*മൂകാംബികേ ദേവി മൂകാംബികേ ദേവി*
*അദ്രിനിവാസിനി ദേവി മൂകാംബികേ !*
*വിദ്യാസ്വരൂപിണി മൂകാംബികേ !*
*ആത്മപ്രകാശിനീ ദേവി മൂകാംബികേ !*
*ആത്മാനന്ദപ്രദേ മൂകാംബികേ !*
*ഇന്ദീവരേക്ഷണേ ഇന്ദുബിംബാനനേ*
*ഇന്ദുചൂഡ പ്രിയേ! മൂകാംബികേ !*
*ഈരേഴുലകിനു കാരണഭൂതയായ്*
*മേവീടുമംബികേ മൂകാംബികേ !*
*ഉള്ളം തെളിവതിനുള്ളില്‍ വാണീടണ-*
*മുള്ളനാളൊക്കെയും മൂകാംബികേ !*
*ഊനം വരുത്തണം രോഗങ്ങള്‍ക്കൊക്കെയും*
*ദീനദയാനിധേ മൂകാംബികേ !*
*എന്നെക്കനിവോടെ കാത്തരുളേണമെ-*
*ന്നംബേ ദയാനിധേ മൂകാംബികേ !*
*ഏണാങ്കബിംബാനനേ മനോമോഹനേ*
*മാഹേശ്വരപ്രിയേ മൂകാംബികേ !*
*ഐഹികസൌഖ്യവും മോക്ഷവും നല്‍കുന്ന*
*മോഹവിനാശിനീ മൂകാംബികേ !*
*ഒക്കെയുപേക്ഷിച്ചു നിന്‍പാദപങ്കജം*
*ചൊല്‍ക്കൊണ്ടു കാണായി മൂകാംബികേ !*
*ഓതുന്ന വേദപ്പൊരുളായി മേവുന്ന*
*പാതകനാശിനി മൂകാംബികേ !*
*ഔഡുപമാലയണിഞ്ഞു വിളങ്ങുന്ന*
*ദിവ്യജനാര്‍ച്ചിതേ മൂകാംബികേ !*
*അന്തരമെന്നിയേ ചിന്തിപ്പവര്‍ക്കുള്ള*
*സന്താപനാശിനീ മൂകാംബികേ !*
*മൂകാംബികേ ദേവി മൂകാംബികേ ദേവീ !*
*മൂകാംബികേ ദേവി മൂകാംബികേ !*
Leave a comment