ദേവി കീർത്തനം
🙏🌹🌸🌷🌺🌹🙏
അമ്മേ നാരായണ ദേവി നാരായണ
ലക്ഷ്മി നാരായണ ദുർഗ്ഗേ നാരായണ
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ദുർഗ്ഗേ നാരായണ
എന്തിലും അമ്മ ഏതിലും അമ്മ
എങ്ങും നിറയുന്ന പുണ്യമാണമ്മ
എന്നിലും അമ്മ നിന്നിലും അമ്മ
എല്ലാം എനിക്കെന്റെ ചക്കുളത്തമ്മ
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ദുർഗ്ഗേ നാരായണ
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ദുർഗ്ഗേ നാരായണ
എല്ലാം എനിക്കെന്റെ അമ്മയല്ലോ
ചക്കുളം കാവിലെ അമ്മയല്ലോ
എല്ലാം എനിക്കെന്റെ അമ്മയല്ലോ
ചക്കുളം കാവിലെ അമ്മയല്ലോ
ദുർഗ്ഗയാണമ്മാ രുദ്രയാണമ്മ
സ്വർഗ്ഗം ചമയ്ക്കുന്ന ദേവിയാണമ്മ
കർമ്മമാണമ്മ ധർമ്മമാണമ്മ
എല്ലാം എനിക്കെന്റെ ചക്കുളത്തമ്മ
അമ്മേ നാരായണ…
സംഗീതം അമ്മ സാഹിത്യം അമ്മ
സങ്കടം നീക്കുന്ന ദേവിയാണമ്മ
സന്തോഷം അമ്മ സന്താപം അമ്മ
എല്ലാം എനിക്കെന്റെ ചക്കുളത്തമ്മ
അമ്മേ നാരായണ…
മാൻമിഴി അമ്മ തേൻ മൊഴി അമ്മ
കാനനദുർഗ്ഗയായ് വാഴുമെന്നമ്മ
വാർമുകി അമ്മ കാർവേണി അമ്മ
എല്ലാം എനിക്കെന്റെ ചക്കുളത്തമ്മ
അമ്മേ നാരായണ…
വേദമാണമ്മ വേദാന്തമമ്മ
നാദസ്വരൂപിണി ആകുമെന്നമ്മ
മോദമാണമ്മ മേദിനിയമ്മ
എല്ലാം എനിക്കെന്റെ ചക്കുളത്തമ്മ
അമ്മേ നാരായണ…
കാരുണ്യം അമ്മ കാരണം അമ്മ
കാളിയും ഗൗരിയും ഗംഗയും അമ്മ
മണ്ണിലും അമ്മ വീണ്ണിലും അമ്മ
എല്ലാം എനിക്കെന്റെ ചക്കുളത്തമ്മ
അമ്മേ നാരായണ….*അമ്മേ നാരായണ 🙏🌹*
🙏🌹🌸🌷🌺🌹🙏
Leave a comment