Kshethra deep meaning

HOMENEW15

*എന്താണ് ക്ഷേത്രം*

🍁🍁🍁🍁🍁🍁🍁🍁
“ക്ഷയാത് ത്രായതേ ഇതി ക്ഷേത്രാ”
ക്ഷയതതിൽ നിന്ന് അഥവാ നാശത്തിൽ നിന്ന് ത്രാണനം (തരണം) ചെയ്യിക്കുന്നത്ഏതാണോ അതാണ് ക്ഷേത്രം.
ക്ഷേതൃ എന്ന സംസ്കൃത പദത്തിനർത്ഥം ശരീരം എന്നാണ്‌ ഭഗവദ് ഗീതയിൽ അർത്ഥമാക്കുന്നത്. അതായത് ആകാരമുള്ളത് എന്തോ അത് എന്നർത്ഥം. ദൈവത്തിന്‌ രൂപഭാവം നൽകി പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലങ്ങൾ ആണ്‌ ക്ഷേത്രങ്ങൾ.
ക്ഷേത്രത്തിൻറെ പര്യായമായ അമ്പലം എന്നത് അൻപ്+ഇല്ലം എന്നീ ദ്രാവിഡ പദങ്ങളിൽ നിന്നാണ് രൂപമെടുത്തിരിക്കുന്നത്

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ക്ഷേത്രം, അത് ദേവസ്ഥാനമായോ പ്രാര്‍ഥനയ്ക്കുള്ള ഇടമായോ അല്ല നിര്‍മിച്ചിരുന്നത്. എല്ലാവര്‍ക്കും പോയിയിരുന്ന് അവിടെ നിന്നുത്ഭവിക്കുന്ന ചൈതന്യം പ്രയോജനപ്പെടുത്താവുന്ന ഒരു ഊര്‍ജകേന്ദ്രമായാണ് ക്ഷേത്രങ്ങള്‍ നിര്‍മിച്ചിരുന്നത്.

ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ ദൈവങ്ങള്‍ക്കു പാര്‍ക്കാനുളള ഇടങ്ങളല്ല, സമൂഹപ്രാര്‍ത്ഥനയ്ക്കുളള സ്ഥലവുമല്ല. അവ നിര്‍മ്മിക്കപ്പെട്ടിട്ടുളളത് അതി ശക്തമായ ഊര്‍ജകേന്ദ്രങ്ങളായിട്ടാണ്. ആര്‍ക്കും അവിടെ പോകാം, ആ ചൈതന്യത്തിന്റെ പങ്കുപറ്റാം.

ക്ഷേത്രനിര്‍മാണ ശാസ്ത്രത്തില്‍ ഓരോന്നിനും അതിന്റേതായ വിധികളുണ്ട്. ആ വിധിപ്രകാരമായിരിക്കണം അതിന്റെ നിര്‍മ്മാണം. വിഗ്രഹത്തിന്റെ രൂപം, വലിപ്പം, മുദ്ര, ഗര്‍ഭഗൃഹം, പ്രദക്ഷിണ പാത അങ്ങനെ ഓരോന്നിനും അതിന്റേതായ ശാസ്ത്രവിധികളുണ്ട്. വിഗ്രഹത്തിനു ചൈതന്യം പകരുന്നത് പ്രത്യേക അനുഷ്ഠാനങ്ങളിലൂടെ, പ്രത്യേക മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടാണ്. അതെല്ലാം അനുസരിച്ച് വേണ്ടതുപോലെ നിര്‍മിക്കപ്പെട്ട ക്ഷേത്രവും അതിലെ പ്രതിഷ്ഠയും ആ പ്രദേശത്തിനു മുഴുവനുംതന്നെ ശക്തിയുടെ പ്രഭാവ കേന്ദ്രമായി ഭവിക്കുന്നു.

ക്ഷേത്രത്തില്‍ പോകണം, പൂജാദികര്‍മങ്ങളില്‍ പങ്കുകൊള്ളണം, വഴിപാടുകള്‍ നടത്തണം, തന്റെ ആഗ്രഹങ്ങള്‍ നടത്തിത്തരാനായി ഭഗവാനോട് ആവശ്യപ്പെടണം… ഇതൊന്നും ഭാരതീയ സംസ്‌ക്കാരത്തിന്റെ ഭാഗമേയല്ല. ഈ ശീലങ്ങളെല്ലാം പിന്നീട് എപ്പോഴോ എങ്ങനെയോ കടന്നു കൂടിയിട്ടുളളതാണ്. പരമ്പരാഗതമായി വിശ്വസിച്ചുവരുന്നത് ക്ഷേത്രത്തില്‍ പോയി അവിടെ കുറച്ചു നേരമെങ്കിലും ഇരിക്കണം എന്നാണ്. എന്നാല്‍ ഇക്കാലത്ത് അങ്ങനെ ഇരിക്കാനൊന്നും ആര്‍ക്കും സമയമില്ല. ‘തൊഴുത് ഓടിപ്പോരുക’, എന്തോ ഒരു വഴിപാട് കഴിക്കുന്നത് പോലെ പൃഷ്ഠമൊന്നിരിപ്പിടത്തില്‍ മുട്ടിച്ച് ധൃതി പിടിച്ചു പുറത്തേക്കിറങ്ങുക എന്നതായിരിക്കുന്നു പതിവ്.

