ലിംഗാഷ്ടകം : അർത്ഥം.
***************************
[01]
ബ്രഹ്‌മമുരാരിസുരാര്‍ച്ചിതലിംഗം
നിര്‍മ്മലഭാസിതശോഭിത ലിംഗം
ജന്മജദു:ഖവിനാശകലിംഗം
തത് പ്രണമാമി സദാശിവലിംഗം
(ബ്രഹ്‌മ വിഷ്ണു ദേവന്മാരാല്‍ പൂജിക്കപ്പെടുന്നവനും, നിര്‍മ്മലമായ ഭസ്മത്താല്‍ ശോഭിക്കുന്നവനു, ദുരിതങ്ങളെ അകറ്റുന്നവനുമായ ശിവരൂപമായ ലിംഗത്തെ ഞാന്‍ നമസ്‌കരിക്കുന്നു.)
[02]
ദേവമുനിപ്രവരാര്‍ച്ചിതലിംഗം
കാമദഹം കരുണാകരലിംഗം
രാവണദര്‍പ്പവിനാശകലിംഗം
തത് പ്രണമാമി സദാശിവലിംഗം
(ദേവമാരാലും, മുനിശ്രേഷ്ഠമാരാലും പൂജിക്കപ്പെടുന്നവനും കാമദേവനെ ദഹിപ്പിച്ചവനും കരുണയുള്ളവനും രാവണന്റെ അഹങ്കാരം നശിപ്പിച്ചവനുമായ ശിവരൂപമായ ലിംഗത്തെ ഞാന്‍ നമസ്‌കരിക്കുന്നു.)
[03]
സര്‍വസുഗന്ധ സുലേപിതലിംഗം
ബുദ്ധിവിവര്‍ദ്ധന കാരണലിംഗം
സിദ്ധസുരാസുര വന്ദിതലിംഗം
തത് പ്രണമാമി സദാശിവലിംഗം
(എല്ലാ സുഗന്ധദ്രവ്യങ്ങള്‍ ധരിച്ചവനും ബുദ്ധിയെ വര്‍ദ്ധിപ്പിക്കുന്നവനും സിദ്ധന്മാരും ദേവന്മാരും അസുരന്മാരും ഒന്നു പോലെ വന്ദിക്കുന്നവനുമായ ശിവരൂപമായ ലിംഗത്തെ ഞാന്‍ നമസ്‌കരിക്കുന്നു.)
[04]
കനകമഹാമണിഭൂഷിതലിംഗം
ഫണിപതിവേഷ്ടിതശോഭിതലിംഗം
ദക്ഷസുയജ്ഞ വിനാശനലിംഗം
തത് പ്രണമാമി സദാശിവലിംഗം
(സ്വര്‍ണ്ണം, രത്‌നം എന്നിവകള്‍ ധരിച്ചവനും സര്‍പ്പശ്രേഷ്ഠനായ വാസുകിയാല്‍ ആഭരണമാക്കി ശോഭിക്കുന്നവനും ദക്ഷന്റെ യാഗത്തെ നശിപ്പിച്ചതുമായ ശിവരൂപമായ ലിംഗത്തെ ഞാന്‍ നമസ്‌കരിക്കുന്നു)
[05]
കുങ്കുമചന്ദന ലേപിതലിംഗം
പങ്കജഹാരസുശോഭിതലിംഗം
സഞ്ചിതപാപവിനാശനലിംഗം
തത് പ്രണമാമി സദാശിവലിംഗം
(കുങ്കുമം, ചന്ദനം എന്നിവ ശരീരത്തില്‍ ലേപനം ചെയ്തവനും താമരമാലകളാല്‍ ശോഭിക്കുന്നവനും ജന്മാന്തര പാപങ്ങളെല്ലാം അകറ്റുന്നവനുമായ ശിവരൂപമായ ലിംഗത്തെ ഞാന്‍ നമസ്‌കരിക്കുന്നു.)
[06]
ദേവഗണാര്‍ച്ചിത പൂജിതലിംഗം
ഭാവൈര്‍ ഭക്തിഭിരേവ ച ലിംഗം
ദിനകരകോടി പ്രഭാകരലിംഗം
തത് പ്രണമാമി സദാശിവലിംഗം
(ദേവഗണങ്ങളാല്‍ പൂജിക്കപ്പെടുന്നവനും ഭക്തരുടെ ഭക്തിപൂര്‍വം അര്‍ച്ചന നേടുന്നവനും കോടി ആദിത്യന്മാരുടെ ശോഭയോട് കൂടിയവനുമായ ശിവരൂപമായ ലിംഗത്തെ ഞാന്‍ നമസ്‌കരിക്കുന്നു.)
[07]
അഷ്ടദളോപരി വേഷ്ടിതലിംഗം
സര്‍വ്വസമുദ്ഭവ കാരണലിംഗം
അഷ്ടദരിദ്രവിനാശിത ലിംഗം
തത്പ്രണമാമി സദാശിവലിംഗം
(അഷ്ടദളങ്ങള്‍ക്ക് മുകളില്‍ ഇരിക്കുന്നവനും എല്ലാ ഉല്‍പത്തിക്ക് കാരണമായവനും എട്ടു തരത്തിലുള്ള ദുഃഖങ്ങളെയും അകറ്റുന്നവനുമായ ശിവരൂപമായ ലിംഗത്തെ ഞാന്‍ നമസ്‌കരിക്കുന്നു)
[08]
സുരഗുരുസുരവര പൂജിതലിംഗം
സുരവനപുഷ്പ സുരാര്‍ച്ചിതലിംഗം
പരാത്പരം പരമാത്മകലിംഗം
തത് പ്രണമാമി സദാശിവലിംഗം
(ബൃഹസ്പതിയെ പോലുള്ള ദേവഗുരുക്കന്മാരാല്‍ പൂജിക്കപ്പെടുന്നവനും ദേവലോക പുഷ്പങ്ങളാല്‍ എപ്പോഴും അര്‍ച്ചിക്കപ്പെടുന്നവനും പരത്തിനും പരമമായ പരമാത്മസ്വരൂപനുമായ ശിവരൂപമായ ലിംഗത്തെ ഞാന്‍ നമസ്‌കരിക്കുന്നു.)
സർവ്വംശിവാർപ്പണമസ്തു..
ഓം നമഃശിവായ. ഓം ശാന്തി.
➖️ fb. ശ്രീരുദ്രം……………………
Leave a comment