Draupathi

HOMENEW8

*പുരാണ കഥാപാത്ര* *പരിചയം*
വേണു പരമേശ്വരൻ 🙏
*ദ്രൗപദി* _________________________

ദ്രുപദമഹാരാജാവ് യാഗം ചെയ്യവേ ഹോമകുണ്ഡത്തിൽ നിന്നും ഉണ്ടായവരാണ് ധൃഷ്ടദ്യുമ്നനും……. ദ്രൗപദിയും.
അഗ്നിയെ പോലെ തേജസ്വരൂപിണിയായ ദ്രൗപദിയെ അർജ്ജുനൻ വിവാഹം കഴിക്കണമെന്ന് അച്ഛൻ ആയ ദ്രുപദമഹാരാജാവ് ആഗ്രഹിച്ചു.അതിനാൽ താഴെ ജലത്തിൽ നോക്കി മുകളിൽ കറങ്ങുന്ന ചക്രത്തിന്റെ മുകളിലെ കിളിയെ അമ്പെയ്യുന്ന മത്സരം പാഞ്ചാലി സ്വയംവരത്തിന് നിശ്ചയിച്ചു.
ദ്രുപദമഹാരാജാവിൻറെ ആഗ്രഹം പോലെ വനവാസം ചെയ്തിരുന്ന പാണ്ഡവർ കൃഷ്ണനോടൊപ്പം പാഞ്ചാലരാജ്യത്ത് എത്തി.ബ്രാഹ്മണവേഷധാരി ആയ അർജ്ജുനൻ ലക്ഷ്യം ഭേദിച്ച് വിജയം വരിച്ചു.

കർണ്ണൻ ലക്ഷ്യം ഭേദിച്ചപ്പോൾ താണ കുലത്തിൽ പിറന്നവനെ താൻ വരിക്കുകയില്ല എന്ന് ദ്രൗപദി പറയുന്നു.

ദ്രൗപദി യുമായി കാട്ടിൽ കുന്തിയുടെ അടുത്തെത്തിയ പാണ്ഡവർ …ഞങ്ങൾ എന്താണ് കൊണ്ടുവന്നിരിക്കുന്നത് എന്ന് നോക്കൂ…… എന്ന് അമ്മയോട് പറഞ്ഞു.എല്ലാവരും കൂടി പങ്കിട്ടെടുക്കൂ….. എന്ന് കുന്തി പറഞ്ഞു.

അമ്മ പറഞ്ഞത് പാലിക്കാൻ ധർമ്മപുത്രർ പറഞ്ഞു.കൃഷ്ണനും അനുവദിച്ച തോടെ പാണ്ഡവർ അഞ്ചുപേരും ദ്രൗപദിയെ വിവാഹം കഴിച്ചു.ഒരു വർഷം ഒരാളുടെ ഭാര്യ ആയിരിക്കെ മറ്റുള്ളവർ കാണരുത് എന്ന് വ്യവസ്ഥ വച്ചു.

ഇന്ദ്രപ്രസ്ഥം കാണാൻ വന്ന ദുര്യോധനൻ ദുശ്ശാസനൻ തുടങ്ങിയവർ കരയാണെന്ന് കരുതി ജലത്തിൽ വീണപ്പോൾ ദ്രൗപദി പൊട്ടിച്ചിരിച്ചു കളിയാക്കി.

നാണം കെട്ട ദുര്യോധനൻ ചൂത് കളിച്ച് പാണ്ഡവരെ അടിമകൾ ആക്കിയപ്പോൾ രജസ്വലയായ പാഞ്ചാലിയെ സഭയിൽ കൊണ്ടുവരാൻ ദുശ്ശാസനനോട് കല്പിക്കുന്നു.ദുശ്ശാസനൻ **ദ്രൗപദീവസ്ത്രാക്ഷേപം**ചെയ്യുന്നു.
കൃഷ്ണനെ വിളിച്ചു കരയുന്ന പാഞ്ചാലിയ്ക്ക് അഴിക്കുന്തോറും വസ്ത്രം തനിയേ ചുറ്റുന്നു.

പാഞ്ചാലി ശപഥം ചെയ്യുന്നു….. ദുര്യോധനനെ ഭീമൻ തുടക്കടിച്ചു കൊല്ലും…… ദുശ്ശാസനൻറെ മാറു പിളർന്ന് രക്തം തേച്ചാലേ അഴിച്ചിട്ട തലമുടി കെട്ടുകയുള്ളൂ……. ചതിച്ച ശകുനിയെ സഹദേവൻ വധിക്കും.ഇതൊക്കെ ഭാവിയിൽ സംഭവിച്ചു.

