പുരാണ കഥാപാത്ര പരിചയം
വേണു പരമേശ്വരൻ 🙏
ശകുന്തള
_____________.
വിശ്വാമിത്ര മഹർഷിയുടെ തപസ്സ് ഇളക്കാൻ ഇന്ദ്രൻ അയച്ച മേനകയിൽ പിറന്ന സുന്ദരിയാണ് ശകുന്തള.ശാകുന്തങ്ങൾ(പക്ഷികൾ)ലാളിക്കയാൽ ശകുന്തള എന്ന പേര് ലഭിച്ചു.
കണ്വമഹർഷി എടുത്തു വളർത്തിയ ശകുന്തള കണ്വാശ്രമത്തിലെ വിളക്ക് പോലെ വളർന്നു.അനസൂയ…പ്രിയംവദ എന്നീ തോഴിമാർ മാനുകൾ മുയലുകൾ വനജോത്സ്ന എന്ന മുല്ലവള്ളി എന്നിവരെല്ലാം ശകുന്തള യ്ക്ക് കൂട്ടുകാർ ആണ്.
രാജാവായ ദുഷ്യന്തൻ വേട്ടയ്ക്കായി കാട്ടിലെത്തുന്നു.കണ്വാശ്രമത്തിൻറെ പരിസരത്തെത്തുന്ന ദുഷ്യന്തനോട് മുനികുമാരന്മാർ ആശ്രമത്തിൽ വേട്ട പാടില്ല എന്ന് പറയുന്നു.
വിശ്രമിക്കാൻ ആശ്രമത്തിൽ എത്തിയ ദുഷ്യന്തൻ കണ്വമഹർഷി യാത്രയിൽ ആണ് എന്ന് അറിഞ്ഞു.വനത്തിൽ ചുറ്റിക്കറങ്ങിയ ദുഷ്യന്തമഹാരാജാവ്. ശകുന്തള അനസൂയ….. പ്രിയംവദ എന്നീ തോഴിമാരും ഒത്ത് സല്ലപിക്കുന്ന സ്ഥലത്ത് എത്തുന്നു.
ഒരു വണ്ട് ശകുന്തളയെ ശല്ല്യപ്പെടുത്തി.ആരാണ് എന്നെ രക്ഷിക്കുന്നത് എന്ന് ചോദിക്കുന്ന ശകുന്തളയെ …… രാജാവ് വന്നു രക്ഷിക്കും….. എന്ന് തോഴിമാർ കളിയാക്കി.അപ്പോൾ യഥാർത്ഥത്തിൽ ദുഷ്യന്തമഹാരാജാവ് പ്രത്യക്ഷപ്പെട്ട് വണ്ടിനെ ഓടിക്കുന്നു.
പരസ്പരം കണ്ടപ്പോൾ തന്നെ ദുഷ്യന്തനും ശകുന്തളയും പ്രണയപരവശരായി.ആശ്രമത്തിൽ വിശ്രമിക്കുന്ന ദുഷ്യന്തന് ശകുന്തള താമരയിലയിൽ പ്രേമലേഖനം എഴുതുന്നു.
ഗാന്ധർവ്വവിധിപ്രകാരം ദുഷ്യന്തമഹാരാജാവ് ശകുന്തള യുമായി സംഗമിക്കുന്നു.രാജാവ് ഒരു മുദ്ര മോതിരം ശകുന്തള ക്ക് സമ്മാനിക്കുന്നു.
രാജാവ് പോയതിന് ശേഷം എത്തിയ കണ്വമഹർഷിയോട് മുനികുമാരനമാർ ദുഷ്യന്തമഹാരാജാവ് വന്ന കാര്യം അറിയിക്കുന്നു.
ഗർഭിണിയായ ശകുന്തള ദുഷ്യന്തനെ സ്മരിച്ച് ഇരിക്കുന്ന വേളയിൽ ദുർവ്വാസാവ് മഹർഷി കണ്വാശ്രമത്തിൽ എത്തുന്നു.കണ്ട ഭാവം നടിക്കാത്ത ശകുന്തളയെ …… നീ ആരെ ഓർത്ത് ഇരിക്കുന്നുവോ അയാൾ നിന്നെ മറന്നു പോകട്ടെ………… എന്ന് ശപിക്കുന്നു.
ഗർഭിണിയായ ശകുന്തള യെ മുനികുമാരന്മാർ രാജധാനിയിലേക്ക് കണ്വമഹർഷിയുടെ അനുഗ്രഹത്തോടെ കൊണ്ടുപോകുന്നു.വഴിയിൽവച്ച് പുഴയിൽ ഇറങ്ങുന്ന ശകുന്തളയുടെ മുദ്ര മോതിരം അറിയാതെ വെള്ളത്തിൽ വീഴുന്നു.അത് ഒരു മീൻ വീഴുങ്ങി.
ദുർവ്വാസാവ് മഹർഷി ശപിച്ചപോലെ ദുഷ്യന്തൻ ശകുന്തളയെ ഓർമ്മിക്കുന്നതേയില്ല.ദുഷ്യന്തൻ ഉപേക്ഷിച്ച ശകുന്തളയെ അമ്മ മേനക കൂട്ടിക്കൊണ്ടു പോയി.
മുദ്ര മോതിരം വിഴുങ്ങിയ മീനിനെ ഒരു മുക്കുവൻ മുറിക്കുമ്പോൾ മോതിരം കിട്ടി.രാജമുദ്ര ഉള്ള മോതിരം വിൽക്കാൻ ശ്രമിച്ച മുക്കുവനെ ഭടന്മാർ പിടികൂടി രാജാവിന്റെ മുമ്പിൽ എത്തിച്ചു.
മുദ്ര മോതിരം കാണുന്ന മഹാരജാ ദുഷ്യന്തന് ശകുന്തളയെ ഓർമ്മ വരുന്നു.അന്വേഷിച്ചു ചെന്ന രാജാവ് കാട്ടിൽ സിംഹക്കുട്ടികളുമായി കളിക്കുന്ന ഭരതരാജകുമാരൻ എന്ന അഞ്ച് വയസുള്ള ബാലനെ കണ്ടുമുട്ടുന്നു.അത് തൻറെ പുത്രൻ ആണ് എന്ന് മനസ്സിലാക്കിയ ദുഷ്യന്തൻ ശകുന്തളയെ സ്വീകരിക്കുന്നു. _____________ വേണു പരമേശ്വരൻ. _____________
Leave a comment