Manu vamsa charitham

HOMENEW14

*മനുവംശ ചരിതം*_


*ബ്രഹ്‌മാവിന്റെ ആദ്യ പ്രജാപതിയായിരുന്നു മനു. മനുവിന്റെ ഭാര്യയാണ് ശതരൂപ. അവർക്ക് 3 പെൺമക്കളും, 2 ആൺക്കുട്ടികളും ജനിച്ചു….*

*➖ ആഹൂതി. (മകൾ)*
*➖ ദേവഹൂതി. (മകൾ )*
*➖ പ്രസൂതി. (മകൾ )*
*➖ ഉത്താനപാദൻ. (മകൻ )*
*➖ പ്രിയവ്രതൻ (മകൻ.)*

*ഇതിൽ ആഹുതിയെ വിവാഹം കഴിച്ചത് രുചിയാണ്. ദേവഹൂതിയെ വിവാഹം കഴിച്ചത് ബ്രഹ്മാവിന്റെ പുത്രനായ കർദ്ദമ മുനിയാണ്.*

*പ്രസൂതിയെ വിവാഹം കഴിച്ചത് ബ്രഹ്‌മാവിന്റെ മറ്റൊരു പുത്രനായി ജനിച്ച ദക്ഷനാണ്. അതിൽ അവർക്ക് അനേകം സന്തതികൾ ജനിച്ചു…*

*ബ്രഹ്മാവിന്റെ ഇടതു നെഞ്ചിൽ നിന്നും ധർമ ദേവൻ പുറത്തു വന്നു. ദക്ഷപ്രജാപതി — പ്രസൂതിയിൽ ജനിച്ച തന്റെ 13 പെണ്മക്കളെ ധർമന് വിവാഹം കഴിച്ചു നൽകി. അതിൽ ധർമ്മദേവന്റെ ഒരു ഭാര്യയാണ് മൂർത്തി.*

*അതിൽ അവർക്ക് രണ്ട് പുത്രന്മാർ ഇരട്ട സഹോദരന്മാരായി ജനിച്ചു… ധർമൻ അവരെ ധർമ പരിപാലകരായി പ്രഖ്യാപിച്ചു. അവരാണ്…..*

*➖ നരനും….*
*➖ നാരായണനും…..*

*വിഷ്ണുപുരാണത്തിൽ ഇവർ മഹാവിഷ്ണുവിന്റെ അവതാരങ്ങളായി കാണുന്നു. വ്യാപിച്ചിരിക്കുക എന്നർത്ഥമുള്ള “വിഷ്”എന്ന ധാതുവിൽ നിന്നാണ് വിഷ്ണു എന്ന വാക്കുണ്ടായത്…*

*ഈ നരനാരായണന്മാർ*
*ധർമത്തിന് ഏതെങ്കിലും വിധം വിനാശം ഉണ്ടാകുമ്പോൾ അതിനെ പരിഹരിക്കുവാൻ വേണ്ടി അവതാരങ്ങൾ എടുക്കുന്നു…*

*ദേവി ഭാഗവതം: സ്കന്ധം 4 ൽ —*
*ഹരി, കൃഷ്ണൻ, നരൻ, നാരായണൻ എന്നിങ്ങനെ നാല് പേരാണ് ജനിച്ചതെന്നും ഇതിൽ ഹരിയും കൃഷ്ണനും പരമ യോഗികളും, നരനും നാരായണനും തപസ്സികളും ആയിരുന്നന്നും പറയുന്നു….*

*എന്നാൽ മറ്റൊരു കഥാ ഭാഗത്തു നാരായണന്റെ അവതാരമായ ശ്രീകൃഷ്ണൻ — ദേവലോകത്തെ പശുക്കളുടെ മാതാവായ സുരഭിയുടെ വാസ സ്ഥലമായ ഗോലോകത്തെ സംരക്ഷിക്കുന്ന ദേവനാണ്. അവിടെ ഭഗവാന്റെ പത്നിയാണ് രാധദേവീ…*

*നാരായണൻ വസിക്കുന്ന ക്ഷീരസാഗരം അഥവ പാലാഴിയുടെ ഉൽഭവ കാരണം സുരഭി ദേവിയാണന്ന് ചില പുരാണങ്ങളിൽ പരമാർശമുണ്ട്…. സുരഭി ദേവി പശുവായി അകിട് ചുരത്തുകയും, അതിൽ സൃഷ്ടിക്കപ്പെട്ടതാണ് ക്ഷീരസമുദ്രം എന്നുമാണ് വിശ്വാസം. ഈ ക്ഷീര സാഗരത്തിലാണ് നാരായണന്റെ വാസം.*

