My Loving Krishna Keerthanams

Homenew14

ഇന്ന് ബുധൻ
ശ്രീകൃഷ്ണ സ്വാമി കീർത്തനങ്ങൾ
🎼🌹🎼🌹🎼🌹
*ബുധധ്യാനം*

🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

ആത്രേയം മഹദാധിപം ഗ്രഹ-ഗണസ്യേശാന-ഭാഗ-സ് ഥിതം
ബാണാകാരമുദങ്മുഖം ശരലസത്തൂണീര-ബാണാസനം
പീതസ്രഗ്വസന-ദ്വയ-ധ്വജ-രഥച്ഛത്ര-ശ്രിയാ ശോഭിതം
മേരോര്‍ദ്ദിവ്യഗിരൈഃ പ്രദക്ഷിണ-കരം സേവാമഹേ തം ബുധം

🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
*കൃഷ്ണ കീർത്തനം*

കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ ജയാ

കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ

അഞ്ജന ശ്രീധര ചാരുമൂർത്തേ കൃഷ്ണാ

അഞ്ജലി കൂപ്പി വണങ്ങിടുന്നേൻ

ആനന്ദാലങ്കാരാ വാസുദേവാ കൃഷ്ണാ

ആതങ്കമെല്ലാമകറ്റിടണേ

ഇന്ദിരാ നാഥാ ജഗന്നിവാസാ കൃഷ്ണാ

ഇന്നെൻെറ മുന്നിൽ വിളങ്ങീടേണേ

ഈരേഴുലകിനുമേകനാഥാ കൃഷ്ണാ

ഈരഞ്ചു കൂപ്പി വണങ്ങിടുന്നേൻ

ഉണ്ണീ ഗോപാലാ കമലനേത്രാ കൃഷ്ണാ

ഉള്ളത്തിൽ വന്നു വിളങ്ങിടേണം

ഊഴിയിൽ വന്നു പിറന്ന നാഥാ കൃഷ്ണാ

ഊനം കൂടാതെന്നെ തുണച്ചീടേണം

എന്നുള്ളിലുള്ളൊരു താപമെല്ലാം കൃഷ്ണ

എന്നുണ്ണിഗോപാല തീർത്തിടേണം

ഏടലർബാണനു തുല്യമൂർത്തേ കൃഷ്ണാ

ഏറിയ മോദാലനുഗ്രഹിക്ക

ഐഹികമായ സുഖത്തിലഹോ കൃഷ്ണാ

അയ്യോ എനിക്കൊരു മോഹമില്ലേ

ഒട്ടല്ല കൗതുകമന്തരംഗേ കൃഷ്ണാ

ഓമൽത്തിരുമേനി ഭംഗി കാണാൻ

ഓടക്കുഴൽ വിളി മേളമോടെ കൃഷ്ണാ

ഓടി വരികെൻെറ ഗോപബാലാ

ഔദാര്യ കോമള കേളീശീലാ കൃഷ്ണാ

സൗഭാഗ്യ സമ്പൽ സമൃദ്ധി താനേ

അംബുജ ലോചനാ നിൻ പാദപങ്കജെ

അൻപോടു ഞാനിതാ കുമ്പിടുന്നേൻ

അത്യന്ത സുന്ദര നന്ദസൂനോ കൃഷ്ണാ

അത്തൽ കളഞ്ഞെന്നെ പാലിക്കേണേ

കൃഷ്ണാ മുകിൽവർണാ വൃഷ്ണികുലേശ്വരാ

കൃഷ്ണാംബുജേക്ഷണ കൈതൊഴുന്നേൻ

കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ ജയാ

കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
*കണികാണും നേരം / നരകവൈരീസ്തോത്രം*
🥬🍃🥬🍃🥬🍃🥬🍃🥬🍃🥬

*രചന:പൂന്താനം നമ്പൂതിരി*

കണികാണും നേരം കമലനേത്രനെ
നിറമേറും മഞ്ഞത്തുകിൽ ചാർത്തി
കനകക്കിങ്ങിണി വളകൾ മോതിര-
മണിഞ്ഞുകാണേണം… ഭഗവാനേ!

നരകവൈരിയാം അരവിന്ദാക്ഷന്റെ
ചെറിയനാളത്തെ കളികളും
തിരുമെയ് ശോഭയും കരുതി കൂപ്പുന്നേൻ
അടുത്തുവാ ഉണ്ണീ… കണികാണ്മാൻ.

മലർ‌‍മാതിൻ കാന്തൻ, വസുദേവാത്മജൻ
പുലർകാലേ പാടി കുഴലൂതി
ചിലുചിലെയെന്നു കിലുങ്ങും കാഞ്ചന-
ച്ചിലമ്പിട്ടോടിവാ… കണികാണ്മാൻ.

ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളെ മേച്ചു നടക്കുമ്പോൾ
വിശക്കുമ്പോൾ വെണ്ണ കവർ‌‍ന്നുണ്ണും കൃഷ്ണാ
അടുത്തുവാ ഉണ്ണീ… കണികാണ്മാൻ.

ബാലസ്ത്രീകടെ1 തുകിലും വാരിക്കൊ-
ണ്ടരയാലിൻ കൊമ്പത്തിരുന്നോരോ
ശീലക്കേടുകൾ പറഞ്ഞും ഭാവിച്ചും
നീലക്കാർവർണാ… കണികാണ്മാൻ.

എതിരെ2 ഗോവിന്ദനരികെ വന്നോരോ
പുതുമയായുള്ള വചനങ്ങൾ
മധുരമാം വണ്ണം പറഞ്ഞും താൻ മന്ദ-
സ്മിതവും തൂകി വാ… കണികാണ്മാൻ.

🍃🥬🍃🥬🍃🥬🍃🥬🍃🥬🍃
🌷🥀🌷🥀🌷🥀🌷🥀🌷🥀🌷



*ശ്രി കൃഷ്ണാ കീർത്തനം*

ചെത്തി മന്ദാരം തുളസി
പിച്ചക മാലകള്‍ ചാര്‍ത്തി
ഗുരുവായൂരപ്പാ നിന്നെ
കണി കാണേണം
(ചെത്തി..)

മയില്‍പ്പീലി ചൂടിക്കൊണ്ടും
മഞ്ഞത്തുകില്‍ ചുറ്റിക്കൊണ്ടും
മണിക്കുഴലൂതിക്കൊണ്ടും
കണി കാണേണം (മയില്‍..)
(ചെത്തി..)

വാകച്ചാര്‍ത്ത് കഴിയുമ്പോള്‍
വാസനപ്പൂവണിയുമ്പോള്‍
ഗോപികമാര്‍ കൊതിക്കുന്നോ-
രുടല്‍ കാണേണം (വാക..)
(ചെത്തി..)

അഗതിയാമടിയന്റെ
അശ്രു വീണു കുതിര്‍ന്നോരീ
അവില്‍പ്പൊതി കൈക്കൊള്ളുവാന്‍
കണി കാണേണം (അഗതി..)
(ചെത്തി..)

🌷🥀🌷🥀🌷🥀🌷🥀🌷🥀🌷
🌹🪔🪔🪔🪔
*ശ്രീകൃഷ്ണാഷ്ടകം* 🌹🪔🪔🪔🪔

വസുദേവ സുതം ദേവം കംസ ചാണൂര മർദനം |
ദേവകീ പരമാനന്ദം കൃഷ്ണം വന്ദേ ജഗദ്ഗുരും ||

അതസീ പുഷ്പ സംകാശം ഹാര നൂപുര ശോഭിതം |
രത്ന കംകണ കേയൂരം കൃഷ്ണം വംദേ ജഗദ്ഗുരും ||

കുടിലാലക സംയുക്തം പൂർ ണചന്ദ്ര നിഭാനനം |
വിലസത് കുംഡലധരം കൃഷ്ണം വംദേ ജഗദ്ഗുരും ||

മംദാര ഗംധ സംയുക്തം ചാരുഹാസം ചതുർഭുജം |
ബര്ഹി പിംഛാവ ചൂഡാംഗം കൃഷ്ണം വംദേ ജഗദ്ഗുരും ||

ഉത്ഫുല്ല പദ്മപത്രാക്ഷം നീല ജീമൂത സന്നിഭം |
യാദവാനാം ശിരോരത്നം കൃഷ്ണം വംദേ ജഗദ്ഗുരും ||

രുക്മിണീ കേളി സംയുക്തം പീതാംബര സുശോഭിതം |
അവാപ്ത തുലസീ ഗംധം കൃഷ്ണം വംദേ ജഗദ്ഗുരും ||

ഗോപികാനാം കുചദ്വംദ കുംകുമാംകിത വക്ഷസം |
ശ്രീനികേതം മഹേഷ്വാസം കൃഷ്ണം വംദേ ജഗദ്ഗുരും ||

ശ്രീവത്സാംകം മഹോരസ്കം വനമാലാ വിരാജിതം |
ശംഖചക്ര ധരം ദേവം കൃഷ്ണം വംദേ ജഗദ്ഗുരും ||

കൃഷ്ണാഷ്ടക മിദം പുണ്യം പ്രാതരുത്ഥായ യഃ പഠേത് |
കോടിജന്മ കൃതം പാപം സ്മരണേന വിനശ്യതി ||

🙏🪔🪔🙏🪔🪔

Leave a comment

Design a site like this with WordPress.com
Get started