Damodar month

Homenew 14

*വരുന്നു ദാമോദരമാസം*

കണ്ണന് പ്രധാനമായ കാർത്തികമാസം , ഇങ്ങനെ അനുഷ്ഠിച്ചാൽ അനേകഫലം

2023 ഒക്റ്റോബർ 29 മുതൽ നവംബർ 28 വരെയാണ് ദമോദര മാസം (കാർത്തിക . മാസം )

ദാമോദരമാസമെന്ന പേരിലും* *കാർത്തിക മാസം അറിയപ്പെടുന്നു
ശ്രീകൃഷ്‌ണ ഭഗവാനു പ്രിയപ്പെട്ട മാസമാണ് കാർത്തിക മാസം *ചാതുർമാസ്യക്കാലത്തിന്റെ അവസാന മാസവുമാണ്. കൃഷ്ണന്റെ ബാലലീലകൾ കൂടുതലും നടന്നത് കാർത്തിക മാസത്തിലാണെന്നു പറയുന്നു.* *രാധാദേവിയാണ് കാർത്തിക മാസത്തിന്റെ അധിപതി. രാധാദേവിയെ ആരാധിക്കുന്നവർ കൃഷ്ണപ്രീതിക്കും പാത്രമാകും. കാർത്തിക മാസത്തിൽ എത്ര ചെറിയ ഈശ്വര സേവനം നടത്തിയാലും അതിന്റെ ആയിരം മടങ്ങ് ഫലം ഭഗവാൻ തരും എന്നാണ് വിശ്വാസം. കാർത്തിക മാസം ദാമോദര മാസമെന്ന പേരിലും അറിയപ്പെടുന്നു. കൃഷ്ണാവതാരത്തിലെ പ്രധാന ഭാഗമാണ് ദാമോദര ലീലയായി അറിയപ്പെടുന്നത്.

ദാമം എന്നാൽ കയർ എന്നും ഉദരം എന്നാൽ വയർ എന്ന അർഥത്തിലുമാണ് ശ്രീകൃഷ്‌ണനു ദാമോദരൻ എന്ന പേരു വന്നത്. യശോദ ദേവി കണ്ണനെ ഉരലിൽ കെട്ടിയിട്ടു. അത് അഴിക്കാൻ കഴിയാതെ കണ്ണൻ ഉരലുമായി മുമ്പോട്ടു നീങ്ങി. രണ്ടു മരങ്ങളുടെ ഇടയിലൂടെ കടന്നു പോയപ്പോൾ ഉരൽ മരങ്ങളുടെ നടുവിൽ തടഞ്ഞു നിന്നു. കണ്ണൻ ഒന്നൂടെയും ശക്തിയോടെ മുമ്പോട്ടു നീങ്ങിയപ്പോൾ മരങ്ങൾ വേരോടു കൂടി പിഴുതു വീഴുകയും തൽസ്ഥാനത്ത് രണ്ടു ദേവകൾ പ്രത്യക്ഷപ്പെടുകയും ചെയ്‌തു. കുബേര പുത്രന്മാരായ മണിഗ്രീവനും നളകുബേരനുമായിരുന്നു അവർ. നാരദ മുനിയുടെ ശാപം നിമിത്തം മരമായി മാറിയ അവർക്ക് ദ്വാപര യുഗത്തിൽ മഹാവിഷ്‌ണു മോക്ഷം കൊടുക്കുമെന്നു ശാപമുക്തിയും കൊടുത്തു. ശ്രീകൃഷ്‌ണന്റെ ഈ ലീലയാണ് ദാമോദര ലീലയായി അറിയപ്പെടുന്നത്. ഇങ്ങനെ അനേകം ലീലകൾ കൊണ്ടു വൃന്ദാവനത്തിൽ എല്ലാവരുടേയും മനസ്സിനെ ആനന്ദത്തിൽ ആറാടിച്ച ഉണ്ണികൃഷ്‌ണൻ സർവ ചരാചരങ്ങളുടേയും സ്നേഹഭാജനമാണ്. പരിശുദ്ധമായ പ്രേമം കൊണ്ടും ഭക്തി കൊണ്ടും മാത്രമേ ഭഗവാന്റെ അനുഗ്രഹത്തിനു പാത്രമാകൂ എന്ന് ഈ ലീലകളിലൂടെ നമുക്കു മനസ്സിലാക്കി തരുന്നു.