_*ശ്രീകൃഷ്ണ ചരിതം.*_
*********************
*ഒരിക്കൽ നരനും നാരായണനും തപസ് ചെയ്യുമ്പോൾ, തപസ് തടസപ്പെടാൻ ദേവരാജാവ് ഇന്ദ്രൻ അനേകമായിരം അപ്സരസുകളെ അവിടേക്ക് അയച്ചു.. എന്നാൽ നാരായണ തേജസിൽ സ്തംഭരായി പോയ അവർ വന്ന കാര്യം മറന്നു പോയി… ഇതറിഞ്ഞ ഇന്ദ്രൻ നിങ്ങളെ അസുരന്മാർ അപഹരിക്കാൻ ഇടയാകട്ടെ എന്ന് ശപിച്ചു…*

*തപസ്സിന് ഭംഗം വരുത്താത്ത അപ്സരസുകൾക്ക് ഒരു വരം നൽകാൻ നാരായണ ഋഷി തീരുമാനിച്ചു…*
*”…..ഞങ്ങൾക്ക് അങ്ങയെ നിത്യം സേവിക്കണമെന്ന് അവർ വരം ചോദിച്ചു….”*

*എന്നാൽ താനിപ്പോൾ താപസിക ഋഷിയാണന്നും സ്ത്രീ സർഗ്ഗം ആഗ്രഹിക്കുന്നില്ലന്നും, എന്നാൽ ദ്വാപരയുഗത്തിൽ നിങ്ങൾ, ഇന്ദ്ര ശാപ ഫലമായി അസുരമാരാൽ അപഹരിക്കപ്പെടുമെന്നും, അന്ന് ആ അസുരനെ വധിക്കാനും, ഭൂമിയിൽ ധർമ്മം പുനർ സ്ഥാപിക്കാനും ഞാൻ അവതരിക്കുമ്പോൾ നിങ്ങൾക്ക് എന്നെ സേവിക്കാമെന്നും വരം നൽകി.*

*തുടർന്ന് ദ്വാപരയുഗത്തിൽ നരൻ അർജുനായും, നാരായണൻ വസുദേവ കൃഷണനായും ജനിച്ചു…*

*അന്ന് നരകാസുരനാൽ ഇതേ കന്യകകൾ അപഹരിക്കപ്പെടുകയും, നാരായണൻ —- ശ്രീകൃഷ്ണ രൂപത്തിൽ അവരെ മോചിപ്പിക്കുകയും നരകാസുരനെ വധിച്ച് കൊണ്ട് ഭൂമിയിലെ ധർമ്മത്തെ സംരക്ഷിക്കുകയും ചെയ്തു…..*

_*നാരായണ പത്നിയായ ലക്ഷ്മി.*_
*************************
*ബ്രഹ്മാവിന്റെ മാനസ പുത്രനായ ഭൃഗു വിവാഹം കഴിച്ചത് ദക്ഷപുത്രിയായ ഖ്യാതിയേയാണ്. പിതാവായ ബ്രഹ്‌മാവിന്റെ ആവിശ്യ പ്രകാരം ആദിശക്തിയെ തപസ് ചെയ്ത ഭൃഗു — ദേവിയുടെ അംശം തനിക്ക് മകളായി ജനിക്കാണമെന്ന് ആവിശ്യപ്പെട്ടു…..*

*ആദീ ശക്തിയായ മഹാകാളി തന്റെ പത്ത് മഹാവിദ്യകളിൽ (ദശമഹാവിദ്യ) സൗഭാഗ്യത്തിന്റെ രൂപമായ കമലയിൽ നിന്ന് ഭൃഗു മഹർഷിക്ക് ജനിച്ച മകളാണ് ഭാർഗവി.. (വിശദമായി മുൻപ് പോസ്റ്റ്‌ ഇട്ടിട്ടുണ്ട്.)*

_*ദശവിദ്യകൾ:*_

*കാളീ, ഭുവനേശ്വരി, താര, സുന്ദരി, ഛിന്നമസ്ത, ധൂമാവതി, ബഗളാമുഖി, ഭൈരവി, മാതാംഗി, കമല…*

*ഭാർഗവിയെ ആരാധിച്ച ദേവതകൾ, ബ്രഹ്മാവിന്റെ ആവശ്യ പ്രകാരം ദേവിയെ സ്വർഗ്ഗത്തിന്റെ കുലദേവതയാക്കി….. ആശ്രയിക്കുന്നവരെ ലക്ഷ്യത്തിൽ എത്തിക്കുന്നവൾ ആകയാൽ ദേവീ — ലക്ഷ്മി എന്നും, ഐശ്വര്യത്തിന്റെ ദേവീ ആയതിനാൽ — ശ്രീദേവീ എന്നും അറിയപ്പെട്ടു.*