ദിവസവും രാവിലെ ലോകവ്യാപാരങ്ങളിലേക്കു കടക്കുംമുമ്പേ കുറച്ചുനേരം അമ്പലത്തില്‍ ചിലവഴിക്കുക എന്നത് എല്ലാവരും ശീലമാക്കേണ്ടതാണ്. നമുക്കാവശ്യമായ, തെളിവാര്‍ന്ന ഊര്‍ജം അവിടെനിന്നു ലഭ്യമാക്കാനാകും. അങ്ങനെ പുതുതായൊരു ഉണര്‍വോടെ, ഉത്സാഹത്തോടെ ആ ദിവസത്തെ അഭിമുഖീകരിക്കാനും സാധിക്കും.

” ഇദം ശരീരം കൌന്തേയാ ക്ഷേത്ര മിത്യതി ഭീതയതെ ” എന്ന് ഭഗവാന്‍ അര്‍ജുനനോട് പറയുന്നുണ്ട്, ഈ ശരീരം തന്നെയാണ് അര്‍ജുനാക്ഷേത്രംഎന്ന്.
ഇതേപോലെ ” ദേഹോ ദേവാലയ പ്രോക്താ ജീവോ ദേവ സദാശിവ” എന്നും പണ്ട് മനസ്സിലാകിയിട്ടുണ്ട്.
ക്ഷേത്രം എന്ന പദം കൊണ്ട് ആരാധനാലയം എന്നാണ്‌ ഉദ്ദേശിക്കുന്നത്.ക്ഷേതൃ എന്ന സംസ്കൃത പദത്തിനർത്ഥം ശരീരം എന്നാണ്‌ ഭഗവദ് ഗീത പറയുന്നത് .അപ്പൊ സ്വന്തം ശരീരത്തെ ദർശിക്കാൻ ആണോ നാം പോകുന്നത് ?

ക്ഷേത്രത്തിൽ അവിടുത്തെ പ്രതിഷ്ഠ യാണ് ഉയർന്നിരിക്കുന്നത് നമ്മളാരും ഈ ദേഹമല്ല, ദേഹിയാണ് എന്നും ആത്മാവാണ് ഉയര്‍ന്നുനില്ക്കുന്നത് എന്നും ദേഹം വെറുമൊരു ഇരിപ്പിടം മാത്രമാണെന്നും നമ്മളെ ഓര്‍മ്മിപ്പിക്കുന്നതിനും, ആത്മാവിനെ നമസ്കരിക്കുന്നതിനും ക്ഷേത്ര ദർശനം ഉപകരിക്കും എന്നർഥം .
ക്ഷേത്രം ഒരു ഊര്‍ജ്ജ സ്രോതസ്സാണ്‌. അമ്പലത്തിന്റെ ഘടന തന്നെ അതിനു വേണ്ടി നിലകൊള്ളുന്നതാണ്‌. ആ ഊര്‍ജ്ജം നമ്മളിലേക്കാവാഹിക്കാനാണ്‌ നാം അമ്പലത്തില്‍ പോകുന്നത്‌. എന്നത് ശാസ്ത്ര ഭാഷ്യം.

അപ്പൊ തീർച്ചയായും സംശയിക്കാം ഈ ഊർജ സ്രോതസ്സ് എല്ലായിടതിലും ഇല്ലേ ?ശരിയാണ് ..പക്ഷെ ഒന്നോർക്കുക ജലസ്രോതസ്സ് ഭുമിയുടെ എല്ലാ യിടത്തും ഉണ്ട് ..എന്നാൽ എല്ലായിടത്തും കിണർ കുഴിച്ചാൽ വെള്ളം കിട്ടില്ല .മറ്റൊന്ന് പറഞ്ഞാൽ വായു എല്ലായിടത്തും ഉണ്ട് ..എന്നാൽ ഒരിടത്ത് ഫാൻ വെച്ചാൽ അവിടെ സാന്ദ്രത കൂടും ..അതുമൂലം മറ്റൊരാള്ക്കും വായു കിട്ടാതെ ആകുന്നുമില്ല .
ആ ഭാരതീയ സങ്കല്പമനുസരിച്ച് ക്ഷേത്രം ശരീരത്തിനെ പ്രതിനിധാനം ചെയ്യുന്നു.

ക്ഷേത്രം ഒരു സജീവ ശരീരമാണെന്നതാണ് എല്ലാ ക്ഷേത്രാചാരങ്ങളുടേയും അടിസ്ഥാനതത്വം.
“ക്ഷയാത് ത്രായതേ ഇതി ക്ഷേത്രം”
അഥവാ ക്ഷയത്തിൽ നിന്ന് രക്ഷിക്കുന്നതെന്തോ അതാണ് ക്ഷേത്രം ഒരു വിഗ്രഹം പ്രതിഷ്ഠിക്കുമ്പോൾ തന്ത്ര സമുച്ചയത്തിലെ പ്രാർഥന തന്നെ ലോകാനുഗ്രഹത്തിനും നമുടെ എല്ലാം സുഖത്തിനായും അവിടുന്നു കുടി കൊള്ളണമേ എന്നാണ് പ്രാര്‍ത്ഥന.
🌸🌸🌸🌸🌸🌸🌸🌸

Leave a comment

Design a site like this with WordPress.com
Get started