Janma janana rahasyam

HOMENEW15

സ്കാനിംഗ്‌ കണ്ടു പിടിച്ചിട്ട് ഏതാണ്ട് 50 – 60 വർഷങ്ങളേ ആയിട്ടുള്ളു…
പക്ഷേ ശ്രീ രാമായണം പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുൻപേ എഴുതപ്പെട്ടിട്ടുള്ളതാണന്നുള്ള കാര്യം നിങ്ങൾക്കറിയാമല്ലോ..

ആ രാമായണത്തില് ഗർഭപാത്രത്തിലെ ശിശുവളർച്ചയെ പറ്റി പ്രദിപാദിക്കുന്നുണ്ട് അത് ഇപ്രകാരമാണ്….
അദ്ധ്യാത്മ രാമായണം കിഷ്കിന്ധാകാണ്ഡത്തിൽ സമ്പാതി വാക്യം എന്ന ഭാഗത്തിൽ സമ്പാതി വാനരങ്ങളോടു പറയുന്ന ഭാഗം..

“ദു:ഖ കാരണം ശരീരം.
കർമ്മ ഫലം കൊണ്ട് ശരീരം ഉണ്ടാകുന്നു.
ശരീരത്തിലെ അഹംബുദ്ധി നിമിത്തം മോഹപരവശമായി കർമ്മങ്ങൾ ചെയ്യുന്നു.
മിഥ്യയായ അവിദ്യയിൽ നിന്ന് അഹങ്കാരമുണ്ടാകുന്നു. അഹങ്കാരം ശരീരവുമായി താദാത്മ്യം പ്രാപിക്കാൻ കഴിയുന്നതിനാൽ ശരീരം ചേതനയുള്ളതായി ഞാൻ ശരീരമാണ് എന്നുള്ള വിചാരിച്ച് ജീവൻ കർമ്മ ഫലങ്ങൾക്കനുസരിച്ച് അജ്ഞാനത്തിൽ മുഴുകി ജനന മരണ രൂപത്തിലുള്ള സംസാര ദു:ഖങ്ങളനുഭവിച്ച് ഹംസപദം മറന്ന് ജീവിയ്ക്കുന്നു.

പുണ്യ പാദങ്ങൾക്ക് അനുസൃതമായി ഉത്കൃഷ്ടവും
നികൃഷ്ടവും ആയജീവിതം
നയിക്കുന്നു.
ഞാൻ വളരെയധികം പുണ്യങ്ങൾ ചെയ്തു. എന്റെ കഴിവനുസരിച്ചുള്ള യജ്ഞ ദാനാതികളെല്ലാം ഞാൻ ചെയ്തു. ഇനി എനിക്ക് സ്വർഗ്ഗ പ്രാപ്തിയാണ് എന്ന് ചിന്തിച്ചിരിയ്ക്കുമ്പോൾ പൊടുന്നനെ മരണത്തിനടിപ്പെടുന്നു.

പുണ്യം തീരുമ്പോൾ ചന്ദ്രമണ്ഡലത്തിലെത്തിയിട്ട് മഞ്ഞ്തുള്ളികളോടുകൂടി ഭൂമിയിൽ പതിക്കുന്നു. പിന്നീട് സസ്യാതികളിലെ ധാന്യങ്ങളായിമാറി സന്തോഷപൂർവ്വം കഴിയുന്നു. പിന്നീട് നാല് തരം ഭക്ഷണ
ങ്ങളിൽ ഒന്നായി തീരുന്നു.
അത് പുരുഷനിലെ ബീജമായിത്തീർന്ന് സ്ത്രീയിലെ അണ്ഡത്തിലെ രക്തവുമായി ചേർന്ന് മറുപിള്ളയാൽ ആവരണം ചെയ്യപ്പെടും.

ഒരു ദിവസം കൊണ്ട് കട്ട പിടിയ്ക്കുന്നു.
അഞ്ച് രാത്രി കൊണ്ട് ഒരു കുമിളയുടെ ആകൃതിയുണ്ടാകും.
വീണ്ടും അഞ്ച്ദിവസം കൊണ്ട് മാംസപേശിയായിതീരുന്നു.
തുടര്ന്ന് 15ദിവസംകൊണ്ട് മാംസപേശി രക്തം നിറഞ്ഞതായി തീരുന്നു. അടുത്ത് 25 രാത്രികൊണ്ട് അതിൽ അവയവങ്ങളുണ്ടാകുന്നു.

