ശ്രീകൃഷ്ണൻ പറഞ്ഞ രഹസ്യം !!
” നിങ്ങൾ ഇവിടെ ഒരു കാര്യം ശ്രദ്ധിക്കുന്നില്ല. ഞാൻ നിങ്ങളുടെ അടുത്താണെന്ന് നിങ്ങൾക്ക് കാണാൻ കഴിയുമെങ്കിൽ നിങ്ങൾക്ക് എങ്ങനെ തെറ്റുകൾ ചെയ്യാൻ കഴിയും? പക്ഷെ ഞാൻ ഇവിടെ ഉണ്ടെന്ന് നിങ്ങൾ മറന്നു പോകുന്നു, നിങ്ങൾ എന്നെ അറിയുന്നില്ല, നിങ്ങൾ തെറ്റുകൾ ചെയ്യുന്നു, ആ തെറ്റുകളുടെ അനന്തരഫലങ്ങൾ അനുഭവിക്കുന്നു. എപ്പോഴും കൂടെയുള്ള എന്നെ തിരിച്ചറിയുക, എന്നെ ഓർക്കുക, കർമ്മം ചെയ്യുക – അപ്പോൾ നോക്കൂ, ആ പ്രവൃത്തിയുടെ ഫലം എത്ര മധുരമായിരിക്കും”.
മഹാഭാരതത്തിൽ ശ്രീകൃഷ്ണനെക്കാൾ ആകർഷകമായ മഹത്തായ മറ്റൊരു കഥാപാത്രമില്ല. മഹാഭാരതം വായിച്ചിട്ടുള്ളവർക്ക് ശ്രീകൃഷ്ണന്റെ അത്തരം സ്വഭാവത്തെക്കുറിച്ച് പല സംശയങ്ങളും ഉണ്ടാവാം.
കൃഷ്ണൻ ഉണ്ടായിട്ടും പാണ്ഡവർക്ക് ഇത്രയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നത് എന്തുകൊണ്ട് ? ചൂതാട്ടത്തിൽ നിന്ന് ധർമ്മരാജനെ തടയാൻ കൃഷ്ണനാകുമായിരുന്നില്ലേ ? സുയോധനൻ ശകുനിയെക്കൊണ്ട് കളിപ്പിച്ചത് പോലെ ധർമ്മരാജന് കൃഷ്ണനെക്കൊണ്ട് കളിപ്പിക്കാമായിരുന്നില്ലെ ? എന്തുകൊണ്ട് ഇതെല്ലാം സംഭവിച്ചില്ല ? ആപത്ത് വരുന്നത് തടയാൻ ഭഗവാന് കഴിയുമായിരുന്നില്ലേ ? ഇത്തരം നിരവധി ചോദ്യങ്ങൾ സ്വാഭാവികമായും ഉയരുന്നു.
മഹാഭാരതത്തിന്റെ അവസാനത്തിൽ ഉദ്ധവൻ ശ്രീകൃഷ്ണനോട് മേൽപ്പറഞ്ഞ ചോദ്യങ്ങൾ ചോദിച്ചു. ഭഗവാൻ ശ്രീകൃഷ്ണൻ ഇതിനു മറുപടി പറഞ്ഞു.
ഉദ്ധവർ: ഭഗവാനെ കൃഷ്ണ, അങ്ങ് പാണ്ഡവരുമായി വളരെ അടുപ്പത്തിലാണ്, അല്ലേ? അങ്ങേക്ക് ധർമ്മരാജനെ ചൂതാട്ടത്തിൽ നിന്ന് തടയാൻ കഴിയുമായിരുന്നോ, അല്ലെങ്കിൽ ധർമ്മരാജനു വേണ്ടി ചൂതാട്ടം നടത്താമായിരുന്നില്ലെ ?
കൃഷ്ണൻ: ഉദ്ദവാ! ഓർക്കുക, ബുദ്ധിമാൻ എപ്പോഴും വിജയിക്കും. സുയോധനൻ ബുദ്ധിമാനായിരുന്നു, ചൂത് കളിക്കാൻ അറിയാത്തതിനാൽ അയാൾ ശകുനിയെക്കൊണ്ട് കളിപ്പിച്ചു. ധർമ്മാരാജന് ആ ബുദ്ധി ഇല്ലായിരുന്നു. ധർമ്മരാജൻ എന്നോട് കളിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിൽ പരിണാമം വ്യത്യസ്തമാകുമായിരുന്നു, പക്ഷേ അദ്ദേഹം ചെയ്തില്ല.
അദ്ദേഹം വിളിക്കുന്നതും കാത്ത് ഞാൻ വാതിൽക്കൽ നിന്നു. പക്ഷെ വിളിച്ചില്ല, പകരം ഞാൻ ആ വഴി വരരുതേ എന്ന് പ്രാർത്ഥിച്ചു. അവന്റെ പ്രാർത്ഥന കാരണം ഞാൻ അവിടെ പോയില്ല.
