മഹാ മൃത്യുഞ്ജയ മന്ത്രം
മഹാ മൃത്യുഞ്ജയ മന്ത്രം(സംസ്കൃതം: महामृत्युंजय मंत्र, Mahāmṛtyuṃjaya Mantra) ഋഗ്വേദത്തിൽ പ്രതിപാദിച്ചിട്ടുള്ള ഒരു മന്ത്രമാണ്. ഇതിൽ ഭഗവാൻ ശിവശങ്കരനെയാണ് സ്തുതിക്കുന്നത്. മൃത്യുഞ്ജയ മന്ത്രം ജപിച്ചാൽ മരണത്തിൽ നിന്നു മോചനം ലഭിക്കും എന്നാണ് വിശ്വാസം. ഈ മന്ത്രം യജുർവേദത്തിലും ആവർത്തിക്കുന്നുണ്ട്. രുദ്രമന്ത്രം, ത്രയംബകം മന്ത്രം എന്നീ നാമങ്ങളിലും ഈ മന്ത്രം അറിയപ്പെടാറുണ്ട്.
*ഐതിഹ്യം*
പരമ രഹസ്യമായിരുന്ന മഹാ മൃത്യുഞ്ജയ മന്ത്രം മാർക്കണ്ഡേയ ഋഷി മുഖാന്തരമാണ് ലോകമറിഞ്ഞത്. ലോകത്തിൽ മൃത്യുഞ്ജയ മന്ത്രം അറിഞ്ഞിരുന്ന ഒരേ ഒരു വ്യക്തിയായിരുന്നു ഋഷി മാർക്കണ്ഡേയൻ. ഒരിക്കൽ ദക്ഷശാപഫലമായി രോഗിയായിത്തീർന്ന ചന്ദ്രദേവനെ മരണത്തിൽ നിന്നും രക്ഷിക്കുന്നതിനായി മാർക്കണ്ഡേയഋഷി മഹാ മൃതുഞ്ജയ മന്ത്രം ദക്ഷപുത്രിയായ സതിക്ക് നൽകുകയായിരുന്നു. ഇപ്രകാരമാണ് രഹസ്യമായിരുന്ന മന്ത്രം ലോകമറിഞ്ഞത്.
പിന്നീട് പാർവതി മാതാവിന്റെ ബാല്യാവസ്ഥയിൽ മാർക്കണ്ടേയ ഋഷി തന്റെ ബാല്യ അവസ്ഥയിലുള്ള കഥയും പറഞ്ഞു കൊടുക്കുന്നു. ഇത് കേട്ട പാർവതി മാതാവ് ഈ മന്ത്രം ഋഷി പറഞ്ഞു കൊടുക്കാതെ തന്നെ ഉരുവിടുന്നു. അവിടുന്ന് സ്വയം ആദി പരാശക്തി ആണ് പാർവതി. അപ്പോൾ മുൻഅവതാരത്തിൽ സതി ആയി വന്ന അമ്മയെ ചന്ദ്രന്റെ മരണത്തിൽ താൻ പറഞ്ഞത് ആണ് ഈ കാര്യം എന്ന് മാർക്കണ്ടേയ ഋഷി സ്മരിക്കുന്നു.
*വിഹഗ വീക്ഷണം*
ഇതാണ് മഹാ മൃതുഞ്ജയ മന്ത്രം:
ദേവനാഗരി ലിപിയിൽ:
ॐ त्र्यम्बकम् यजामहे सुगन्धिम् पुष्टिवर्धनम् ।
उर्वारुकमिव बन्धनान् मृत्योर्मुक्षीय माम्रतात् ।।
മലയാളത്തിൽ:
ഓം ത്ര്യംബകം യജാമഹേ സുഗന്ധിം പുഷ്ടിവർധനം
ഉർവാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയ മാമൃതാത്
ॐ, ഓം = ഓംകാരം, പ്രണവമന്ത്രം
ത്ര്യംബകം = ത്രിലോചനൻ, മൂന്നു കണ്ണുകളോടുകൂടിയവൻ
യജാമഹേ= ഞാൻ/ ഞങ്ങൾ ആരാധിക്കുന്നു, ധ്യാനിക്കുന്നു, സ്തുതിക്കുന്നു
സുഗന്ധിം = സുഗന്ധത്തെ, സൗരഭ്യത്തെ
പുഷ്ടി = പുഷ്ടി, അഭിവൃദ്ധി
വർധനം = വർധിപ്പിക്കുന്നത്, കൂട്ടുന്നത്
ഉർവാരുകം= മത്തങ്ങ, പൂഷണിക്ക)
ഇവ = പോലെ
ബന്ധനാത് = ബന്ധനത്തിൽ നിന്ന്
(മത്ത്ങ്ങയെ അതിന്റെ തണ്ടിൽനിന്നും വേർപ്പെടുത്തുന്നതുപോലെ, നിഷ്പ്രയാസം എന്നർത്ഥം.) (ഈ പദത്തെ മഹാവ്യാധി എന്നും വിവക്ഷിക്കപ്പെടുന്നു.)
മൃത്യോഃ = മരണത്തിൽ നിന്ന്
മുക്ഷീയ = സ്വതന്ത്രരാക്കുക, മോചിപ്പിക്കുക
മാ = അല്ല
അമൃതാത് = അമരത്വത്തിൽ നിന്ന്, മോക്ഷത്തിൽ നിന്ന്
( മരണത്തിൽ നിന്ന് അവിടുന്ന് ഞങ്ങളെ മോചിപ്പിച്ചാലും)
————————————————————
*രോഗശാന്തിക്കും ദീർഘായുസിനും ഈ മന്ത്രം ജപിച്ചോളൂ*
വളരെയേറെ ഫലപ്രദമായ മന്ത്രമാണ് മഹാമൃത്യുഞ്ജയ മന്ത്രം. എല്ലാ ദിവസവും ഈ മന്ത്രം ജപിച്ചാൽ രോഗശാന്തിയും ദീർഘായുസും ഉണ്ടാകുമെന്നാണ് വിശ്വാസം. ഋഗ്വേദം, യജുർവേദം എന്നിവയിൽ മഹാമൃത്യുഞ്ജയ മന്ത്രത്തെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.