അടുത്ത മൂന്ന്മാസംകൊണ്ട് അംഗങ്ങളുടെ സന്ധികൾ ഉണ്ടായി തുടങ്ങും. നാലുമാസം കൊണ്ട് വിരലുകൾ തെളിയുന്നു.
അഞ്ച് മാസം കൊണ്ട് പല്ല്,, നഖം,, ഗുഹ്യം,,മൂക്ക്.. ചെവി… കണ്ണ് എന്നിവ ഉണ്ടാകുന്നു.
ആറാംമാസത്തിൽ കർണ്ണ ദ്വാരങ്ങൾ തെളിയുന്നു.
ഗുദം, ഉപസ്ഥം,പൊക്കിൾ എന്നിവ ഏഴിൽ രൂപപ്പെടുന്നു. എട്ടാം മാസം ശിരോരോമങ്ങൾ ഉണ്ടാകുന്നു.
അതോടുകൂടി അവയവ
ങ്ങളും പുഷ്ടി പ്രാപിച്ച് തുടങ്ങുന്നു.

ഒമ്പതാം മാസത്തിൽ ഗർഭം
മാസാരംഭത്തിൽ കൈകാ
ലുകൾ ചലിച്ചു തുടങ്ങുന്നു.
അഞ്ചാം മാസം മുതൽ ഗർഭം ചൈതന്യ വത്താകുന്നു.
ഗർഭ പിണ്ഡം വളരുന്ന കാലം കർമ്മബലം ഉണ്ടായിരുന്നാൽ അക്കാലത്ത് നാശം സംഭവിയ്ക്കുന്നില്ല.

ഗർഭാവസ്ഥയിൽ തൻറ്റെ പൂർവ്വജന്മ കർമ്മഫലത്തെ മാതൃ ഗർഭത്തിലെ ചൂട് സഹിക്ക വയ്യാതെ ജനനം ഉണ്ടാകാനുള്ള കാരണം സ്വയം ചിന്തിയ്ക്കാൻ തുടങ്ങുന്നു. എത്രയോ പുത്രന്മാർ ഭാര്യ മാർ ബന്ധുക്കൾ എന്നിവരോടും നിരവധി സമ്പത്തുക്കളോടും എത്ര എത്ര ജന്മങ്ങളാണ് പോയത്.

അക്കാലം അത്രയും കുടുംബ താത്പര്യവും ധനസംമ്പാദനവുമായി കഴിഞ്ഞു.
മഹാവിഷ്ണുവിനെ സ്മരിച്ചില്ല. അതിൻറ്റെ ഫലമായിട്ടാണ് വീണ്ടും വീണ്ടുമൊരു ജനനത്തിന് വേണ്ടി ഈ ഗർഭത്തിൽ കിടന്ന് വിലപിക്കുന്നതിന് കാരണമായത്.
എനിക്ക് എപ്പോഴാണ് ഈ ഗർഭപാത്രത്തിൽ നിന്നും പുറത്തു കടക്കാൻ സാധിക്കുക. ഇനിയുള്ള ജന്മത്തിൽ ഞാൻ ഒരു ദുഷ്കർമ്മങ്ങളും ചെയ്യുകയില്ല.

ഇനി നാരായണ ഭജനമല്ലാതെ എൻറ്റെ മനസ്സിൽ വേറൊരു ചിന്ത ഉണ്ടാവുകയില്ല എന്ന ചിന്തയോടെ ഗർഭത്തിൽ കഴിയുന്നു.
ഗർഭം പത്തു മാസം പൂർത്തിയാവുമ്പോൾ പ്രസവത്തിന് സഹായിയ്ക്കുന്ന വായുവിന്റെ ശക്തിയാൽ വിധിവശാൽ വേദനയോടു കൂടി ജനനം നടക്കുന്നു.

