Namasivaya

നമശ്ശിവായ കീർത്തനം

HOMENEW8

നമഃശിവായയാദിയായൊ-രക്ഷരങ്ങൾ കൊണ്ടു ഞാൻ
ചുരുക്കി നല്ല കീർത്തനങ്ങൾ ചൊല്ലുവാൻ ഗണേശനും
മനസ്സിൽ വന്നുദിപ്പതിന്നനുഗ്രഹിക്ക വാണിയും
നമഃശിവായ പാർവതീശ പാപനാശനാ ഹരേ

മനുഷ്യനായി മന്നിൽ വന്നു ഞാൻ പിറന്ന കാരണം
മനപ്രസദമില്ലെനിക്കു വ്യാധി കൊണ്ടൊരിക്കലും
മുഴുത്തു വന്ന വ്യാധി വേരറുത്തു ശാന്തി നൽകുവാൻ
നമഃശിവായ പാർവതീശ പാപനാശനാ ഹരേ

ശിവായ നാമമോതുവാനെനിക്കുമുണ്ടൊരാഗ്രഹം
ശിവാ കൃപാ കടാക്ഷമറ്റെനിക്കുമില്ലൊരാശ്രയം
ശിവായ ശംഭുവിൻ പദാരവിന്ദമോടു ചേർക്കണം
നമഃശിവായ പാർവതീശ പാപനാശനാ ഹരേ

വലിയമാമലമകളെ വാമഭാഗെ വച്ചതും
വഴിയൊടു പകുത്തുപാതി ദേഹവും കൊടുത്തതും
വടിവൊടങ്ങു ഗംഗ ചന്ദ്രമൗലിയിൽ ധരിച്ചതും
നമഃശിവായ പാർവതീശ പാപനാശന ഹരേ

യമൻ വരുന്ന നേരമങ്ങെനിക്കു പേടി പോക്കുവാൻ
എരിഞ്ഞ കണ്ണിലഗ്നിയോടെ യമനെയൊന്നു നോക്കണം
ഇണങ്ങി നിന്ന ദേഹി ദേഹമോടു വേർപെടുമ്പൊഴും
നമഃശിവായ പാർവതീശ പാപനാശന ഹരേ🙇

Leave a comment

Design a site like this with WordPress.com
Get started