കാനനവാസക്കാലത്ത് കല്ല്യാണം സൗഗന്ധികം എന്ന പൂവ് കണ്ട് ധാരാളം പൂക്കൾ വേണം എന്ന് പാഞ്ചാലി ഭീമനോട് പറയുന്നു.പൂക്കൾ കൊണ്ടുവരാൻ പോയ വഴിയിൽ ഭീമന്റെ അഹങ്കാരം ഹനുമാൻ തീർത്തു.കുബേരൻ ബന്ധനസ്ഥൻ ആക്കിയ ഭീമസേനനെ ധർമ്മപുത്രർ വന്നാണ് മോചിപ്പിച്ചത്.ധാരാളം കല്ല്യാണസൗഗന്ധികം പൂക്കൾ ഭീമൻ പാഞ്ചാലിക്ക് നല്കിയെങ്കിലും പാഞ്ചാലി അവ വഴിയിൽ ഉപേക്ഷിച്ചു.

ജയദ്രഥൻ എന്ന രാജാവ് ദ്രൗപദിയെ അപഹരിച്ചു തേരിൽ കയറ്റി കൊണ്ടുപോകുന്നു.ഭീമനും അർജ്ജുനനും ചേർന്ന് ദ്രൗപദിയെ മോചിപ്പിച്ച് ജയദ്രഥനെ വധിക്കാനൊരുങ്ങുന്നു.ധർമ്മപുത്രർ പറഞ്ഞിട്ട് ജയന്ദ്രഥനെ പാതി ക്ഷൗരം ചെയ്തു വിട്ടയച്ചു.

ധർമ്മപുത്രർ തപസ്സ് ചെയ്ത് സൂര്യൻ നല്കിയ *അക്ഷയപാത്രം* ദ്രൗപദി ഭക്ഷണം കഴിക്കുന്നത് വരെ എത്രപേർക്ക് വേണമെങ്കിലും ഭക്ഷണം ലഭിക്കുന്നതാണ്.

അജ്ഞാതവാസക്കാലത്ത് വിരാടരാജധാനിയീൽ രാജ്ഞിയുടെ തോഴി ആയി സൈരന്ധ്രി വേഷത്തിൽ പാഞ്ചാലി കഴിഞ്ഞു.രാജ്ഞി സുദേഷ്ണയുടെ സഹോദരൻ കീചകൻ സൈരന്ധ്രി ആയിക്കഴിഞ്ഞ ദ്രൗപദിയെ ഉപദ്രവിക്കാൻ തുടങ്ങി.
വിരാടരാജധാനിയിൽ വലലൻ എന്ന പേരിൽ കഴിഞ്ഞ ഭീമസേനൻ പറഞ്ഞിട്ട് പാഞ്ചാലി കീചകനെ രാത്രിയിൽ ഒരിടത്ത് വരാൻ ക്ഷണിച്ചു.അവിടെ കിടന്ന ഭീമസേനൻ കീചകനെ വധിക്കുന്നു.

കുരുക്ഷേത്രയുദ്ധം കഴിഞ്ഞ് തുടക്കടിയേറ്റ് മരണത്തോട് മല്ലിടുന്ന ദുര്യോധനനെ കൃപരും അശ്വത്ഥാമാവും വന്ന് കാണുന്നു.സേനാധിപതി ആക്കിയ അശ്വത്ഥാമാവ് രാത്രിയിൽ കൂടാരം ആക്രമിച്ച് പാഞ്ചാലിയുടെ മക്കളെയൊക്കെ കൊന്നൊടുക്കി.
അർജ്ജുനന് സുഭദ്രയിൽ ഉണ്ടായ അഭിമന്യുവിന് ഉത്തരയിൽ പിറക്കുന്ന പരീക്ഷിത്ത് ആണ് ധർമ്മപുത്രർക്ക് ശേഷം രാജ്യം ഭരിക്കുന്നത്.പാഞ്ചാലിയുടെ മക്കൾ അവശേഷിക്കുന്നില്ല.

ധർമ്മപുത്രർ, ഭീമസേനൻ, അർജ്ജുനൻ, നകുലൻ, സഹദേവൻ, പാഞ്ചാലി എന്ന ക്രമത്തിൽ മഹാ പ്രസ്ഥാനത്തിൽ പർവ്വതം കയറുന്നു.
ആദ്യം പാഞ്ചാലി താഴെ വീഴുന്നു.ധർമ്മപുത്രർ മാത്രം മുകളിൽ എത്തി വിമാനം കയറി സ്വർഗ്ഗത്തിൽ പോകുന്നു.
_________________________ വേണു പരമേശ്വരൻ. _________________________

Leave a comment

Design a site like this with WordPress.com
Get started