നാരായണ സ്തുതി
————————–
അത്തലിൽ ഗോപികൾ തപ്പിയെടുത്തൊരു
ഉത്തമ മുത്താണു നാരായണ
ഭക്തിയാം സിന്ധുവിൽ മദ്ധ്യേ വിടർന്നൊരു
സച്ചിൻമലരാണു നാരായണ
***************************
ഗോകുലമാകവെ ശാന്തമായ് തീർക്കുന്ന
പാവന നാമമീ നാരായണ
പാപികൾക്കേറ്റം പ്രയാസമായ് തോന്നീടും
പാടുവാനീ നാമം നാരായണ
°°°°°°°°°°°°°°°°°°°°°°°°°°°°°°°°
നാമറിയാതെയീ നാവിൽ വന്നാൽ പിന്നെ
വിട്ടുപിരിയാത്ത നാരായണ
കേൾക്കുന്ന മാത്രയിൽ എല്ലാം മറക്കുന്ന
ആനന്ദഗീതമീ നാരായണ
•••••••••••••••••••••••••••••••~
ബ്രഹ്മാദിദേവകൾ എന്നും സേവിക്കുന്ന
കാരുണ്യതീർത്ഥമേ നാരായണ
നാരദൻ വീണയിൽ എന്നും മുഴങ്ങുന്ന
പ്രേമസ്വരമാണു നാരായണ
~~~~~~~~~~~~~~~~~~~~
അന്നൊരജാമിളൻ വൈകുണ്ഠമായ് കണ്ട
നാലക്ഷരമാണു നാരായണ
പുണ്യമാം നിദ്രയിൽ കണ്ണനെ കാണുന്ന
കണ്ണിൻമിഴികളീ നാരായണ
×××××××××××××××××××××××
എന്തും പറയുവാൻ പൊന്തുന്ന നാവേ നീ
ഇന്നൊന്നു പാടുമോ നാരായണ
നാരായണ തവ നാമത്തിൽ മുങ്ങീടും
ഞങ്ങളെ കാക്കാൻ മറന്നീടല്ലെ 🙏🏻
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നാരായണായ നമഃ. നാരായണ നമഃ നാരായണായ നമഃ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Leave a comment