*06.04.2023 ഇന്ന് വ്യാഴം ഹനുമദ് ജയന്തി*;
*ആഗ്രഹസാഫല്യത്തിനും ഐശ്വര്യത്തിനും ശനിദോഷ ശാന്തിക്കും ആഞ്ജനേയസ്വാമിയെ ഇങ്ങനെ പ്രാർത്ഥിക്കാം*
*ശ്രീരാമ ഭക്തനായ ഹനുമാൻ സ്വാമിയുടെ ജന്മദിനമാണ് ഹനുമദ് ജയന്തിയായി ആചരിക്കുന്നത്.* *ചൈത്രമാസത്തിലെ ശുക്ലപക്ഷ പൗർണ്ണമി ദിനത്തിലാണ് ഹനുമാൻ സ്വാമി* *ജനിച്ചത്*. *ആഞ്ജനേയസ്വാമിയെ പൂജിച്ച് പ്രാർത്ഥിച്ച് അനുഗ്രഹം നേടാൻ ഏറ്റവും ഉത്തമമായ ദിവസമാണ് ഹനുമദ് ജയന്തി.*
*ഉദയാൽ പരം 6 നാഴിക പൗർണ്ണമി വരുന്ന ദിനമാണ് ഹനുമദ് ജയന്തിയായി കണക്കാക്കപ്പെടുന്നത്. ഇതിൻപ്രകാരം 2023 ഏപ്രിൽ 6 വ്യാഴാഴ്ചയാണ് ഹനുമദ് ജയന്തിയായി നാം ആചരിക്കേണ്ടത്*.
*ഹനുമദ് ജയന്തി ദിനത്തിൽ ഭക്തർ ഹനുമദ് പ്രീതിക്കുവേണ്ടി വൃതം നോറ്റ് രാമനാമ ജപവുമായി കഴിയുന്നു. ഹനുമാൻ സ്വാമി തികഞ്ഞ രാമഭക്തനായതിനാലാണ് വ്രത വേളയിൽ ശ്രീരാമദേവനെ പ്രാർത്ഥിക്കേണ്ടുന്നത്. ഹനുമദ് പ്രീതിക്കായി ശ്രീരാമചന്ദ്രനെ ഈ ദിവസം എത്ര ഭജിക്കുന്നുവോ അത്രയും ഉത്തമമാണ്. ആഗ്രഹ സാഫല്യത്തിനായി ‘ശ്രീരാമജയം’ കഴിയാവുന്നത്ര തവണ ജപിക്കുകയോ എഴുതുകയോ ചെയ്യാം*.
*ഈ ദിനത്തിൽ വ്രതമെടുത്ത് പ്രാർത്ഥിച്ചാൽ മനഃശാന്തിയും കാര്യസിദ്ധിയും ആഗ്രഹസാഫല്യവുമാണ് ഫലം.* *വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്റെ ഏറ്റവും വലിയ ഭക്തനായ ഹനുമാൻ, ഭഗവാൻ ശിവന്റെ* *അവതാരമാണ്. മികവുറ്റ സംഗീതജ്ഞൻ കൂടിയാണ് ചിരഞ്ജീവിയായ ഹനുമാൻ.*
*ഹനുമാൻ സ്വാമിയുടെ ഭക്തരെ ശനിദോഷം ബാധിക്കില്ലെന്ന് ശനിദേവൻ ഉറപ്പു നൽകിയിട്ടുണ്ടെന്നാണ് പുരാണത്തിൽ പറയപ്പെടുന്നത്. അതുകൊണ്ട് ശനിദശ, ശനിയുടെ അപഹാരം, കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി തുടങ്ങിയ ദോഷ കാലങ്ങൾ അനുഭവിച്ചു വരുന്നവരും തൊഴിൽക്ലേശങ്ങൾ അനുഭവിക്കുന്നവരും ദോഷ ശാന്തിക്കായി ഹനുമദ് ജയന്തി ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്*.
