സന്ധ്യാവന്ദനം
⚜️⚜️⚜️⚜️⚜️
ഹരിനാരായണ നാമമുരയ്ക്കാൻ
തിരുനടതന്നിലിരിക്കുമ്പോൾ
വിരവിലനുഗ്രഹമേകാനായ് നീ
വരുമോയെന്നുടെയരികത്തായ്…
നിത്യനിരാമയനായവനേ നീ
സത്യസനാതനമാകുമ്പോൾ
മർത്ത്യനു നേർവഴി കാട്ടാൻ വീണ്ടും
പത്തവതാരമെടുക്കേണം..
പന്നഗശയനനു നേദ്യവുമായ് ഞാൻ
സന്നിധി തേടിവരുംനേരം,
കുന്നോളംവരമക്ഷരമായ് നീ
തന്നു തുണയ്ക്കണമെപ്പോഴും..
ഡോ: ജയദേവൻ
Leave a comment