*അനസൂയദേവിക്ക് അത്രി മഹർഷിയിൽ ജനിച്ച ശിവാംശനായ, ദുർവ്വാസാവ് മഹർഷിയുടെ ശാപം സ്വർഗ്ഗത്തെ കളങ്കമാക്കിയപ്പോൾ ശ്രീദേവീ, നാരായണനേട് താൻ എന്ത് ചെയ്യണമെന്ന് ചോദിച്ചു….*

*നാരായണൻ തന്റെ വാസ സ്ഥലമായ പാലാഴിയിൽ തല്ക്കാലം ലയിക്കുവാനും, ദേവന്മാർ പാലാഴി കടയുമ്പോൾ മോചിതമായി ദേവലോകത്ത് തിരികെ എത്താമെന്നും പറഞ്ഞു.*

*പാലാഴി (ക്ഷീരസാഗരം) കടഞ്ഞപ്പോൾ ദേവീ, പുനർജനിക്കുകയും നാരായണനെ ഭർത്താവായി സ്വീകരിക്കുകയും ചെയ്തു…..*

*ഭൃഗുമഹർഷിക്ക് പുലോമയിൽ ജനിച്ച പുത്രനാണ് ശുക്രൻ. ഉഗ്രമായ തേജസ് ഉള്ളവൻ എന്നാണ് ശുക്രന്റെ അർത്ഥം. ആദ്യകാലത്തു ഇദ്ദേഹം ദേവന്മാരുടെ ഗുരു കൂടി ആയിരുന്നു…..*

*ഒരിക്കൽ ഭൃഗുവിന്റെ ആശ്രമത്തിലെത്തിയ അസുരന്മാരേ അഥിതികളായി കണക്കാക്കീ ഭൃഗുമഹർഷിയുടെ ഭാര്യ സംരക്ഷിക്കുകയും, പിന്നാലേ അസുരമാരേ തേടിവന്ന നാരായണൻ ഭൃഗു പത്നിയെ വധിച്ച ശേഷം അസുര വിനാശം നടത്തുകയും ചെയ്തു.*

*അന്ന് ദേവന്മാരുടെ ഗുരു ആയിരുന്ന ശുക്രൻ തന്റെ മാതാവിനെ വധിച്ച നാരായണനോട് യുദ്ധം ചെയ്യാൻ ശിഷ്യന്മാരോട് പറയുകയും എന്നാൽ അവർ അതിൽ നിന്നും പിന്മാറുകയും ചെയ്തു.*

*പക്ഷേ നാരായണനോട് ഏറ്റുമുട്ടാൻ തയ്യാറാണെന്ന് അസുരന്മാർ വാഗ്ദാനം നൽകി. ദേവകുലം ഉപേക്ഷിച്ച ശുക്രൻ അസുരന്മാരുടെ ഗുരുവായി.*

*യുദ്ധം മുന്നിൽ എത്തിയപ്പോൾ ദേവന്മാർ — നാരായണന്റെ വാക്ക് പ്രകാരം ബ്രഹ്മാവിന്റെ മാനസപുത്രനും, സപ്ത ഋഷിമാരിൽ ഒരാളുമായ അംഗിരസ്സിന്റെയും ഭാര്യ വത്സ്യയുടെയും പുത്രന്മാരിൽ ഒരാളായ ബൃഹസ്പതിയെ ഗുരുവായി സ്വീകരിച്ചു… എന്നാൽ ബ്രഹ്മാവിന്റെ ഇടപെടൽ മൂലം യുദ്ധം നടന്നില്ലന്ന് പുരാണങ്ങൾ പറയുന്നു.*

_*ശുക്രന്റെ ഭാര്യ.*_
*****************
*മനുവിന്റെ പുത്രനായ പ്രിയവ്രതൻ വിവാഹം കഴിച്ചത് വിശ്വകർമ്മാവിന്‍റെ പുത്രിമാരിൽ ഒരാളായ ‘ബർഹിഷ്മതിയെ ആണ്.*

*അതിൽ ഉർജ്ജസ്വതി എന്ന മകളും ആഗ്നീധ്രൻ, ഇധ്മജിഹ്വൻ, യജ്ഞബാഹു, മഹാവീരൻ, വീതിഹോത്രൻ, ഘൃതപുഷ്‌ഠൻ, ഹിരണ്യരേതസ്സ്, സവനൻ, മേധാതിഥി, കവി — എന്നീ പത്തു പുത്രന്മാരും ജനിച്ചു…..*

*ഇതിൽ ഉർജ്ജസ്വതിയാണ് ശുക്രമഹർഷിയുടെ പത്നി. ഇതിൽ ശുക്രന് ജനിച്ച മകളാണ് ദേവയാനി….*


*കടപ്പാട്*

Leave a comment

Design a site like this with WordPress.com
Get started