ഗണപതിയുടെ മകൾ.
************************
പ്രഥമ പൂജിതനായ സാക്ഷാൽ ശ്രീഗണപതിയുടെ ഒരേ ഒരു മകളാണ് സന്തോഷിമാതാ എന്നറിയപ്പെടുന്ന സന്തോഷി മാ. കൂടുതലും നോർത്ത് ഇന്ത്യയിൽ ആരാധിക്കപ്പെടുന്ന ഈ ദേവത, സംതൃപ്തിയുടെയും, ആനന്ദത്തിന്റെയും ദേവതയാണ്.
Story.
••••••••
ഒരിക്കൽ ഗണേശ്വരനു ദേവതകൾ സമ്മാനങ്ങൾ നൽകി അനുഗ്രഹിക്കുന്ന വേളയിൽ ബ്രഹ്മാവ് തന്റെ ഹൃദയത്തിൽ നിന്നും രണ്ട് ദേവിമാർക്ക് ജന്മം നൽകി ഗണപതിക്ക് സമ്മാനിച്ചു. അവരാണ് ബുദ്ധിയും (സമൃദ്ധി) സിദ്ധിയും…..
[ഇവർ രണ്ടുപേരും ബ്രഹ്മാവിന്റെ ആഗ്രഹ പ്രകാരം ലക്ഷ്മിദേവിയിൽ നിന്നും (സമൃദ്ധി), സരസ്വതി ദേവിയിൽ നിന്നും (സിദ്ധി) അംശാവതാരങ്ങളായി ജനിച്ചവരാണന്നു കരുതുന്നു.]
ഇവരിൽ നിന്നും ഗണപതിക്ക് രണ്ട് ആൺകുട്ടികൾ ജനിച്ചു. അവരാണ് ബുദ്ധിദേവിയിൽ നിന്നും ജനിച്ച ശുഭനും, സിദ്ധിയിൽ നിന്നും ജനിച്ച ലാഭനും…..
(ആരാധിക്കുന്നവർക്ക് ശുഭവും ലാഭവും നൽകുന്നവരാണ് ഇവർ എന്നു കരുതുന്നു.)
ദേവിയുടെ ജനനം.
********************
കൈലാസത്തിൽ ഒരിക്കൽ ഗണേശ ഉത്സവം നടക്കുമ്പോൾ ശുഭനും ലാഭനും പിതാവായ ഗണപതിയുടെ അരികിൽ വന്നു തങ്ങൾക്ക് ഒരു സഹോദരിയെ വേണം എന്ന ആവിശ്യം ഉന്നയിച്ചു…..
അതീവ സന്തോഷത്തോടെ ഗണപതി അദ്ദേഹത്തിന്റെ പത്നിമാരുടെ തേജസ്സുകളെ ചേർത്ത് തന്റെ ചൈതന്യത്തിൽ നിന്നും ഒരു പുത്രിക്ക് ജന്മം നൽകി. അതാണ് സന്തോഷിമ…
ആരാധിക്കുന്നവർക്ക് സന്തോഷം നൽകുന്ന ദേവി സർവ്വ സിദ്ധികളുടെയും അധിദേവതയാണ്. പശു വാഹനവും, അസ്ത്രമായി ശൂലവും ദേവി സ്വീകരിച്ചിരിച്ചിരിക്കുന്നു. വെള്ളിയാഴ്ച പ്രധാന ദിവസമാണ്…..
ഏറ്റവും പഴക്കം ചെന്ന ക്ഷേത്രം.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഇന്ത്യയിൽ എല്ലായിടത്തും തന്നെ ഗണേശ ഉത്സവത്തോട് അനുബന്ധിച്ചു നിരവധി ക്ഷേത്രങ്ങൾ അടുത്തിടെ പൂർത്തിയാക്കിയിട്ടുണ്ട്. എങ്കിലും, ഉത്തർപ്രാദേശിലെ ഔറയ്യ ജില്ലയിൽ സ്ഥിതി ചെയ്യുന്ന നാരായൺപൂരിലാണ് സന്തോഷിമ ദേവിയുടെ ഏറ്റവും പ്രാചീനമായ ഒരു ക്ഷേത്രം ഉള്ളത്.
ദിവസവും ന്യൂഡൽഹിയിൽ നിന്ന് നാരായൺപൂരിലേക്ക് 3 ട്രെയിനുകൾ പോകുന്നുണ്ട്…. മഹാനന്ദ എക്സ്പ്രെസ്സ്, ജനത എക്സ്പ്രസ്സ്, Bdts എക്സ്പ്രസ്സ് എന്നിവയാണവ….. നാരായൺപൂരിൽ നിന്നും ഒരു ഓട്ടോ വിളിച്ചാൽ നിങ്ങൾക്ക് ക്ഷേത്രത്തിൽ എത്താം…..
ഇന്ത്യയിൽ മാത്രമല്ല നേപ്പാളിലും ദേവിക്ക് നിരവധി ക്ഷേത്രങ്ങൾ ഉണ്ട്…..
ശുഭം………..
➖️ ശ്രീരുദ്രം.
Leave a comment