
*ശ്രീ ധന്വന്തരി മൂർത്തി*
🔥🌼🔥🔥🌼🔥🔥🌼🔥🔥🌼🔥🔥🌼🔥
“ധന്വന്തരീ മഹം വന്ദേ
വിഷ്ണുരൂപം ജനാർദ്ദനം
യസ്യ കാരുണ്യ ഭാവേന
രോഗമുക്താ ഭവേഞ്ജനാ”
ഭാരതത്തിൽ ദീപാവലി ഉത്സവം ആരംഭിക്കുന്ന ആദ്യ ദിനമാണ് ശ്രീ ധന്വന്തരി ജയന്തി. കേരളമൊഴികെയുള്ള മറ്റു സംസ്ഥാനങ്ങളിൽ ധനത്രയോദശി അഥവാ ധന്തേരസ് എന്നും അറിയപ്പെടുന്നു.
ഹിന്ദു കലണ്ടർ അനുസരിച്ച് ശകവർഷത്തിൽ കാർത്തികമാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശിക്കാണ് ശ്രീ ധന്വന്തരിമൂർത്തി ജയന്തി ആഘോഷിക്കുന്നത്. മനുഷ്യരാശിയുടെ നന്മയ്ക്കായി ആയുർവേദത്തിന്റെ ജ്ഞാനം പകർന്നതും മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും രോഗ ദുരിതങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കുന്നതുമായ ആയുർവേദത്തിന്റെ ദൈവമായി നമ്മൾ ആരാധിക്കുന്ന സാക്ഷാൽ വൈകുണ്ഠനാഥനായ ശ്രീ മഹാവിഷ്ണുവിന്റെ അവതാരമാണ്ശ്രീ ധന്വന്തരിഭഗവാൻ.
*ശ്രീ ധന്വന്തരി മൂര്‍ത്തി*
💐******************💐
ശ്രീ മഹാവിഷ്ണുവിന്റെ അവതാരമായ
ശ്രീ ധന്വന്തരിയെ ആയുർവേദത്തിന്റെ ദൈവമായി ഭാരതീയർ കണക്കാക്കുന്നു.
ഔഷധവിജ്ഞാനത്തെയും പ്രയോഗത്തെയും രണ്ടായി വിഭജിച്ച പ്രാചീന വൈദ്യപ്രതിഭയായിരുന്നു ശ്രീ ധന്വന്തരി .
പ്രമാണം, പ്രത്യക്ഷം, അനുമാനം, ഉപമാനം, ആപ്‌തോപദേശം എന്നിവയെ അടിസ്ഥാനമാക്കി ആയുർവേദത്തെ ഒരു ശാസ്‌ത്രമായി ശ്രീ ധന്വന്തരി പരിപോഷിപ്പിച്ചു. ആയുർവേദത്തെ എട്ടുഭാഗങ്ങളായി (അഷ്‌ടാംഗങ്ങൾ) വിഭജിച്ചു. മഹാവിഷ്ണുവിന്റെ . അവതാരമായി കണക്കാക്കുന്ന ശ്രീ ധന്വന്തരിയെ, വേദങ്ങളും പുരാണങ്ങളും ആയൂർവേദത്തിന്റെ ദേവനായി വർണ്ണിക്കുന്നു. ചതുർബാഹു രൂപത്തിലാണ് പൂജിക്കുന്നത്. ആയൂർവേദചികിത്സ ആരംഭിക്കുന്നതിനു മുൻപ് ധന്വന്തരിയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്ന അനുഷ്ടാനം ഹൈന്ദവർക്കിടയിൽ നിലവിലുണ്ട്.
“ നമാമി ധന്വന്തരിമാദിദേവം
സുരാസുരൈർ വ്വന്ദിതപാദപത്മം
ലോകേ ജരാരുഗ്ഭയമൃത്യുനാശം
ധാതാരമീശം വിവിധൌഷധീനാം”
സ്‌കന്ദ-ഗരുഡ-മാർക്കണ്ഡേയ പുരാണങ്ങളനുസരിച്ച് ത്രേതായുഗത്തിലാണ് ശ്രീ ധന്വന്തരി ജീവിച്ചിരുന്നത്.
