Hanuman Jayanti

Homenew12

*ഹനുമത് പ്രഭാവം-*

🌹♾️♾️♾️🌹♾️🌹♾️♾️♾️🌹

*ഭഗവാനോട് എപ്പോൾ ഭക്തി ഉണ്ടാകുന്നുവോ അപ്പോൾ മനസ്സിന്റെ അലച്ചിൽ നിലയ്ക്കും. ഭഗവാന്റെ അഴക്‌ ദർശിച്ച മനസ്സ് ഭഗവത് ധ്യാനം ആരംഭിച്ച മനസ്സ് പിന്നെ എങ്ങും അലയില്ല. രമണ ഭഗവാൻ അരുണാചല അക്ഷരമനമാലയിൽ പറയുന്നു*

*ഊർ സുറ്റ്റ് ഉളം വിടാതെ ഉനൈ കണ്ട് അടങ്കിട ഉൻ അഴകയ് കാട്ടെൻ അരുണാചലാ*

*അരുണാചലാ അങ്ങയുടെ അഴക് കാട്ടിയാൽ ഈ മനസ്സ് പിന്നെ അലയില്ല. ഈ മനസ്സ് ഭഗവത് രൂപത്തിൽ, ഭഗവത് ധ്യാനത്തിൽ, ഭഗവത് നാമത്തിൽ ലീനമായിരിക്കുന്നതിനെയാണ് ഭക്തി എന്ന് പറയുന്നത്. വളരെ സരളമായ മാർഗ്ഗം.*

*ഭക്തിക്ക് ഉദാത്തമായ ഉദാഹരണങ്ങളായി ഒരു പാട് മഹാന്മാരുണ്ട്. നാരദ ഭക്തി സൂത്രത്തിൽ* *ഭക്തിയുടെ ലക്ഷണങ്ങൾ പറയുന്നുണ്ട്. ഉത്തമനായ ഒരു ഭക്തന് ഉദാഹരണമാണ്* *ആഞ്ജനേയ സ്വാമി എന്ന് വിവേകാനന്ദ സ്വാമികളും പറഞ്ഞിരിക്കുന്നു.* *സാധാരണക്കാരനായ ശുഷ്കിച്ച ഒരു ഭക്തനല്ല അദ്ദേഹം ശക്തിമാനായ ഭക്തനാണ്.*
*രാമായണം കുട്ടികൾക്ക് ചൊല്ലി കൊടുത്തിട്ട് ഏത് കഥാപാത്രമാണ് ഇഷ്ടമായത് എന്ന് ചോദിച്ചാൽ ഒട്ടു മുക്കാൽ പേരും രാമനെന്ന് പറയില്ല ഹനുമാൻ എന്നാണ് പറയുക.*

*യത്ര യത്ര രഘുനാഥ കീർത്തനം*
*തത്ര തത്ര കൃതമസ്ഥകാജ്ഞലിം*
*ബാഷ്പ വാരി പരിപൂർണ്ണ ലോചനം*
*മാരുതിം നമത രാക്ഷസാന്തകം*

*രാമ നാമ പ്രിയനാണ് ആജ്ഞനേയൻ.* *രാമായണത്തിലെ രാമനെ മാത്രമല്ല അതിനു മുൻമ്പും ആ നാമമുണ്ടല്ലോ.* *ഉദാഹരണത്തിന് പരശുരാമൻ. ‘പരശു’ കൈയ്യിൽ ഉള്ളതിനാൽ പരശുരാമൻ.*
*കാശിയിൽ മണികർണ്ണികയുടെ തീരത്ത് മൃതദേഹങ്ങളുടെ കാതിൽ പരമശിവൻ വന്ന് ഈ താരകനാമത്തെ ഓതുന്നതായി ഭഗവത്പാദർ സ്തുതിക്കുന്നുണ്ട്.*

*യഥാ വർണ്ണ യത് കർണ്ണ മൂലേന്ത കാലേ*
*ശിവോ രാമ രാമേതി* *രാമേതി കാശ്യാം*
*തഥൈകം പരം താരക* *ബ്രഹ്മരൂപം ഭജേഹം ഭജേഹം*

*ഇനി ഹനുമാൻ രാമ നാമത്തെ ജപിക്കുന്നതെങ്ങനെയെന്നും അദ്ദേഹം വിവരിച്ചിരിക്കുന്നു.*


*സദാ രാമ രാമേതി നാമാമൃതം തേ*
*സദാ രാമമാനന്ദ നിഷ്യന്തകന്ദം*
*പിബന്തം നമന്തം സുദന്തം ഹസന്ദം ഹനുമന്ത മന്തർ ഭജേഹം നിതാന്തം*

*ഭുജംഗപ്രയാതത്തിൽ എഴുതിയതാണ് ഇത്. മഹാരാഷ്ട്രയിലൊക്കെ ഇന്നറിയപ്പെടുന്ന ‘അഭംഗ് ‘ (വിട്ടല ഭഗവാനെ സ്തുതിക്കുന്ന ഭക്തി സാന്ദ്രമായ കവിതകൾ) ഭുജംഗപ്രയാതം തന്നെയാണ്. ഭുജംഗപ്രയാതം എന്നാൽ ചന്ദസ്സ് അഥവാ മീറ്റർ.*

Leave a comment

Design a site like this with WordPress.com
Get started