മാതാപിതാക്കാൾ പരിപാലിച്ചാൽ തന്നെയും ബാല്യകാല ദു:ഖങ്ങൾ വളരെ ദുസ്സഹമാണ്. യൗവനത്തിലേയും വാർദ്ധക്യത്തിലേയും ദുഖങ്ങൾ
ചിന്തിച്ചാൽ സഹിക്കാവുന്നതല്ല.
സ്ഥൂലവും സൂക്ഷ്മവുമായ ശരീരങ്ങൾക്ക് അതീതനാണ് ആത്മാവ്. ദേഹാതികളോടുള്ള മമതാ ബന്ധം ഉപേക്ഷിച്ച് മോഹമകന്ന് നീ
ആത്മജ്ഞാനിയായി വാഴുക.

ശുദ്ധനും സദാശാന്തനും അവ്യയനും എപ്പോഴും ഉണർന്നിരിയ്ക്കുന്നവനും പരബ്രഹ്മരൂപനും ആനന്ദമയനും അദ്വയനും സത്യ സ്വരൂപനും സനാതനനും നിത്യനും നിരുപമനും ഏകതത്ത്വമായിട്ടുള്ളവനും നിർഗ്ഗുണനും നിഷ്കളങ്കനും സച്ചിന്മയനും സകലതിൻറ്റേയും
ആത്മാവായവനും അച്യുതനും സകല ലോക സ്വരൂപനും ശാശ്വതനും ആയ ഈശ്വരൻ മായയിൽ നിന്ന് മുക്തനാണെന്ന് അറിയുമ്പോൾ എല്ലാ മായാമോഹങ്ങളും ഇല്ലാതാകുന്നു.
മുജ്ജമ്മ കർമ്മങ്ങളിലെ കർമ്മങ്ങളുടെ ശക്തിയനുസരിച്ച് പരമാർത്ഥ ജ്ഞാനത്തോട് കൂടി നീ ഭൂമി യിൽവാഴുക…….
[21/12, 2:39 pm] +91 94979 00900: ലക്ഷ്മീ ദേവി വസിക്കുന്ന 5 ഇടങ്ങൾ

ലക്ഷ്മീദേവി ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും പ്രതീകമാണ്. ലക്ഷ്മി എന്നാല്‍ ഐശ്വര്യം എന്നാണ് അര്‍ത്ഥം. അതുകൊണ്ട് തന്നെയാണ് ഐശ്വര്യത്തിനായി നമ്മള്‍ ലക്ഷ്മി ദേവിയോട് പ്രാര്‍ത്ഥിക്കുന്നതും.

താമരപ്പൂവ്
🎀▬▭▬▭▬▭▭▬▭▬▭▬🎀
താമരപ്പൂവിന് വളരെയേറെ പ്രാധാന്യം ഉണ്ട് .പിങ്ക് നിറത്തിലുള്ള താമര ലക്ഷ്മിദേവിയുടെ ഇരിപ്പിടമായാണ് കരുതുന്നത്. അതിനാൽ പത്മിനി പത്മപ്രിയ എന്നെ പേരുകളിലും ലക്ഷ്മീദേവി അറിയപ്പെടുന്നു താമരപ്പൂവ് പൂജയ്ക്കും ആരാധനയ്‌ക്കും വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്നു. പല ക്ഷേത്രങ്ങളിലും ഐശ്വര്യത്തിന്റെയും ധനത്തിന്റെയും അനുഗ്രഹം ലഭിക്കാനായി താമരപ്പൂവ് അണിയിക്കാറുണ്ട് മഹാവിഷ്ണുവിന് താമരപ്പൂവ് നൽകുന്നതും പുണ്യമായി കണക്കാക്കാറുണ്ട് അതുകൊണ്ടുതന്നെ താമരയെ ലക്ഷ്മിദേവിയുടെ പ്രതീകമായി കാണുന്നു അതുകൊണ്ടാണ് പാരമ്പര്യമായും, മതപരമായും, ആചാരങ്ങളിലും, ശില്പങ്ങളിലും എല്ലാം താമരയ്ക്കു ബഹുമാന്യമായ സ്ഥാനം നൽകുന്നത് ലക്ഷ്മി ദേവി താമരയിൽ വസിക്കുന്നു എന്നാണ് വിശ്വാസം .

