Bhadrakali Pathu

HOMENEW9

ഭദ്രകാളിപ്പത്ത്

കണ്ഠേകാളി
മഹാകാളി
കാളനീരദവര്‍ണ്ണിനീ
കാളകണ്ഠാത്മജാതേശ്രീ ഭദ്രകാളി
നമോസ്തുതേ 🙏

ദാരുകാദി മഹാദുഷ്ട —
ദാനവൗഘനിഷൂദനേ
ദീനരക്ഷണദക്ഷേ
ശ്രീ ഭദ്രകാളി നമോസ്തുതേ🙏

ചരാചരജഗന്നാഥേ
ചന്ദ്രസൂര്യാഗ്നിലോചനേ
ചാമുണ്ഡേ ചണ്ഡമുണ്ഡേ
ശ്രീ ഭദ്രകാളി നമോസ്തുതേ🙏

മഹൈശ്വര്യപ്രദേ ദേവി
മഹാത്രിപുരസുന്ദരീ
മഹാവീര്യേ മഹേശീ
ശ്രീ ഭദ്രകാളി നമോസ്തുതേ🙏

സര്‍വ്വവ്യാധിപ്രശമനീ
സര്‍വ്വമൃത്യുനിവാരിണീ സര്‍വ്വമന്ത്രസ്വരൂപേ
ശ്രീ ഭദ്രകാളി നമോസ്തുതേ🙏

പുരുഷാര്‍ഥപ്രദേ ദേവി
പുണ്യാപുണ്യഫലപ്രദേ
പരബ്രഹ്മസ്വരൂപേ ശ്രീ
ഭദ്രകാളി നമോസ്തുതേ🙏

ഭദ്രമൂര്‍ത്തേ ഭഗാരാധ്യേ
ഭക്തസൗഭാഗ്യദായികേ
ഭവസങ്കടനാശേ ശ്രീ
ഭദ്രകാളി നമോസ്തുതേ 🙏

നിസ്തുലേ നിഷ്ക്കളേ നിത്യേ നിരപായേ നിരാമയേ
നിത്യശുദ്ധേ നിര്‍മലേ
ശ്രീ ഭദ്രകാളി നമോസ്തുതേ🙏

പഞ്ചമി പഞ്ചഭൂതേശീ
പഞ്ചസംഖ്യോപചാരിണീ പഞ്ചാശല്‍ പീഠരൂപേ
ശ്രീഭദ്രകാളി
നമോസ്തുതേ🙏

കന്മഷാരണ്യദാവാഗ്നേ
ചിന്മയേ സന്മയേ ശിവേ പത്മനാഭാഭിവന്ദ്യേ ശ്രീ
ഭദ്രകാളി നമോസ്തുതേ🙏

ഭദ്രകാളിപ്പത്തു ഭക്ത്യാ
ഭദ്രാലയേ ജപേൽ ജവം ഓതുവോര്‍ക്കും ശ്രവിപ്പോര്‍ക്കും
പ്രാപ്തമാം സർവ മംഗളം

ശ്രീ ഭദ്രകാള്യൈ നമഃ 🙏

Leave a comment

Design a site like this with WordPress.com
Get started