Chottanikkara amman

Homenew12

കീഴ്ക്കാവിൽ ഭദ്രകാളിക്കും മേൽക്കാവിൽ ലക്ഷ്മി ദേവിക്കും തുല്ല്യ പ്രാധാന്യം ആണോ?

അതേ തുല്ല്യപ്രാധാന്യം തന്നെയാണ്. കീഴ്ക്കാവിൽ ആണ് ശത്രു നീച ദുർമൂർത്തി ദോഷങ്ങൾ എല്ലാം അകറ്റി ഭക്തരെ കാത്തിടുന്നത്. ബാധകൾ ഒഴിഞ്ഞു പോകാൻ കൂട്ടാക്കുന്നതും കടുത്ത ദുർമൂർത്തി ഉപദ്രവങ്ങൾ മനസിനെയും ശരീരത്തെയും ബാധിച്ചതും അടിയറവു പറയുന്നത് കീഴ്ക്കാവിലെ ഭദ്രകാളി അമ്മന്റെ നടയിൽ വെച്ചു സത്യം ചെയ്തു ഒഴിഞ്ഞു പോകുന്നത്. ബാധ ഏറ്റവർക്ക് ശ്രീലകത്തു അമ്മയെ നേരിൽ കാണാൻ സാധിക്കുന്നതും അമ്മ അവരോടു സംസാരിക്കുന്ന അവസരത്തിൽ ആണ് നിങ്ങൾ എല്ലാവരും കേട്ടു കാണും പോവില്ല പോവില്ല എന്നെ ഈ ശരീരത്തിൽ നിന്നും മാറ്റാൻ നോക്കണ്ട എന്നു അലറി വിളിച്ചു ബഹളം വെക്കുന്നതും നിലവിളിക്കുന്നതും അതുവരെ ഒരു കുഴപ്പവും ഇല്ലാതെ ഭജനം ഇരുന്ന വ്യക്തികൾ ഭജനം അമ്മ സ്വീകരിക്കുന്ന വേളയിൽ ചോറ്റാനിക്കര അമ്മയുടെ മുന്നിൽ കാട്ടുന്ന വെപ്രാളവും നടയിൽ വന്നിട്ട് ഇനിക്ക് ഇവിടെ നിൽക്കണ്ട എന്നു പറഞ്ഞു ഓടി ചില കക്ഷികൾ റോഡിലോട്ട് മെയിൻ temple ഗേറ്റ് വേ യിലോട്ടു ഓടി പോകുകയും ഇവരുടെ പിന്നാലെ വീട്ടുകാർ ചെന്നു പിടിച്ചു വലിച്ചു കൊണ്ടുവന്നു നടയിൽ ഇരുത്തുന്നതും നാട്ടിൽ പോവാം… നാട്ടിലെ അമ്പലത്തിൽ പറയുന്നത് അനുസരിച്ചോളാം. ഇവിടെ നിന്നു ഇപ്പോൾ ഇറങ്ങണം എന്നു പറഞ്ഞു ആകെ ബഹളം വെച്ചു പലരും വല്ലാത്ത മാനസിക അവസ്ഥയിൽ ആവാറുണ്ട്.

പലടത്തും പോയിട്ടും തന്റെ ശരീരത്തിൽ/ മനസ്സിൽ കടന്നു കൂടിയ നെഗറ്റീവ് വൈബ്രേഷൻ ( ബാധക്ക് കാരണമാകുന്ന ശുദ്ര മൂർത്തികൾ ഭൂത പ്രേത പൈശാചിക ആധിപത്യങ്ങൾ) ഏറ്റു ഇവിടുന്നു ഈസിയായിട്ടു പോകാം എന്നു കരുതി ഭജനം ഇരിക്കും. പിന്നെ പിന്നെ ഇന്ന് കാണുന്ന ആളല്ല നാളെ നാളെ കാണുന്ന ആളല്ല അടുത്ത ദിവസം. ആ വ്യക്തിയിൽ തന്നെ പ്രകടമായ ഭാവ വ്യത്യാസം വന്നു ഭവിക്കുന്നു ചോറ്റാനിക്കര അമ്മയുടെ മുന്നിൽ വെച്ചു. അത് വരുത്തുന്നതും അമ്മ തന്നെയാണ്. മേൽക്കാവിൽ കയർത്തു നിന്നു സംസാരിക്കുക, ശീവേലിക്കു കുറുകെ വന്നു തടസപ്പെടുത്താൻ നോക്കുക, ദൈവ നിന്ദ നടത്തി മാതാവിനെ നോക്കി മോശം പദപ്രയോഗം ദുർമൂർത്തി അധിവസിച്ച ശരീരം പറയുക. തൊഴാൻ വരുന്ന ചിലരെ നോക്കി പരിഹസിക്കുക. അങ്ങനെ ഒക്കെ ചോറ്റാനിക്കര കാണാം. ഒരാഴ്ച്ച കഴിഞ്ഞു വന്നു ഇവരെ വന്നു നോക്കുമ്പോൾ ആളുടെ സ്വഭാവം തന്നെ മാറുന്നു. എല്ലാവരോടും എന്ത് സ്നേഹമാണ് ആ പയ്യന് / അല്ലെങ്കിൽ ആ സ്ത്രീകൾക്ക് ബാധ മാറി കഴിഞ്ഞു പരിഹസിച്ച ഭക്തരെ മേൽക്കാവിൽ കാണുമ്പോൾ ഇവർ തന്നെ പോയി ബഹുമാനത്തോടെ അവരെ നോക്കി തൊഴുന്നതും കണ്ടിട്ടുണ്ട്.

