*കണ്ണോളം കണ്ടതു പോരാ..*🙏
*കണ്ണോളം* *കണ്ടതു പോരാ*
*കാതോളം കേട്ടതു പോരാ*
*അയ്യന്റെ* *മായകൾ ചൊന്നാൽ*
*തീരുമോ ഗുരുസ്വാമി*🙏
*അയ്യൻ ശരണം സ്വാമിയേ*
*നെയ്യഭിഷേകം* *സ്വാമിക്ക്*
*കർപ്പൂരത്തിരി കൽക്കണ്ടത്തിരി*
*കാണിപ്പൊന്നും നടയ്ക്കു വെക്കുന്നെ*🙏
*കണ്ണില്ലാതുള്ളോർക്കും കാണാറാവുന്നു*
*കണ്ണീരും തേനാകുന്നു*
*കയ്യില്ലാ ജന്മങ്ങൾ കൈനീട്ടി കേഴുന്നു*
*കാലില്ലാ പാവങ്ങൾ നീലിമല* *താണ്ടുന്നു*
*എല്ലാർക്കും അയ്യപ്പൻ* *കാവലുണ്ടെ*
*എങ്ങോട്ടു പോയാലും കൂടെ ഉണ്ടെ*🙏
*തിരുവടി ശരണം* *സ്വാമിയേ*
*ഇരുമുടിയെല്ലാം* *സ്വാമിക്ക്*
*പനിനീർ കുടവും പാലും തേനും*
*പൂവും പൊന്നും നടയ്ക്കുവെക്കുന്നെ* 🙏
*നാവില്ലാതുള്ളോരും നാമം പാടുന്നു*
*നാടെല്ലാം* *കാതോർക്കുന്നു*
*ആടാനും പാടാനും* *അയ്യപ്പൻ കൂടുന്നു*
*ആരാനും* *വൈകുമ്പോൾ*
*തേടാനും* *പോകുന്നു*
*ആളില്ലാ കാട്ടിലും* *അയ്യനുണ്ടേ*
*അമ്പലമേട്ടിലും അയ്യനുണ്ടേ*🙏
*കണ്ണോളം കണ്ടതു പോരാ കാതോളം കേട്ടതു പോരാ*
*അയ്യന്റെ മായകൾ ചൊന്നാൽ*
*തീരുമോ* *ഗുരുസ്വാമി*🙏
*അയ്യൻ ശരണം സ്വാമിയേ*
*നെയ്യഭിഷേകം സ്വാമിക്ക് കർപ്പൂരത്തിരി* *കൽക്കണ്ടത്തിരി*
*കാണിപ്പൊന്നും നടയ്ക്കു വെക്കുന്നെ*.🙏
*സ്വാമിയേ ശരണമയ്യപ്പാ*
Leave a comment