കൂവളം ഇലയുടെ മറുവശത്ത്
🎀▬▭▬▭▬▭▭▬▭▬▭▬🎀
ശിവനെ ആരാധിക്കാനായി ഉപയോഗിക്കുന്ന ഒന്നാണ് കൂവളത്തിന്റെ ഇല .ഇതിനു പിറകിലായി ലക്ഷ്മി ദേവി വസിക്കുന്നു എന്നാണ് വിശ്വാസം .ഇത് ധാരാളം ഔഷധഗുണമുള്ള ഒരു ഇലയാണ് .ഇതില്ലാതെ ഒരു ശിവ പൂജയും പൂർണമാകില്ല.ഭൂതം, ഭാവി ,വർത്തമാനം എന്നീ മൂന്നു കാലങ്ങൾ പോലെ മനുഷ്യന്റെ മൂന്നു ഗുണങ്ങൾ പ്രതിനിധീകരിക്കുന്ന സത്വ രജ ,തമസ്സ് എന്നിവയിലെ പാപങ്ങൾക്കു കൂവളത്തിന്റെ ഇലകൊണ്ട് പൂജ ചെയ്താൽ ആശ്വാസം കിട്ടും എന്നാണ് വിശ്വാസം .

ആനകളുടെ നെറ്റി
🎀▬▭▬▭▬▭▭▬▭▬▭▬🎀
ആനകളുടെ നെറ്റിയിൽ മുഴച്ചിരിക്കുന്ന രണ്ടു ഭാഗത്തെ ഗജ കുംഭം എന്നാണ് പറയുന്നത് .ഈ രണ്ടു മുഴകൾക്കും നടുവിൽ മുഴച്ചിരിക്കുന്ന ഭാഗത്തു ലക്ഷ്മി ദേവി വസിക്കുന്നു എന്നാണ് വിശ്വാസം . ചില അമ്പലങ്ങളിൽ ആനയെ വളർത്തുകയും പരിപാലിക്കുകയും ചെയ്യാറുണ്ട് ക്ഷേത്രങ്ങളിലെ ഘോഷയാത്രയ്ക്കും ആഘോഷങ്ങൾക്കും ആനയാണ് പ്രധാന ഘടകം .ലക്ഷ്മി ദേവി ആനയുടെ തിരുനെറ്റിയിൽ വസിക്കുന്നു എന്നതാണ് ഇതിനു അടിസ്ഥാന കാരണം അതിനാൽ ആനയെ പവിത്രമായി കാണുന്നു .

പശുവിന്റെ പുറകിൽ
🎀▬▭▬▭▬▭▭▬▭▬▭▬🎀
പശുവിന്റെ പുറകിൽ ലക്ഷ്മിദേവി വസിക്കുന്നു എന്നാണ് .അതിനാൽ പശുവിനെ ആരാധിക്കുക ഹിന്ദുക്കൾക്ക് പ്രധാനമാണ്. പശുവിനെ സ്ഥിരമായി പരിപാലിക്കുകയും ആരാധിക്കുകയും ചെയ്യുന്നവർക്ക് ഐശ്വര്യവും ധനവും ഉണ്ടാകും എന്നാണ് വിശ്വാസം .പ്രത്യേകിച്ച് ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ആരാധനയുടെ ഭാഗമായി ആളുകൾ മഞ്ഞൾ ചലിച്ചു പശുവിന്റെ പുറകിൽ തേയ്ക്കാറുണ്ട് .ഇത് ലക്ഷ്മി പൂജയുടെ പ്രധാന ഭാഗമാണ് .

മനുഷ്യരുടെ വിരലറ്റം
🎀▬▭▬▭▬▭▭▬▭▬▭▬🎀
അവരവരുടെ കഴിവും ,പ്രയത്നവും അനുസരിച്ചു ലക്ഷ്മി ദേവി മനുഷ്യരുടെ വിരൽതുമ്പിൽ കുടികൊള്ളുന്നു എന്നാണ് വിശ്വാസം .അതുകൊണ്ടു തന്നെ രാവിലെ ഉണരുമ്പോൾ കൈവിടർത്തി വിരലുകൾ കണികാണുന്നതു ലക്ഷ്മി ദേവിയെ കാണുന്നതിന് തുല്യമാണെന്നും അത് ഐശ്വര്യം നൽകും എന്നാണ് വിശ്വാസം .

Leave a comment

Design a site like this with WordPress.com
Get started