Holi Bindi

HOMENEW6

HOMENEW7

•••••••••••••••••••••••••••••••••

കുളികഴിഞ്ഞാൽ കുറി തൊടണം…..

കാരണം പഴമക്കാർ പറയുന്ന ഒരു ചൊല്ലാണ്, കുളി കഴിഞ്ഞാൽ കുറി തൊടണം എന്ന് ഇതിനു പിന്നിൽ ചില കാരണങ്ങൾ ഉണ്ട് . ഹൈന്ദവ വിശ്വാസപ്രകാരം ചന്ദനം,….. ഭസ്മം,…. മഞ്ഞൾ,…… കുങ്കുമം……. എന്നിവയാണ് സാധാരണയായി കുറി തൊടാറുള്ളത് …

ഭസ്മം ശിവ പ്രീതികരവും…
ചന്ദനം വിഷ്ണു പ്രീതികരവും,..
കുങ്കുമം ശക്തി പ്രീതികര വുമാണ്..
ഭസ്മം ധരിച്ച് അതിൽ കുങ്കുമം ധരിക്കുന്നത് ശിവശക്തി പ്രതീകവും..
ചന്ദനം തൊട്ട് അതിൽ കുങ്കുമം ധരിക്കുന്നതു വിഷ്ണുലക്ഷ്മീ പ്രതീകവും.

ഭസ്മവും, ചന്ദനവും തൊട്ട് അതിനു നടുവിൽ കുങ്കുമം ധരിക്കുന്നതു ത്രിപുരസുന്ദരീ പ്രതീകമാണ് .

ഭസ്മം

രാവിലെ ഉണർന്നയുടനെ കുളിച്ചു ശുദ്ധമായോ……, കൈകാൽമുഖം കഴുകി വന്നോ….. പൂമുഖത്ത് തൂക്കിയിട്ടിരിക്കുന്ന ഭസ്മക്കുട്ടയിൽ നിന്നും ഒരുപിടി ഭസ്മം എടുത്തു തൊടുന്നത് പഴമക്കാരുടെ ഒരു പതിവായിരുന്നു…..
രാവിലെ നനച്ചും,…… സന്ധ്യാ നേരങ്ങളിൽ നനയ്ക്കാതെയും വേണം ഭസ്മം തൊടാൻ……… നനഞ്ഞ ഭസ്മത്തിന് ശരീരത്തിൽ അമിതമായുള്ള ഈർപ്പത്തെ വലിച്ചെടുക്കാനും നനയ്ക്കാത്ത ഭസ്മത്തിന് അണുക്കളെ നശിപ്പിക്കാനും ഉള്ള കഴിവുണ്ട്……. ചുരുക്കത്തിൽ പവിത്രമായ ഭസ്മത്തിന് ഔഷധഗുണവുമുണ്ട്‌.

സ്ത്രീകൾ ഭസ്മം നനച്ചു തൊടാൻപാടില്ല .

ചന്ദനം

വിദ്യയുടെ സ്ഥാനം കൂടിയായ നെറ്റിത്തടത്തിൽ ചന്ദനം ധരിക്കുന്നതിലൂടെ, ശരീരത്തിലെ ആജ്ഞാ ചക്രത്തിനു ഉണർവ് നൽകാനും…… മനസ്സിനെ നൈർമല്യമുള്ളതാക്കാനും…… സഹായിക്കുന്നു……. കൂടാതെ ചന്ദനം, തണുപ്പ് നൽകുന്ന വസ്തുവായതിനാൽ ശരീരത്തിലെ താപനിലയെ സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു……. ചന്ദനം ചാര്‍ത്തുന്നത്
ഉറക്കകുറവെന്ന വില്ലനെ അകറ്റി നിര്‍ത്താനും സഹായിക്കും എന്നാണ് പറയപ്പെടുന്നത്…….

നെറ്റിയിൽ കുറി തൊടേണ്ടതിങ്ങനെ!

കുങ്കുമം തൊടേണ്ടതു നെറ്റിയിൽ രണ്ടു പുരികങ്ങളുടെ മധ്യത്തിൽ ചെറിയൊരു വൃത്തരൂപത്തിൽ…….

