*ഇന്ന് മകരമാസത്തിലെ മുപ്പട്ട് വെള്ളി!*🙏🙏🙏
വിവാഹം, സമ്പത്ത്, ധനവ്യയം,കലകൾ തുടങ്ങി ഒരുപാട് വിഷയങ്ങൾ ശുക്രൻ എന്ന ഗ്രഹവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ജാതകത്തിലെ ശുക്രസ്ഥിതി അനുസരിച്ചാണ് ഇവയെല്ലാം അനുഭവിക്കുക! വല്ല തടസ്സങ്ങളോ ശുഭമല്ലാത്ത ഗ്രഹസ്ഥിതിയോ ആണെങ്കിൽ അതിനുള്ള പരിഹാരം എന്താണ്? ഉത്തമദിവസം ഏതാണ്?
*ഗണപതി, ലക്ഷ്മി എന്നിവരെ പൂജിക്കാനും അതുവഴി എല്ലാ ഐശ്വര്യങ്ങളും നേടാനുള്ള വിശിഷ്ടദിനം !*
ഗണപതിക്ക് എല്ലാ വെള്ളിയാഴ്ചകളെക്കാളും പ്രധാനമാണിത്! ഗണപതിഹോമം, പൂജ എന്നിവ അതിവിശേഷം! വിവാഹതടസ്സം ഉള്ളവർ മംഗല്യപൂജ, വിവാഹമുട്ട് ഇറക്കി പ്രത്യേകപൂജ എന്നിവപതിവുണ്ട്.
ഗണപതിയുടെ നടയിൽ നാളികേരം എറിഞ്ഞു ഉടക്കുക, നാളികേരം പൊട്ടിച്ചു നേദിക്കുക എന്നിവ വളരെ വിശേഷം. ഒറ്റപ്പം ആണ് പ്രധാന ഇഷ്ടനിവേദ്യം. എന്നാൽ, അട, അപ്പം, മോദകം എന്നിവയും പ്രിയംതന്നെ. കറുക മാല ചാർത്തുക, കറുക ഹോമം എന്നിവ ആയുർ ആരോഗ്യവർധനക്ക് ഉത്തമ വഴിപാടുകൾ ആണ്.
ഒരു പ്രദക്ഷിണംകൊണ്ട്പോലും ഗണപതി തൃപ്തനാവും..
വിദ്യയുടെ നാഥൻ ആണ് ഗണപതി! *”വിദ്യാകെ പതി ശ്രീ ഗണേഷ് “* എന്ന് മഹാരാജ സ്വാതിതിരുനാൾ പാടിയിട്ടുണ്ടല്ലോ!
കുട്ടികൾ ഭഗവാന്റെ മുന്നിൽ ഏത്തം ഇടുന്നത് വളരെ വിശേഷം! കുട്ടികൾ തൊഴുതുപ്രാർത്ഥിച്ചാൽ എന്തും നൽകും ഗണപതി ഭഗവാൻ!
*മഹാലക്ഷ്മി* യുടെ ദിവസം വെള്ളിയാഴ്ച, വിശേഷദിവസം മുപ്പട്ട് വെള്ളിയാഴ്ച!
സാധാരണ സ്ത്രീകൾ വെള്ളിയാഴ്ചവ്രതം എടുക്കാറുണ്ട്. ഐശ്വര്യത്തിനും മംഗല്യത്തിനും എന്നല്ല, എല്ലാ ഐഹികസുഖങ്ങൾക്കും വ്രതം ഉത്തമം. ജലപാനം മാത്രമായും പൂർണ്ണ ഉപവാസമായും വ്രതം പതിവുണ്ട്. അരിഭക്ഷണം ഒഴിവാക്കി, ലഘുഭക്ഷണം മാത്രം കഴിച്ച് വ്രതം എടുക്കുന്ന സ്ത്രീകൾ ധാരാളമുണ്ട്.( അരിയൊഴികെ മറ്റു ധാന്യങ്ങൾ, പഴങ്ങൾ എന്നിവ കഴിക്കും മിതമായി എന്നർത്ഥം )
വലിയ ഫലസിദ്ധിയാണ് ഈ വ്രതത്തിന്!
മഹാലക്ഷ്മിക്ക് വെളുത്ത പുഷ്പംകൊണ്ട് പൂജ നടത്തി പാല്പായസം നിവേദിക്കുന്നത് വളരെ വിശേഷം! ഏത് വീട്ടമ്മക്കും ചെയ്യാം ഇത്. പറ്റുമെങ്കിൽ വെളുത്ത പുഷ്പംകൊണ്ട് ദേവിക്ക് മാല ചാർത്തുക. ദാരിദ്ര്യം ഉണ്ടാവില്ല ആ വീട്ടിൽ!
എല്ലാ ഭാവത്തിലുള്ള ഭഗവതിമാരുടെയും ഇഷ്ടദിനമാണ് വെള്ളിയാഴ്ച! ഭദ്രകാളിയുടെ കൊടിയാഴ്ച! ഭദ്രകാളിക്ക് ചുവന്ന പട്ട്, കഠിനപായസം, വിളക്ക്, മാല വഴിപാടുകൾ ചെയ്താൽ കുടുംബ സൗഖ്യം ഫലം. ആരോഗ്യവർധനയും ഉണ്ടാവും.
*ഇന്ന് വെള്ള വസ്ത്രം ധരിക്കുന്നത് നല്ലതാണ്. അതുപോലെ വെള്ളി ആഭരണങ്ങൾ അണിയുന്നതും നല്ലത്.* വെള്ളി പാദസ്വരം അണിയുന്നത് നന്ന് ( സ്വർണ്ണപാദസ്വരം ഒരിക്കലും ധരിക്കരുത്, സ്വർണ്ണം അരക്കുതാഴെ അണിയാനേ
പാടില്ല, അത് സർവ്വ നാശം ഉണ്ടാക്കും എന്നാണ് പറയുക! ദാരിദ്ര്യം, കുടുംബകലഹം, ഭർതൃസുഖമില്ലായ്മ, കുടുംബത്തിൽ ദുരിതം എന്നിവ! സ്വർണ്ണം മഹാലക്ഷ്മിയാണ്! കാലിൽ ധരിക്കയെ വയ്യ, ബഹുമാനം വേണം.)
ലക്ഷ്മി അഷ്ടോത്തരം, ശുക്ര അഷ്ടോത്തരം, ഗണേശ അഷ്ടോത്തരം എന്നിവയൊ, *”ഓം ദൈത്യമന്ത്രി…* എന്ന് തുടങ്ങുന്ന ശുക്രന്റെ പീഡാഹരണ മന്ത്രം ജപിക്കുന്നതും നല്ല ഫലം നൽകും.
എല്ലാവർക്കും അനുഗ്രഹങ്ങൾ ലഭിക്കട്ടെ.. 🙏
*ഓം ശുക്രായ നമഃ*
*ഓം ഭാർഗവായ നമഃ*
*സർവാഭീഷ്ടദായകായ നമഃ*🙏
Leave a comment