NAGARAJA KAVACHAM

HOMENEW9

നാഗരാജ കവചം🛕🪔
🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀
🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔

നാഗരാജാവു രക്ഷിക്ക
ശിരസ്സെന്റെ ദിനം പ്രതി
നാഗമാതാവു കാക്കട്ടെ
മുഖമെന്റെ പ്രതിക്ഷണം
നേത്രങ്ങൾ നാഗരാജ്ഞിയും
കർണ്ണങ്ങൾ നാഗയക്ഷിയും
ഓഷ്ഠ്യാധരങ്ങൾ ചാമുണ്ഡി
കാത്തു രക്ഷിക്ക സർവ്വഥാ
ചിബുകം കാക്ക കാളിയൻ
കണ്ഠം രക്ഷിക്ക കന്യക
തോളുകാക്കട്ടെ ഗുളികൻ
കൈകൾ പാലിക്ക കംബളൻ
ഉരസ്സിൻ രക്ഷ ചെയ്യേണം
ഉരഗേശൻ ദിനേ ദിനേ
ഉദരം രക്ഷിക്ക ശ്രീ പത്മൻ
ഗുദഗുഹ്യങ്ങൾ തക്ഷകൻ
കാക്കണം തുടകള്‍ ശേഷൻ
മുട്ടുകൾ ധൃതരാഷ്ട്രനും
പാദങ്ങൾ പാലനം ചെയ്ക
ശംഖപാലകനെപ്പൊഴും
ഇടവും വലവും കാക്ക
വാസുകി സർവ്വകാലവും
അകവും പുറവും കാക്ക
അനന്തൻ സർവ്വനേരവും
നാഗേശപാദപത്മങ്ങൾ
തുണചെയ്യണമെപ്പോഴും
അലിവെന്നിൽ പൊഴിക്കേണം
കടലോളം കൃപാനിധേ.

Leave a comment

Design a site like this with WordPress.com
Get started