മറ്റെല്ലാ പാണ്ഡവരും ധർമ്മരാജന്റെ തോൽവിയിൽ അദ്ദേഹത്തെ ശകാരിച്ചെങ്കിലും അവരും എന്നെ വിളിച്ചില്ല. ദ്രൗപദി പോലും വസ്ത്രാക്ഷേപം നടക്കുന്നതുവരെ എന്നെ ഓർത്തില്ല. അവർ വിളിച്ചിരുന്നെങ്കിൽ ഞാൻ പോകുമായിരുന്നില്ലേ ?
ഉദ്ധവർ: നിങ്ങൾ ഗുരുതരമായ അപകടത്തിലാണെങ്കിൽ, നിങ്ങളെ വിളിച്ചിട്ടും നിങ്ങൾ വരില്ല എന്നാണോ ഇതിനർത്ഥം ?
കൃഷ്ണൻ: ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം കർമ്മമനുസരിച്ചാണ് സംഭവിക്കുന്നത്. എനിക്ക് കർമ്മം മാറ്റാൻ കഴിയില്ല, പക്ഷേ ഞാൻ നിങ്ങളോടൊപ്പം ഉണ്ടാകും, എല്ലാം കാണും.
ഉദ്ധവർ: ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്, ഞങ്ങൾ കുഴപ്പത്തിലും അപകടത്തിലും ആശയക്കുഴപ്പത്തിലും കുടുങ്ങിപ്പോകുമ്പോൾ, ഞങ്ങൾക്കൊപ്പം നിൽക്കുകയും ഞങ്ങളെ നിരീക്ഷിക്കുകയും ചെയ്യുകയല്ലാതെ അങ്ങ് എന്താണ് ചെയ്യുന്നത്?
കൃഷ്ണൻ: ഉദ്ദവാ! നിങ്ങൾ ഇവിടെ ഒരു കാര്യം ശ്രദ്ധിക്കുന്നില്ല. ഞാൻ നിങ്ങളുടെ അടുത്താണെന്ന് നിങ്ങൾക്ക് കാണാൻ കഴിയുമെങ്കിൽ നിങ്ങൾക്ക് എങ്ങനെ തെറ്റുകൾ ചെയ്യാൻ കഴിയും? പക്ഷെ ഞാൻ ഇവിടെ ഉണ്ടെന്ന് നിങ്ങൾ മറന്നു. നിങ്ങൾ എന്നെ അറിയുന്നില്ല, നിങ്ങൾ തെറ്റുകൾ ചെയ്യുന്നു, ആ തെറ്റുകളുടെ അനന്തരഫലങ്ങൾ അനുഭവിക്കുന്നു. എപ്പോഴും കൂടെയുള്ള എന്നെ തിരിച്ചറിയുക, എന്നെ ഓർക്കുക, കർമ്മം ചെയ്യുക – അപ്പോൾ നോക്കൂ, ആ പ്രവൃത്തിയുടെ ഫലം എത്ര മധുരമായിരിക്കും.
ആ രഹസ്യം കൃഷ്ണൻ പറഞ്ഞിട്ടുണ്ട്. കൃഷ്ണൻ എപ്പോഴും കൂടെയുണ്ടെന്ന ദർശനം മാത്രം മതി. ഭഗവാൻ നിങ്ങളുടെ അടുത്തുണ്ട്, എല്ലാം നിരീക്ഷിക്കുന്നുണ്ടെന്ന് നിങ്ങൾ ഓർക്കുന്നുവെങ്കിൽ, നിങ്ങളുടെ ജീവിതം സുഗമമായി മുന്നോട്ട് പോകുന്നു.
ശ്രീകൃഷ്ണൻ ഉദ്ധവനോട് പറഞ്ഞ പ്രധാന രഹസ്യം ഇതാണ്.
========= = =
നിങ്ങൾ നിങ്ങളുടെ അസ്തിത്വത്തെക്കുറിച്ച് ബോധവാന്മാരാണെങ്കിൽ, അത് ഒരു അത്ഭുതം തന്നെയാണ്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒരു കെട്ടിടത്തിലേക്ക് നോക്കാൻ ഞാൻ നിങ്ങളോട് പറഞ്ഞാൽ, നിങ്ങൾ അതിശയിക്കില്ല, കാരണം അതിന് തീർച്ചയായും ഗുരുത്വാകർഷണം / ഉപരിതല പിന്തുണയുണ്ട്.
എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും പ്രപഞ്ചം നോക്കി, ഒരു സഹായമൊ പിന്തുണയൊ ഇല്ലാതെ ഭൂമിയോ ചന്ദ്രനൊ എങ്ങനെ അന്തരീക്ഷത്തിൽ നിലനിൽക്കുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ? ഉവ്വ്, അതിന് അതിന്റേതായ ഗുരുത്വാകർഷണ സംവിധാനവുമുണ്ട്.
ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ചിന്തിക്കുന്നത് അതിശയകരമല്ലേ ?
Leave a comment