സത്യത്തിൽ സാധാരണ ഒരു അമ്പലത്തിൽ പോയി നിന്നു തൊഴുന്ന അന്തരീക്ഷമേ അല്ല ചോറ്റാനിക്കരയിൽ സംഭവിക്കുന്നത്. മറ്റൊരു ക്ഷേത്രത്തിലും കാണാത്ത വിധം ഒരു വഴിക്കു ബാധ ഏറ്റവർ നിലവിളിക്കുന്നു അട്ടഹാസം മുഴക്കുന്നു, അത് കണ്ടു വീട്ടുകാർ പൊട്ടി കരയുന്നു. മറ്റൊരു ഭാഗത്തു തൊഴാൻ നിൽക്കുന്നവരും.

അങ്ങനെയൊക്കെയാണ് ചോറ്റാനിക്കര അമ്മ വസിക്കുന്ന ഈ ക്ഷേത്രം. കുന്നോളം സങ്കട കടലുമായി വന്നു ഭജനം ഇരുന്നു പിന്നെ ദർശനം നടത്തുന്നത് അതീവ സന്തോഷത്തോടെ ആണ്.

മനസിനെ ബോധ തലം, ഉപബോധ മനസ്, അവബോധ മനസ് എന്നിങ്ങനെ 3 ആയി തരം തിരിച്ചിരിക്കുന്നു. ഉപബോധ മനസ്സിൽ നെഗറ്റീവ് സ്പ്രെഡ് ചെയ്താൽ മാത്രമേ ബോധ മനസ്സിൽ കാര്യമായ ചലന വ്യത്യാസം വരുത്താൻ സാധിക്കുള്ളൂ. ആയതിനാൽ ചോറ്റാനിക്കര അമ്മ ഭജനം ഇരിക്കുന്ന വേളയിൽ ബോധ തലത്തെ ഒരു സമയം കഴിയുമ്പോൾ മറച്ചു വെച്ചു ഉപബോധ മനസ്സിൽ കടന്നു ചെന്നു ആക്രമണം നടത്തിയ നെഗറ്റീവ് ഊർജ്ജങ്ങളെ ഇല്ലായിമ വരുത്തുന്ന വേളയിൽ ആണ് ബാധകൾ ഏറ്റവർ കിടന്നു ഇവിടെ കിടന്നു ഇളകി മറിയാൻ തുടങ്ങുന്നത്. ഉപബോധ മനസിനെ ശുദ്ധികരിച്ചു മാറുമ്പോൾ ബോധ മനസ് തെളിയുന്നു. ഉപബോധ മനസിൽ കൂടിയാണ് പൈശാചിക നെഗറ്റീവ് ഊർജ്ജങ്ങൾ മനുഷ്യനെ സ്വാധിനിക്കുന്നത്. അതാണ്‌ ചോറ്റാനിക്കര അമ്മയുടെ ശക്തി വന്നു ചേരുമ്പോൾ ആണി തറച്ചു മാറുന്ന വേളയിൽ അവരുടെ ഉപബോധ മനസ്സിൽ കടന്നു കൂടിയ നെഗറ്റീവിറ്റി അവരെ വിട്ടു ഒഴിയുകയും ബോധം മറഞ്ഞു നിലത്തു വീണു പിന്നീട് കീഴ്ക്കാവിൽ ഭദ്രകാളി അമ്മന്റെ മുന്നിൽ നിന്നും ജലം കുടഞ്ഞു എഴുന്നേറ്റു വരുന്നത് പുതിയൊരു മനുഷ്യ കോലത്തിൽ ആണ്. സൽസ്വഭാവം ഉള്ള ഉണ്ണിയാക്കി ദേവി ഇവിടെ ബാധ മാറിയ ശേഷം പോറ്റി വളർത്താൻ തുടങ്ങുന്നു.

ഇന്നലെ കണ്ട ആളാണ് ഇന്ന് കാണുന്ന വ്യക്തി എന്നു ആരെകൊണ്ടും പറയിപ്പിക്കാത്ത വിധം അമ്മ ബാധ ഏറ്റവരെ ഇവിടെ രക്ഷിച്ചു മാറ്റുന്നു.
അതിസങ്കീർണ്ണമായ ഈ അവസ്ഥയെ കൈകാര്യം ചെയ്യാൻ ചോറ്റാനിക്കര അമ്മക്ക് അല്ലാതെ മാറ്റാരെകൊണ്ട് സാധിക്കും? പ്രത്യേകിച്ച് കീഴ്ക്കാവിൽ ഭദ്രകാളി അമ്മനെ കൊണ്ടല്ലേ സാധിക്കൂ. മേൽക്കാവിൽ രക്ഷിക്കാൻ അനുമതി കൊടുക്കുന്നു കീഴ്ക്കാവിൽ രക്ഷിച്ചു മാറ്റുന്നു. അമ്മ തന്നെ എല്ലാം ചെയ്യിക്കുന്നു. 🙏😊❤️

ഇങ്ങനെ കാട്ടുന്ന അമ്മ ചോറ്റാനിക്കര അല്ലാതെ ഇന്ത്യയിൽ മറ്റൊരു ക്ഷേത്ര സ്ഥാനത്തും ഇല്ല 🙏😊❤️

ഏവർക്കും മംഗളം ഭവിക്കട്ടെ 🙏❤️😊
അമ്മേ നാരായണ 🙏
സർവ്വം ചോറ്റാനിക്കര അമ്മ തൃപ്പാദ സമർപ്പണം 🙏😊❤️
Akhil
അഭയം ചോറ്റാനിക്കര അമ്മ

Leave a comment

Design a site like this with WordPress.com
Get started