ദാമോദര മാസത്തിന്റെ മുപ്പതു ദിവസം ഭാഗവത കഥകൾ പാരായണം ചെയ്യുന്ന ദാമോദരഷ്ടകം ചൊല്ലുന്നതും ശ്രേഷ്ഠമായി പറയുന്നു. വ്യാസന്റെ പത്മ പുരാണത്തിലാണ് ദാമോദരഷ്ടക ശ്ലോകങ്ങൾ രചിച്ചിരിക്കുന്നത്.

നാരദനും ശൗനകാദി മഹർഷിയും തമ്മിലുള്ള സംവാദത്തിൽ സത്യകമുനി അരുളി ചെയ്‌തതാണ്‌ ദാമോദരഷ്ടകം എന്നും പരമപുരാണം പറയുന്നു. മഹാവിഷ്‌ണുവിന്റെ പ്രിയ ഭക്തനാണ് സത്യകമുനി. അതുകൊണ്ടു തന്നെ ദാമോദരഷ്ടകം ഭഗവാനു പ്രിയപ്പെട്ടതാണെന്നു ആചാര്യന്മാർ സമർഥിക്കുന്നു. രാധാകൃഷ്‌ണ രൂപത്തെയോ ദാമോദര രൂപത്തെയോ നെയ്‌വിളക്കു കത്തിച്ചു മംഗള ആരതിയുഴിയുന്നതും ദാമോദരഷ്ടകം ചൊല്ലുന്നതും അഭിവൃദ്ധിയും സത് കീർത്തിയും സമ്പന്നതയും നേടിത്തരുന്നു.

മനഃശുദ്ധീകരണമാണ് കാർത്തിക മാസത്തിന്റെ ലക്ഷ്യം. ഇതു ചതുർമാസ്യത്തിന്റെ മഹത്വം കൂടിയാണ്. കനത്ത പേമാരിയും കഷ്ടതകളും നിറഞ്ഞ മാസങ്ങളാണ് ചതുർമാസ്യക്കാലം. സീതാന്വേഷണം പോലും ചാതുർമാസ്യത്തിനു ശേഷമാണു നടന്നതെന്നു വാൽമീകി രാമായണം പറയുന്നു. ലോകത്തെ പരിപാലിക്കുന്ന മഹാവിഷ്‌ണു ഈ നാലുമാസക്കാലവും യോഗനിദ്രയിലാണ്. ഈ സമയം ഭൂമിയിൽ എല്ലാവരും പ്രാർഥനയോടും വ്രതത്തോടും കഴിയേണ്ട ദിനങ്ങളാണ്. ആഷാഢം മുതൽ കാർത്തികം വരെയുള്ള ചാതുർമാസ്യക്കാലങ്ങളിൽ ലോക പാലകനായ മഹാവിഷ്‌ണുവിനെയും ഭഗവാന്റെ അവതാര ലീലകളെയും ഭക്തിയോടെ ഭജിച്ചാൽ ഏതു ദുരിതകാലത്തെയും നമ്മൾക്കു അതിജീവിക്കാം എന്ന സാരാംശമാണ് കാർത്തികമാസത്തിലെ ആരാധനാ രീതിയിലുള്ളത്.

ഗോവർധന പൂജ, ഗോപഷ്ടമി, നരകചതുർദശി തുടങ്ങിയവയെല്ലാം കാർത്തിക മാസത്തിലാണ് വരുന്നത്. പിതൃക്കൾ പോലും അനുഗ്രഹം ചൊരിയുന്ന പുണ്യമാസവുമാണ്. മഹാദേവനും പ്രാധാന്യം കൽപിച്ചിരിക്കുന്ന മാസമാണ് കാർത്തികം. ഭൂമിയിലെ സർവ ചരാചരങ്ങൾ പോലും ഏതു കാരണത്താൽ ഭഗവദ് സേവനം നടത്തിയാലും അവർക്കു പോലും അതിന്റെ ഇരട്ടി ഗുണങ്ങൾ ഉണ്ടാകുമെന്നു പുരാണങ്ങളിൽ പ്രതിപാദിക്കുന്നു. കാർത്തിക മാസത്തിലെ വൈഷ്‌ണവ ആരാധന സർവ പാപങ്ങളും നശിക്കാൻ ഉത്തമമാണ്.

കടപ്പാട്

Leave a comment

Design a site like this with WordPress.com
Get started