*അന്നേദിവസം ഹനുമാൻ സ്വാമിയുടെ മൂല മന്ത്രം രാവിലെയും ഉച്ചയ്‌ക്കും വൈകിട്ടും 108 തവണ വീതം ജപിച്ചാൽ എല്ലാ ദോഷദുരിതങ്ങളും അകന്നു പോകുന്നതാണ്. ഹനുമാൻ സ്വാമിക്ക് ഏറ്റവും പ്രധാനപ്പെട്ട മന്ത്രമാണിത്. നിത്യജപത്തിനും ഉത്തമമായ ഈ മന്ത്രം എന്നും രാവിലെ മാത്രമായും ജപിക്കാം. സമയക്കുറവുള്ളവർ യഥാശക്തി ജപിക്കുക.* *64,48,36,21, 8 എന്നീ തവണകളും ഈ ജപത്തിന്* *ഉത്തമമാണ്.*
*(മൂലമന്ത്രങ്ങൾ* *യഥാവിധി* *ഉത്തമനായ ഒരു ഗുരുവിൽ നിന്ന് ദീക്ഷ നേടി* *ജപിക്കേണ്ടതാണ്,ആയതിനാൽ മൂലമന്ത്രം* *പ്രസ്താവിക്കുന്നില്ല.വായക്കാർക്കു* *ഗുരുവിനെ കണ്ടെത്തി ദീക്ഷ നേടി ഉപാസന ചെയ്യാവുന്നതാണ്)*
ഹനുമദ് ജയന്തി ദിനത്തിൽ രാവിലെ കുളിച്ച് രാമക്ഷേത്രത്തിലോ, വിഷ്ണുക്ഷേത്രത്തിലോ ഹനുമാൻ ക്ഷേത്രത്തിലോ ദർശനം നടത്തി പ്രദക്ഷിണം വച്ച് നമസ്‌കരിക്കുക. ഹനുമദ് ജയന്തി ദിനത്തിൽ ഹനുമാൻ സ്വാമിക്ക് സമർപ്പിക്കുന്ന വഴിപാടുകൾക്കും പ്രാർത്ഥനകൾക്കും പ്രത്യേക ഫലസിദ്ധിയുണ്ടെന്നാണ് വിശ്വാസം.
ആജ്ഞനേയസ്വാമിക്ക് ഏറ്റവും പ്രിയങ്കരമായ വെറ്റിലമാല സമർപ്പിക്കുക. വെറ്റിലമാല സമർപ്പിച്ചു പ്രാർഥിച്ചാൽ സർവകാര്യവിജയവും സമൃദ്ധിയുമാണ് ഫലം. നെയ്വിളക്ക്, സിന്ദൂരം എന്നിവ സമർപ്പിക്കുക. രോഗദുരിതങ്ങൾ തീരാൻ തുളസിമാലസമർപ്പണവും ഉത്തമം. കദളിപ്പഴം നിവേദ്യമായി സമർപ്പിക്കാം. ഭഗവാന് അവിൽ നിവേദ്യം വഴിപാട് നടത്തുക. അന്ന് രാവിലെയും ഉച്ചയ്‌ക്കും വൈകിട്ടും വിശേഷപ്പെട്ട ഹനുമദ് മന്ത്രങ്ങൾ ജപിക്കണം.
രാവിലെ ക്ഷേത്ര ദർശനം കഴിഞ്ഞ് പ്രഭാത ജപം തുടങ്ങുക. ശുദ്ധിയും വൃത്തിയും ഉള്ള സ്ഥലത്ത് ഇരുന്ന് ശ്രീരാമജയം എന്ന മന്ത്രം 108 പ്രാവശ്യം ജപിക്കണം. തുടർന്ന്
മനോജവം മാരുത തുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥ മുഖ്യം
ശ്രീരാമ ദൂതം ശിരസാ നമാമി
ബുദ്ധിർ ബലം യശോധൈര്യം
നിർഭയത്വം അരോഗത
അജാഢ്യം വാക് പടുത്വം
ഹനുമത് സ്മരണാത് ഭവേത്
എന്ന മന്ത്രം ജപിക്കുക.
ഉച്ചയ്‌ക്ക്,
ഓം വായുപുത്രായ ദേവായ
നിത്യബ്രഹ്‌മ പരായണ സനാതനായ
പൂജ്യായ ആജ്ഞനേയാത്മനേ നമഃ
എന്ന മന്ത്രം 64 പ്രാവശ്യം ജപിക്കുക.
ഓം ഉഗ്രരൂപായ ധീരായ
രക്തതർപ്പണ മാനസ
ഹം ഹനുമതേ ദേവാ
വീരശൂര മഹാത്മനേ
ബീജരൂപായ നിത്യായ
ശത്രുസംഹാര ഹും നമഃ
എന്ന മന്ത്രം 84 പ്രാവശ്യം ജപിക്കണം.
സന്ധ്യാ വേളയിൽ ,
ഓം ഹം ഹനുമതേ ഉഗ്രായ
ശൂരായ മഹാശക്തിരൂപിണേ സർവ്വാത്മകായ
മഹതേ നിത്യയോഗായ
രാമഭക്തായ രാക്ഷസവംശ
വിഘാതനായ ഹം ഹനുമതേ നമഃ
എന്ന മന്ത്രം 82 പ്രാവശ്യം ജപിക്കുക.*
*ഓം നമോ ഭഗവതേ ഉഗ്രരുദ്രായ*
*ശാന്തിദായിനേ ബലരൂപിണേ നമഃ*
*എന്ന മന്ത്രം 48* *പ്രാവശ്യം ജപിക്കുക*.