മനുഷ്യ മനസിനെ പിടിച്ചു കുലുക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് രോഗബാധ. ഏതൊരു വ്യക്തിക്കും രോഗം സ്ഥിരീകരിക്കുന്നതോടെ അവൻ മാനസികമായും ശാരീരികമായും തളരുകയാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ ആത്മീയ ചിന്തകളിലൂടെ പരിഹരിക്കാൻ സാധിക്കുമെന്നാണ് വിശ്വാസം.
ദീര്‍ഘായുസിനും രോഗശാന്തിക്കും വളരെ ഫലപ്രദമായ മന്ത്രമാണ് മഹാമൃത്യുഞ്ജയ മന്ത്രം. മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. വളരെ ശക്തിയുള്ള മന്ത്രാമായാണ് ഇതിനെ കരുതുന്നത്. എല്ലാ ദിവസവും 108 തവണ മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുന്നത് വേഗത്തിൽ ഫലസിദ്ധി കൊണ്ടുവരുമെന്നാണ് വിശ്വാസം. രോഗബാധ അലട്ടുന്നവരും ദീര്‍ഘായുസ് ആഗ്രഹിക്കുന്നവരും ഈ മന്ത്രം ദിവസവും ഒരു തവണയെങ്കിലും ജപിക്കുക.
*മഹാമൃത്യുഞ്ജയ* *മന്ത്രത്തിൻ്റെ ഐതീഹ്യം*
രുദ്രമന്ത്രം, ത്രയംബകം മന്ത്രം എന്നീ പേരുകളിലും മഹാമൃത്യഞ്ജയ മന്ത്രം അറിയപ്പെടും. ഋഗ്വേദം, യജുര്‍വേദം എന്നിവയിൽ മഹാമൃത്യഞ്ജയ മന്ത്രം പ്രതിപാദിക്കുന്നുണ്ട്. ഭഗവാൻ ശിവശങ്കരനെ സ്തുതിച്ചുകൊണ്ടാണ് ഋഗ്വേദത്തിൽ മന്ത്രം പ്രതിപാദിക്കുന്നത്. മൃത്യുഞ്ജയ മന്ത്രം ജപിച്ചാൽ മരണത്തിൽ നിന്നു വരെ മോചനം ഉണ്ടാകുമെന്നാണ് വിശ്വാസം.
ലോകത്തിൽ പരമരഹസ്യമായ മൃത്യുഞ്ജ മന്ത്രം അറിഞ്ഞിരുന്നത് മാര്‍ഖണ്ഡേയ ഋഷിക്കു മാത്രമായിരുന്നു. ഒരിക്കൽ ദക്ഷശാപഫലമായി രോഗിയായിത്തീർന്ന ചന്ദ്രദേവനെ മരണത്തിൽ നിന്നും രക്ഷിക്കുന്നതിനായി മാർക്കണ്ഡേയ ഋഷി മഹാമൃതുഞ്ജയ മന്ത്രം ദക്ഷപുത്രിയായ സതിക്ക് നൽകി. ഇതേത്തുടര്‍ന്നാണ് രഹസ്യമായിരുന്ന മന്ത്രം ലോകം അറിഞ്ഞത്.
മഹാമൃതുഞ്ജയ മന്ത്രം:-
_________________________________________________________________
‘രുദ്രം പശുപതിം സ്ഥാണും നീലകണ്ഠമുമാപതിം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി
നീലകണ്ഠം കാലമൂർത്തിം കാലാഗ്നിം കാലനാശനം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി
നീലകണ്ഠം വിരൂപാക്ഷം നിർമലം നിലയപ്രദം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി
വാമദേവം മഹാദേവം ലോകനാഥം ജഗദ്ഗുരും നമാമി ശിരസാ ദേവം കിംനോ മൃത്യു കരിഷ്യതി
ദേവദേവം ജഗന്നാഥം ദേവേശം ഋഷഭധ്വജം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി
ത്ര്യക്ഷം ചതുർഭുജം ശാന്തം ജടാമകുടധാരിണം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി
ഭാസ്മോദ്ധൂളിത സർവാംഗം നാഗാഭരണഭൂഷിതം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി
ആനന്ദം പരമം നിത്യം കൈവല്യപദദായിനം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി
അർധനാരീശ്വരം ദേവം പാർവതീപ്രാണനായകം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി’
—————————————————————————————————————–
എങ്ങനെയാണ് മന്ത്രം ജപിക്കേണ്ടത്?
വളരെ ശക്തിയുള്ള മന്ത്രമായാണ് മഹാമൃത്യുഞ്ജ മന്ത്രത്തെ കണക്കാക്കുന്നത്. അതിനാൽ മനസും ശരീരവും ശുദ്ധമാക്കിയശേഷം മാത്രമേ ഈ മന്ത്രം ജപിക്കാവൂ. മനസിലെ വിപരീത ഊര്‍ജത്തെ പുറംതള്ളി പ്രണശക്തിയുടെ ബലം കൂട്ടാൻ ഈ മന്ത്രത്തിന് സാധിക്കുമെന്നാണ് വിശ്വാസം. എത്രയാണോ മന്ത്രം ജപിക്കുന്നത് അത്രയും ഫലസിദ്ധി ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
___________________________________________________________
Leave a comment