Siva Keerthanam 2 nos

HOMENEW9

*രുദ്രമന്ത്രം*🙏

*ഓം നമസ്തേസ്തു ഭഗവൻ*
*വിശ്വേശ്വരായ*
*മഹാദേവായ*
*ത്രയംബകായ*
*തൃപുരാന്തകായ*
*തൃ കാലാഗ്നി കാലായ*
*കാലാഗ്നിരുദ്രായ*
*നീലകണ്ഠായ*
*മൃത്യുഞ്ജയായ*
*സർവ്വേശ്വരായ*
*സദാശിവായ*
*ശങ്കരായ*
*ശ്രീമഹാദേവായ നമ:*🙏

*🕉️🕉️🕉️🕉️(ശിവ കീർത്തനം)🕉️🕉️🕉️🕉️*

*ഓം ശിവ ശങ്കര പാർവതി *കാന്താ*
*പരമേശ്വര ശിവ* *പാലയമാം*
*മൃത്യുഞ്ജയനെ* *കാലാന്തകനെ*
*അഭയം തരണേ ജഗദീശാ*

ഓം ശിവ ശങ്കര പാർവതി കാന്താ
പരമേശ്വര ശിവ പാലയമാം
മൃത്യുഞ്ജയനെ കാലന്തകനെ
അഭയം തരണേ ജഗദീശാ

മാർക്കണ്ഡേയനു മോക്ഷം നല്കിയ
മാഹേശ്വരനുടെ പാദങ്ങൾ
മമ മനതാരിൽ നിത്യം തെളിയാൻ
ശിവ നാമങ്ങൾ തോന്നെണേ

ഓം ശിവ ശങ്കര…

അന്തകാനൊരു നാൾ അരികിൽ വരുമ്പോൾ
ശിവ പാദം തുണയാകേണം
ശൂലാഗ്രത്താൽ യമനെ അകറ്റി
അടിയനു സദ് ഗതി നല്കിടണേ

ഓം ശിവ ശങ്കര…

ഡമ ഡമ താളലയങ്ങളിലെന്നും
താണ്ഡവമാടും നടരാജൻ
മമ മനമാകും ശ്രീകോവിലിതിൽ എന്നും നർത്തനമാടിടുമോ

ഓം ശിവ ശങ്കര…

ജീവിതമാകും നൗകയിതെങ്ങോ
ദിക്കറിയാതെ അലയുമ്പോൾ
തിരു സന്നിധിയാം ശാന്തീ തീരം
അണയാൻ അടിയനു കഴിയെണേ

ഓം ശിവ ശങ്കര…

ശിവ നാമങ്ങൾ നാവിൻ തുമ്പിൽ
ജപമായ് എന്നും വരുമെന്നാൽ
ഇതുപോൽ പുണ്യം മറ്റൊന്നില്ല
മോക്ഷ പ്രാപ്‌തി ലഭിച്ചീടാൻ

ഓം ശിവ ശങ്കര…

നരനായ് വന്നു ഭവിച്ചൊരു ജന്മം
പുണ്യമി ഭാരത മണ്ണിതിലായ്
പരമേശ്വരനെ കീർത്തിച്ചങ്ങിനെ
പരമാനന്ദം നേടേണം

ഓം ശിവ ശങ്കര…

ഓരോ ദിനവും പോയീടുമ്പോൾ
ദേഹം ക്ഷയിച്ചു തളരുന്നു
ഇനിയൊരു മാത്ര വൃഥാ കളയാതെ
ശിവ പാദാർച്ചന ചെയ്യേണം

ഓം ശിവ ശങ്കര…

അർത്ഥം കൊണ്ടു നാം
നേടുവതൊന്നും
ശാശ്വതമല്ലെന്നോർക്കെണം
അനർത്ഥമതെറേ വന്നു ഭവിക്കും
ശിവ നാമത്തെ മറന്നെന്നാൽ

ഓം ശിവ ശങ്കര പാർവതി കാന്താ
പരമേശ്വര ശിവ പാലയമാം
മൃത്യുഞ്ജയനെ കാലാന്തകനെ
അഭയം തരണേ ജഗദീശാ🙏⚜️🌹⚜️🌹⚜️🌹⚜️🌹⚜️🌹⚜️

*ശിവ കീർത്തനം*

നാദം മുഴങ്ങുന്ന നേരത്ത് നിന്നുടെ
ചാരത്ത് നിന്ന് ഞാൻ കൈ തൊഴുന്നേൻ
നാഗേന്ദ്ര ഹാരായ ദേവാദി ദേവാ
ശംഭോ മഹാ ദേവ കൈ തൊഴുന്നേൻ

മനസ്സിൽ കളിക്കുന്ന ദുർമദ ചിന്തകൾ
മായ്ക്കുവാൻ നീ തുണ തമ്പുരാനേ
എന്തെന്ന് ഞാൻ അറിഞ്ഞിട്ടുള്ള പാപങ്ങൾ
നാഗങ്ങളായി ചുറ്റിടുന്നു