*സന്ധ്യാവേളയിലും ക്ഷേത്രദർശനം നടത്തണം. മന്ത്രങ്ങൾ* *സ്തോത്രങ്ങൾ, കീർത്തനങ്ങൾ, ഭജനകൾ എന്നിവ പരമാവധി ഈ ദിനത്തിൽ* *ജപിക്കണം. ഏപ്രിൽ 5, 7 തീയതികളിൽ മൂലമന്ത്രം മാത്രം ജപിച്ചാൽ മതി. 7-ന് രാവിലെ* *ക്ഷേത്രദർശനം നടത്തി വ്രതം പൂർത്തിയാക്കാം. ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന തീർത്ഥം സേവിച്ചാണ് വ്രതം പൂർത്തിയാക്കേണ്ടത്*.
*ഹനുമദ് ജയന്തി ദിനത്തിൽ ഹനുമാൻ ചാലിസ പാരായണം ചെയ്യുന്നതും കേൾക്കുന്നതും സവിശേഷമാണ്. നമ്മളിൽ ഭയപ്പെടുത്തുന്ന ചിന്തകൾ അകറ്റുവാനും ദുഃസ്വപ്നം കാണാതിരിക്കാനും ചാലിസ ജപം വളരെ നല്ലതാണ്. ഹനുമാൻ ചാലിസയുടെ പ്രാരംഭ ശ്ലോകങ്ങൾ ജപിക്കുന്നതിലൂടെ ഈ ജന്മത്തിലും കഴിഞ്ഞ ജന്മത്തിലും ചെയ്ത പാപങ്ങളിൽനിന്നു മോചനം ലഭിക്കുമെന്നാണ് വിശ്വാസം. ഉത്തമഭക്തിയോടെ ജപിക്കുന്ന ഭക്തനെ യാതൊരുവിധ ക്ലേശങ്ങളിലും ദുരിതങ്ങളിലും അകപ്പെടാതെ ഹനുമാൻ സ്വാമി രക്ഷിക്കും എന്നാണ്* *പറയപ്പെടുന്നത്. ആഗ്രഹപൂർത്തീകരണത്തിനും ഏറ്റവും ഉത്തമ മാർഗമാണിത്.*
*ഹനുമദ് സ്തുതി
*മനോജവം മാരുത തുല്യവേഗം*
*ജിതേന്ദ്രിയം* *ബുദ്ധിമതാം വരിഷ്ഠം*
*വാതാത്മജം വാനരയൂഥ മുഖ്യം*
*ശ്രീരാമ ദൂതം* *ശിരസാ* നമാമി
*ബുദ്ധിർ ബലം* *യശോധൈര്യം*
*നിർഭയത്വം അരോഗത*
*അജാഢ്യം വാക് പടുത്വം*
*ഹനുമത് സ്മരണാത് ഭവേത്*
*ഇതിലെല്ലാം ഉപരി മനശുദ്ധി ആഞ്ജനേയ ഉൽപാസനക്കും പ്രാർഥനക്കും അത്യന്താപേക്ഷിതമാണ്. അത്യാഗ്രഹവും ദുർവിചാരങ്ങളും പാടെ ഉപേക്ഷിച്ചു അവനനവ് അർഹമായതിനു വേണ്ടി മാത്രം ആഞ്ജനേയ സ്മരണ നടത്തുക. നേർവഴിക്ക് പോകുന്നവരെ മാത്രമേ ആഞ്ജനേയ* *സ്വാമി അനുഗ്രഹിക്കൂ; അല്ലാത്തവരെ ചിലപ്പോൾ ശിക്ഷിച്ചെന്നു വരും*.
*അസാദ്ധ്യ സാധക സ്വാമി*
*അസാദ്ധ്യം തവ കിം വദ*
*രാമദൂത കൃപാ* *സിന്ധോ*
*മദ്കാര്യം സാധയ* *പ്രഭോ*
*എന്ന മന്ത്രം ജപിച്ചു മനമുരുകി പ്രാർത്ഥിച്ചാൽ ഏതു സമയത്തും ഉത്തമഭക്തന് ഹനുമാൻ സ്വാമിയുടെ അനുഗ്രഹമുണ്ടാകും എന്നത് അച്ചട്ടാണ്.*
💠💠💠🇧 🇬 🇬 💠💠💠
Leave a comment