നീയെന്നേ ഗായകനാക്കീ …
𝐌𝐨𝐯𝐢𝐞 / 𝐀𝐥𝐛𝐮𝐦 :മയിൽപ്പീലി
𝐋𝐲𝐫𝐢𝐜𝐬 : എസ് രമേശൻ നായർ
𝐌𝐮𝐬𝐢𝐜 : കലാരത്നം കെ ജി ജയൻ
𝐒𝐢𝐧𝐠𝐞𝐫 : കെ ജെ യേശുദാസ്
𝐋𝐲𝐫𝐢𝐜𝐬 :
നീയെന്നേ ഗായകനാക്കീ ഗുരുവായൂരപ്പാ..
കണ്ണാ.. മഴമുകിലൊളിവര്‍ണ്ണാ.. (2)
ഉറങ്ങി ഉണരും ഗോപ തപസ്സിനെ
യദുകുലമാക്കീ നീ (2)
യമുനയിലൊഴുകും എന്റെ മനസ്സിനെ
സരിഗമയാക്കീ നീ.. കണ്ണാ..
സ്വരസുധയാക്കീ നീ.. (നീയെന്നെ..)
കയാമ്പൂക്കളിൽ വിടര്‍ന്നതെന്നുടെ
കഴിഞ്ഞ ജന്മങ്ങൾ..
നിൻ പ്രിയ കാൽത്തള നാദങ്ങൾ (2)
മഴമുകിലോ നീ മനസ്സോ തപസ്സോ
മൌനം പൂക്കും മന്ത്രമോ..
നീ മലരോ തേനോ ഞാനോ.. (നീയെന്നേ..)
കഥകൾ തളിര്‍ക്കും ദ്വാപരയുഗമോ
കാൽക്കൽ ഉദയങ്ങൾ..
നിൻ തൃക്കാൽക്കൽ അഭയങ്ങൾ (2)
ഗുരുവായൂരിൽ പാടുമ്പോളെൻ ഹൃദയം
പത്മപരാഗമോ..
പരിഭവമെന്നനുരാഗമോ.. (നീയെന്നേ..)
ĿYŔĪƇS :_കൈതപ്രം_
MƱSĪƇ :_ശരത്_
𝐒ĪИƓƐŔ : _കെ ജെ യേശുദാസ്_
𝐌Ꮎ√ĪƐ /ΛĿßƱ𝐌 : _സിന്ദൂരരേഖ_
Ŀ𝐘ŔĪƇ𝐒 :
പ്രണതോസ്മി ഗുരുവായു പുരേശം…
അഅഅഅഅ… അഅഅ… അഅഅ..
പ്രണതോസ്മി ഗുരുവായുപുരേശം
പ്രതിദിനമനു ചേതസ്മര ഹരിപാദം
പ്രേമാശ്രുവാല്‍ പരിപൂര്‍ണ്ണമീ
സ്വരഭാജനം കരുണാനിധേ
സത്യം വ്രതഭരിത തത്വം
മമ ഹൃദയം ഭക്തി സ്വരലുളിതം [പ്രണതോസ്മി]
വചനങ്ങള്‍ തവനാമ ഭജനാര്‍പ്പണം
ഗോപാംഗ രാഗാര്‍ദ്ര പരിപൂജനം
ചലനങ്ങള്‍ രസ രാസലീലാലയം
മമ സര്‍വ്വ സര്‍വ്വസ്വമാത്മാര്‍പ്പണം
കൃഷ്ണം……അ അ അ അ
അ………അ……..അ……അ അ അ
കൃഷ്ണം മുരളീലോലം ഗോപീവിലോലം
മനസാസ്മരാമി
ഗരിസരിനി സഗരിനി സനിധമാമ
ഗമനിധമ ഗമപ
മഗരിസ ഗമനി,നി മഗമനി,നി
സഗരി ഗമനി,നിനിസനിധമപ
സഗരി ഗമനിനിസ
ഗാഗരിനിസ ഗരിസനിധമ
നിസ നിധമഗമഗരി
സഗരിഗമനിമാ
നിധമഗരിമനി, മനിനിസരി
സത്യം വ്രതഭരിത തത്വം
മമ ഹൃദയം ഭക്തി സ്വരലുളിതം [പ്രണതോസ്മി]
ജന്മാന്ധകാരത്തിലരുണോദയം
തവരൂപമടിയന്റെ ദീപാങ്കുരം
തിരുമെയ്യിലഴകാര്‍ന്ന ഹരിചന്ദനം
മമ മാറിലണിയാന്‍ ഗതിയാകണം
കൃഷ്ണം…….അ അ അ അ
അ………അ……..അ……അ അ അ
കൃഷ്ണം മായാബാലം
ലീലാവിനോദം ശിരസ്സാ നമാമി
ഗരിസരിനി സഗരിനി സനിധമാമ
ഗമനിധമ ഗമപ
മഗരിസ ഗമനി,നി മഗമനി,നി
സഗരി ഗമനി,നിനിസനിധമപ
സഗരി ഗമനിനിസ
ഗാഗരിനിസ ഗരിസനിധമ
നിസ നിധമഗമഗരി
സഗരിഗമനിമാ
നിധമഗരിമനി, മനിനിസരി
സത്യം വ്രതഭരിത തത്വം
മമ ഹൃദയം ഭക്തി സ്വരലുളിതം [പ്രണതോസ്മി]
**☸️🔱🔯**
Leave a comment