*ശിവ കീർത്തനം*
ഓം ശിവ ശങ്കര പാർവ്വതി കാന്താ
പരമേശ്വര ശിവ പാലയമാം
മൃത്യുഞ്ജയനെ കാലാന്തകനെ
അഭയം തരണേ ജഗദീശാ
ഓം ശിവ ശങ്കര പാർവ്വതി കാന്താ
പരമേശ്വര ശിവ പാലയമാം
മൃത്യുഞ്ജയനെ കാലാന്തകനെ
അഭയം തരണേ ജഗദീശാ
മാർക്കണ്ഡേയനു മോക്ഷം നല്കിയ
മാഹേശ്വരനുടെ പാദങ്ങൾ
മമ മനതാരിൽ നിത്യം തെളിയാൻ
ശിവനാമങ്ങൾ തോന്നേണേ
ഓം ശിവ ശങ്കര…
അന്തകനൊരു നാൾ അരികിൽ വരുമ്പോൾ
ശിവപാദം തുണയാകേണം
ശൂലാഗ്രത്താൽ യമനെ അകറ്റി
അടിയനു സദ്ഗതി നല്കീടണേ
ഓം ശിവ ശങ്കര…
ഡമ ഡമ താളലയങ്ങളിലെന്നും
താണ്ഡവമാടും നടരാജൻ
മമ മനമാകും ശ്രീകോവിലിതിൽ എന്നും നർത്തനമാടിടുമോ
ഓം ശിവ ശങ്കര…
ജീവിതമാകും നൗകയിതെങ്ങോ
ദിക്കറിയാതെ അലയുമ്പോൾ
തിരുസന്നിധിയാം ശാന്തീ തീരം
അണയാൻ അടിയനു കഴിയേണേ
ഓം ശിവ ശങ്കര…
ശിവ നാമങ്ങൾ നാവിൻ തുമ്പിൽ
ജപമായ് എന്നും വരുമെന്നാൽ
ഇതുപോൽ പുണ്യം മറ്റൊന്നില്ല
മോക്പ്രാപ്‌തി ലഭിച്ചീടാൻ
ഓം ശിവ ശങ്കര…
നരനായ് വന്നു ഭവിച്ചൊരു ജന്മം
പുണ്യമീ ഭാരത മണ്ണിതിലായ്
പരമേശ്വരനെ കീർത്തിച്ചങ്ങിനെ
പരമാനന്ദം നേടേണം
ഓം ശിവ ശങ്കര…
ഓരോ ദിനവും പോയീടുമ്പോൾ
ദേഹം ക്ഷയിച്ചു തളരുന്നു
ഇനിയൊരു മാത്ര വൃഥാ കളയാതെ
ശിവ പാദാർച്ചന ചെയ്യേണം
ഓം ശിവ ശങ്കര…
അർത്ഥം കൊണ്ടു നാം
നേടുവതൊന്നും
ശാശ്വതമല്ലെന്നോർക്കേണം
അനർത്ഥമതേറേ വന്നു ഭവിക്കും
ശിവനാമത്തെ മറന്നെന്നാൽ
ഓം ശിവ ശങ്കര പാർവ്വതി കാന്താ
പരമേശ്വര ശിവ പാലയമാം
മൃത്യുഞ്ജയനെ കാലാന്തകനെ
അഭയം തരണേ ജഗദീശാ
*ഓം നമഃ ശിവായ 🙏🌹*
Leave a comment