പലതരം നന്തി ശിലകളുണ്ട്
ക്ഷേത്രകലയെ ആധാരമാക്കി ക്ഷേത്ര ചൈതന്യമുണർത്തുന്ന പലതരം നന്തി ശിലകളുണ്ട്. അവയിൽ പ്രധാനം ഇന്ദ്ര നന്തി, ബ്രഹ്മ നന്തി, ആത്മ നന്തി, ധർമ്മ നന്തി എന്നിവയാണ്.
ഭോഗവാനാണ് ഇന്ദ്ര നന്തി ക്ഷേത്രത്തിന് അല്പം അകലെ ശ്രീകോവിലിൽ നോക്കിയാണ് ഇന്ദ്ര നന്തിയുടെ കിടപ്പ്.
ബ്രഹ്മ നന്തി ഗാംഭീര്യമുള്ള രൂപത്തിലാണ്. വേദനന്തി എന്നും ഇതിന് പേരുണ്ട്. ഇത് നിർമ്മിയ്ക്കുന്നത് ചുണ്ണാമ്പ് കൊണ്ടാണ്. രാമേശ്വരത്ത് ഇങ്ങനെയുള്ള ബ്രഹ്മാണ്ഡമായ നന്തിയെ കാണാം.
കൊടിമരത്തിന്റെ ചുവട്ടിൽ കാണുന്ന നന്തിയാണ് ആത്മ നന്തി. പ്രദോഷ കാലത്ത് നന്തിക്ക് പൂജ ചെയ്താൽ സർവ്വ ഐശ്വര്യങ്ങളും പിതൃക്കളുടെ അനുഗ്രഹവും ലഭിക്കുന്നതാണ്.
പരമശിവന്റെ അരികിലായി മഹാമണ്ഡപത്തിൽ തന്നെ നിലകൊള്ളുന്ന ചെറിയ രൂപമാണ് ധർമ്മ നന്തിയുടേത്. പ്രളയത്തിൽ എല്ലാം നശിച്ച്, എല്ലാം പരമശിവനിൽ ഒടുങ്ങുന്ന സമയത്ത് ധർമ്മം നില നിർത്താൻ പരമശിവനു സഹായഹസ്തവുമായി അരികിൽ തന്നെ ധർമ്മ നന്തി കാത്തു കിടക്കുന്നു.
ഇതു കൂടാതെ ദേശ കാലങ്ങൾക്കനുസൃതമായി ഗോപുരവാതിൽക്കൽ വടക്കുനോക്കി ശയിക്കുന്ന അധികാര നന്തി
ഗർഭഗൃഹത്തിനു പിൻവശം കാണുന്ന വൃഷഭഗണപതി എന്നീ നന്തികേശന്മാരും നമുക്ക് അനുഗ്രഹം നൽകുവാനായി കാത്തു കിടക്കുന്ന ദേവന്മാരാണ്.
കൊടിമരച്ചുവട്ടിലെ ഈ ഉഗ്രപ്രതാപിയായ ശിവഭൂത ഗണം മനുഷ്യനു മാത്രമല്ല ശിവാലയങ്ങൾക്കും സംരക്ഷകനാണ്. ഭക്തർക്ക് ഏതു സമയത്തും ആ വിടർന്നു നിൽക്കുന്ന കർണങ്ങളിൽ സങ്കടമുണർത്തിക്കാം.
Leave a comment