ശിവ ശിവ എന്ന് വിളിക്കുന്ന മാത്രയിൽ
ശങ്കരാ നിൻ രൂപം പാർത്തിടേണേ
മുക്കണ്ണാ, ത്രിക്കണ്ണിൽ എരിയുന്നോരഗ്നിയാൽ
എൻ ജന്മ പാപം എരിച്ചിടേണേ

വല്ലാതെ വലയുന്ന നേരത്ത് നീയെന്റെ
അരികത്ത്‌ വന്നന്നൊന്നിരുന്നിടേണേ
ചമ്രം പടഞ്ഞു ഞാൻ ചൊല്ലുന്ന
മന്ത്രങ്ങൾ ഗൌരീശാ നീയൊന്നു കേട്ടിടേണേ

യന്ത്രം കണക്കെ ചലിക്കുന്നൊരെൻ ജീവ ചലനം
നിലയ്കുന്നതെപ്പോഴെന്നോ
നിൻ നാമ മഹാത്മ്യമോതി കഴിയുവാൻ
ശിഷ്ടകാലം നീ തുണച്ചിടേണേ

🙏🏻🙏🏻🙏🏻🙏🏻🙏🏻

*🙏ശിവനാമ സ്തുതി🙏*

*നമഃ ശിവായ ദേവായ*
*ചന്ദ്രചൂഡായതേ നമഃ*
*മഹാദേവായ ശാന്തായ*
*പാർവ്വതീപതയേ നമഃ*

*മഹേശായ വിശുദ്ധായ*
*നിരഹംകാരിണേ നമഃ*
*ഗുണാതീതായ ശർവ്വായ*
*പാർവ്വതീപതയേ നമഃ*

*സർപ്പ ഭൂഷായ രുദ്രായ*
*കൈലാസപതയേ നമഃ*
*ഗിരീശായ സുരേശായ*
*പാർവതീ പതയേ നമഃ*

*വാമദേവായ വീരായ*
*ശുല ഹസ്തായതേ നമഃ*
*മഹാസന്തോഷ രൂപായ*
*പാർവ്വതീപതയേ നമഃ*

*നിരാമയായ നിത്യായ*
*മുക്തി നാഥായതേ നമഃ*
*മഹാകാലായ പൂജ്യായ*
*പാർവ്വതീ പതയേ നമഃ*

*നിരാതങ്കായ ദിവ്യായ*
*ശിതി കണ്ഠായതേ നമഃ*
*ധർമ്മിഷ്ഠായ വിരാഗായ*
*പാർവ്വതീ പതയേ നമഃ*

*വിശേശ്വരായ രുദ്രായ*
*ഫലനേത്രായതേ നമഃ*
*വഹ്നി നേത്രായ ഭദ്രായ*
*പാർവതീ പതയേ നമഃ*

*നമഃ ഓങ്കാര രൂപായ*
*സോമനാഥായതേ നമഃ*
*മൃത്യഞ്ജയായ സിദ്ധായ*
*പാർവ്വതീപതയേ നമഃ*

*സിദ്ധേശ്വരായ ധന്യായ*
*കാശീ നാഥായതേ നമഃ*
*എകാദശ സ്വരൂപായ*
*പാർവ്വതീ പതയേ നമഃ*

*അധർമ്മ ശത്രു രൂപായ*
*ജഗത്പ്രാണായതേ നമഃ*
*വിപ്രപ്രിയായ വിപ്രായ*
*പാർവ്വതീ പതയേ നമഃ*

*വരദാഭയ ഹസ്തായ*
*ഫാലനേത്രായതേ നമഃ*
*ജീവിതേശായ തുഷ്ടായ*
*പാർവതീ പതയേ നമഃ*

*സർവോത്തമായ ശർവ്വായ*
*സർപ്പഹാരായതേ നമഃ*
*ധാന്യരൂപായ സേവ്യായ*
*പാർവ്വതീ പതയേ നമഃ*

*യോഗീശ്വരായ യോഗായ*
*ബ്രഹ്മാനന്ദായതേ നമഃ*
*നിർമ്മലായ മഹേശായ*
*പാർവ്വതീ പതയേ നമഃ*

*ശരണാഗത പാലായ*
*നാഗ ചൂഡായതേ നമഃ*
*കരുണാർണ്ണവ നാഥായ*
*പാർവ്വതീ പതയേ നമഃ*

*സച്ചിദാനന്ദരൂപായ*
*സദാനന്ദായതേ നമഃ*
*സദാശിവായ സൗമ്യാ യ*
*പാർവ്വതീ പതയേ നമഃ*

*ഗുണത്രയ സ്വരൂപായ*
*ജ്ഞാന രൂപായതേ നമഃ*
*മഹാവീര്യായ രൗദ്രായ*
*പാർവ്വതീ പതയേ നമഃ*

*നമസ്തേ സർവലോകേശ!*
*നമസ്തേ ശിവശങ്കര*
*നമസ്തേ കൈലാസനാഥാ!*
*പാർവ്വതീശ നമോസ്തുതേ.*

🕉️🕉️🕉️🌹🕉️🕉️🕉️

Leave a comment

Design a site like this with WordPress.com
Get started