഗർഭഗൃഹത്തിൽ മേശാന്തി കണ്ണന്റെ ആടയാഭരണങ്ങൾ ഓരോന്നായി അഴിച്ച് മാറ്റും. ഭഗവാൻ നിഷ്കള ബ്രഹ്മതത്വത്തിൽ നിന്ന് സകളീഭാവം കൈക്കൊള്ളുന്ന അസുലഭ ധന്യമുഹൂർത്തം. സളമായ ഭഗവദ്സ്വരൂപം, തദനുഗുണഭാവമായ ഭക്തി ഭാവത്തിലേക്കുള്ള മാറ്റം. കാരുണ്യാകുലനേതനായ കണ്ണന്റെ സൂര്യനേക്കാൾ പ്രഭയുള്ള സ്വർണ്ണ കിരീടം, മകരമത്സ്യാകൃതിയുള്ള, മകരകുണ്ഡലങ്ങൾ, നെറ്റിത്തടത്തിലെ തിലകച്ചാർത്ത്, ഇവ ഓരോന്നായി മാറ്റിവെക്കും. മനോഹരമായ വനമാല, കൗസ്തുഭം, മുത്തു മാലകൾ എല്ലാമഴിച്ചുവെച്ച് കണ്ണൻ നീരാട്ടിനൊരുങ്ങും.*

*അഭിഷേക സ്നാനത്തിന് മുമ്പ് കണ്ണന് തൈലാഭിഷേകം നിർബന്ധമാണ്. എത്രയോ കാലമായി നടന്നുവരുന്ന ചിട്ടയാണ്. ചിട്ടകളൊന്നും തെറ്റിക്കുന്നത് കണ്ണന് ഇഷ്ടമല്ല.*

*ഗുരുവായൂർ അമ്പാടി കണ്ണന് എല്ലാ ദിവസവും എണ്ണ അഭിഷേകം വേണം. നിർമ്മാല്യ ദർശനം കഴിഞ്ഞാൽ ഉടൻ കണ്ണന് കുളി നിർബന്ധമാണ്. മേശാന്തിയാണ് ഭഗവാനെ എണ്ണ തേച്ച് കുളിപ്പിക്കുന്നത്. ശുദ്ധമായി മരച്ചക്കിൽ ആട്ടിയെടുത്ത എള്ളെണ്ണ കൊണ്ടു മാത്രമെ കണ്ണന് അഭിഷേകം പതിവുള്ളു. അതാണ് കണ്ണന് ഏറെ പ്രിയം. ആട്ടിയ എണ്ണ തലേ ദിവസം തന്നെ വെള്ളിക്കുടത്തിലാക്കി വാട്ടിയ വാഴയില കൊണ്ട് വായ് കെട്ടി പാരമ്പര്യ അവകാശി ആചാരപൂർവ്വം ക്ഷേത്രത്തിൽ എത്തിച്ചിരിക്കും. ആറ് നാഴി എണ്ണ വേണം കണ്ണന് എണ്ണ അഭിഷേകത്തിന്. എണ്ണ അഭിഷേകസമയത്ത് ശ്രീകോവിലിലെ സോപാനപ്പടിയിലെ ചെറിയ സ്വർണ്ണമണിയിൽനിന്ന് ഓംകാര നാദം മുഴങ്ങിക്കൊണ്ടിരിക്കും. ഭക്തജനങ്ങൾ നാമജപത്തോടെ എണ്ണ അഭിഷേകം കണ്ട് തൊഴുത് നിൽക്കും. കണ്ണന്റെ കൃഷ്ണാഞ്ജന വിഗ്രഹത്തിലൂടെ അഭിഷേക എണ്ണ ഒഴുകുന്ന ദർശനം ദിവ്യമാണ്. അതിന് ശേഷം കണ്ണന്റെ മൃദു മേനിയിൽ വാകച്ചാർത്ത് നടത്തുന്നു. ആടിയ എണ്ണ വാതരോഗത്തിനും ശരീരവേദനക്കും പറ്റിയ ഔഷധ പ്രസാദമാണ്.*

*വാതരോഗശമനത്തിനായി ഗുരുവായൂരിൽ എത്തി, തന്റെ പ്രിയപ്പെട്ട കണ്ണന് നാരായണീയ സ്തോത്രകാവ്യം സമർപ്പിച്ച മേൽപ്പത്തുരിന്റെ രോഗം മാറ്റിയ ദിവ്യ ഔഷധമാണ് ഭഗവദ് പ്രസാദമായ ആടിയ എണ്ണ’ ഗുരുവായൂർ ക്ഷേത്രത്തിൽ നാലമ്പലത്തിലെ അകത്ത് കൊട്ടിപ്പടിയിൽ കൃഷ്ണദർശനം നടത്തിക്കൊണ്ട് അദ്ദേഹം നാരായണീയത്തിലെ രണ്ടു ദശകങ്ങൾ രചിച്ചു. മൂന്നാം ദിവസം രാവിലെ വളരെ ക്ലേശിച്ച് നിർമ്മാല്യ ദർശനം നടത്തി കാവ്യരചനക്ക് ഒരുങ്ങി. രോഗക്ലേശങ്ങൾ കൊണ്ട് കാവ്യസമർപ്പണം മുന്നോട്ട് പോകുന്നില്ല. അദ്ദേഹം മനസ്സുരുകി പ്രാർത്ഥിച്ചു. അദ്ദേഹത്തിന്റെ പ്രാർത്ഥന കണ്ണൻ കേട്ടു. എണ്ണ അഭിഷേകം കഴിഞ്ഞ് എണ്ണപ്രസാദം ഭക്തജനങ്ങൾക്ക് നൽകാൻ കൊണ്ടുപോകുന്ന കീഴ്ശാന്തി ഉണ്ണിനമ്പൂതിരി അദ്ദേഹത്തിന്റെ സമീപമെത്തി, പ്രസാദം നൽകി. എണ്ണ സേവിച്ച്, ശരീരത്തിൽ പുരട്ടിയ പട്ടേരിക്ക് വേദനക്ക് ചെറിയ ഒരു ആശ്വാസമായി ‘ഹന്ത ഭാഗ്യം ജനാനാം’, അതെ അങ്ങയുടെ പരിചാരകനായി പാദസേവ ചെയ്യാൻ അനുവദിച്ച എന്റെ ഭാഗ്യം. ഹന്ത ഭാഗ്യം മദീയം. കൃഷ്ണാ… ഗുരുവായൂരപ്പാ… എന്റെ ….കണ്ണാ… സന്തോഷിക്കണേ………



അക്ഷരതെറ്റുകൾക്ക് ക്ഷമാപണം

ഹരേ കൃഷ്ണാ….

❤️ഹരേ ഗുരുവായൂരപ്പ❤️

Leave a comment

Design a site like this with WordPress.com
Get started