ഔപധേനവൻ, ഔരദ്രൻ, പൗഷ്‌കലാവതൻ, കരവീര്യൻ, ഗോപുര രക്ഷിതൻ, വൈതരണൻ, ഭോജൻ, നിമി, കങ്കായണൻ, ഗാർഗ്യൻ, ഗാലവൻ എന്നിവർ ശ്രീ ധന്വന്തരിയുടെ ശിഷ്യരായിരുന്നു.
(ഭരതസർക്കാറിന് കീഴിലുള്ള ആയുർവേദ, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ മന്ത്രാലയങ്ങൾ ശ്രീ ധന്വന്തരിമൂർത്തി ജയന്തി ദിനം (ധന്തേരസിനെ) “ദേശീയ ആയുർവേദ ദിനമായി” പ്രഖ്യാപിച്ചിട്ടുണ്ട്.)
ശ്രീ ധന്വന്തരി ജയന്തിക്കും സനാതനധർമ്മത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം വിധിയാംവണ്ണം ശ്രീ ധന്വന്തരിമൂർത്തിയെ പൂജിച്ച് ഉപവാസം അനുഷ്ടിക്കുന്നതിലൂടെ
എല്ലാത്തരം കഷ്ടപ്പാടുകളിൽ നിന്നും മുക്തിയും,വിശേഷാൽ രോഗമുക്തിയും നേടാമെന്നും ,നിത്യജീവിതത്തിലുണ്ടാകുന്ന ആയുരാരോഗ്യ പ്രശ്‌നങ്ങളിൽ നിന്നും മോചനം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.കൂടാതെ ശ്രീ ധന്വന്തരിമൂർത്തിയുടെ മന്ത്രങ്ങളും ഉരുവിട്ടാൽ ഉത്തമമാണെന്നു മാത്രമല്ല ഭഗവാന്റെ അനുഗ്രഹം വേണ്ടുവോളം ഉണ്ടാകുമെന്നും ആചാര്യൻമാർ പറയുന്നുണ്ട്.
“ഓം നമോ ഭഗവതേ വാസുദേവായ
ധന്വന്തരീമൂർത്തയെ
അമൃതകലശഹസ്തായ
സർവാമയവിനാശായ
ത്രൈലോക്യനാഥായ
മഹാവിഷ്ണുവേ നമഃ “
“ഓം ശംഖം ചക്രം ജലൌകം
ദധദമൃതഘടം ചാരുദോര്ഭി ശ്ചതുര്ഭി
സൂക്ഷ്മസ്വച്ച്ചാതി ഹൃദ്യാംശുക
പരിവില സന്മൌലിമംഭോജനേത്രം.
കാലാംഭോദോജ്ജ്വലാംഗം കടിതട
വിലസച്ചാരു പീതാംബരാഡ്യം
വന്ദേ ധന്വന്തരിം തം നിഖില
ഗദവന പ്രൌഡദാവാഗ്‌നിലീലം.”
“അച്ചൂതാനന്ത ഗോവിന്ദ
വിഷ്‌ണു നാരായണാമൃത
രോഗാന്മേ നാശയ ശേഷൽ
ആശു ധന്വദരം ഹരേ “
*ഗായത്രി മന്ത്രം*
🌷 *************🌷
“ഓം വാസുദേവായ വിദ്മഹേ
വൈദ്യരാജായ ധീമഹി
തന്നോ ധന്വന്തരി പ്രചോദയാതു”
ഏവർക്കും സാക്ഷാൽ വൈകുണ്ഠ നാഥനായ ശ്രീ ഗുരുവായൂരപ്പന്റെയും
ശ്രീ ധന്വന്തരിഭഗവാന്റെയും അനുഗ്രഹമുണ്ടാകുവട്ടെ . 🙏
ഓം നമോ നാരായണായ:
ഓം നമോ നാരായണായ:
ഓം നമോ നാരായണായ:
ഓം നമോ നാരായണായ:
*ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു.🙏*
🕉️🕉️🕉️🕉️ BGG 🕉️🕉️🕉️🕉️
Leave a comment