അതിരാവിലെ കുളിച്ചു കുറി തൊടണം എന്നതു പണ്ടു മുതലുള്ള ആചാരമാണ്…… ആണായാലും പെണ്ണായാലും കുറി തൊടൽ നിർബന്ധമായിരുന്നു…….. ഇന്നു കുറിയുടെ സ്ഥാനത്തു ബിന്ദികളും സ്റ്റിക്കർ പൊട്ടുകളുമൊക്കെയാണെന്നു മാത്രം……. എന്നാൽ, കുറി തൊടുന്നതിനു വ്യക്തമായ ചില ആചാരങ്ങളുണ്ടായിരുന്നു. ഭസ്മം, ചന്ദനം, കുങ്കുമം എന്നിവയാണു കുറി തൊടുന്നതിന് ഉപയോഗിക്കുന്നത്………

ഭസ്മം നെറ്റിയിൽ ഇടത്തേ അറ്റത്തു നിന്നും……. വലത്തേ അറ്റം വരെ നീട്ടി ഒറ്റ വരയായി ഇടണം…….

ലൗകികബന്ധങ്ങൾ ഒഴിവാക്കിയവരാണു മൂന്നു വരയായി ഭസ്മം തൊടുന്നത്……….
ചന്ദനം തൊടേണ്ടതു നെറ്റിയുടെ മധ്യത്തിൽ മാത്രം……….. ഗോപിക്കുറിയായി നെറ്റിയിൽ മേലോട്ട് ഇടുന്നതാണു നല്ലത്.

കുങ്കുമം തൊടേണ്ടതു നെറ്റിയിൽ രണ്ടു പുരികങ്ങളുടെ മധ്യത്തിൽ ചെറിയൊരു വൃത്തരൂപത്തിൽ.

ശൈവ-വൈഷ്ണവ-ശാക്തേയം.

ഭസ്മംശിവനുമായിബന്ധപ്പെട്ടതാണ്.
ചന്ദനം വിഷ്ണുവുമായി ബന്ധപ്പെട്ടതും. കുങ്കുമം ശക്തി അഥവാ ദേവിയുടെ ചിഹ്നമാണ്. ഭസ്മം ധരിച്ച് അതിൽ കുങ്കുമം ധരിക്കുന്നത് ശിവശക്തിസംയോഗം……..

ഭസ്മം തൊടുന്നത് ഏതുവിധം
മഹേശ്വര വൃതമാണ് ഭസ്മധാരണം……. സര്‍വ്വപാപ നാശകരമാണിത്……. ആചാരപരമായും ശാസ്ത്രപരമായും വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്നു…….. എന്നാല്‍ വിധിയാംവണ്ണം ഇതുധരിയ്ക്കുന്നവര്‍ക്ക് ശരീരത്തിനും മനസ്സിനും പുഷ്ടി വര്‍ദ്ധിയ്ക്കും……..
പ്രഭാതത്തിലെയുള്ള കുളികഴിഞ്ഞാല്‍ പുരുഷന്മാര്‍ ഭസ്മം നനച്ചുതൊടണം…….. ഇടത്തെ ഉള്ളംകൈയ്യില്‍ ഭസ്മമെടുത്ത് വലത്തെ കൈകൊണ്ടടച്ചു പിടിച്ച് നമഃശിവായ എന്നു ജപിച്ച് വെള്ളം ആവശ്യത്തിനെടുത്ത് കുഴച്ച് തള്ള വിരലും ചെറുവിരലും കൂട്ടാതെ മുന്നുവിരലും ചേര്‍ത്ത് കുറിതൊടുക…….

ഭസ്മധാരണം ഏതുവിധത്തില്‍ വേണമെന്നതിനെ പറ്റിഫലശ്രുതിയില്‍ പറയുന്നതിങ്ങനെയാണ്……

ശിരസ്സിന്റെ നടുവിലും നെറ്റിയിലും ധരിച്ചാല്‍ ആലസ്യമകലും…………
കഴുത്തിലും മാറിടത്തിലും കൈകളിലും ധരിച്ചാല്‍ പാപവിമുക്തനാകും………..
സര്‍വ്വാംഗധാരണത്താല്‍ നൂറുജന്മങ്ങളിലെ പാപങ്ങള്‍ തീരും…………

പ്രഭാതത്തിലെ കുളിയ്ക്കുശേഷം മാത്രമേ ഭസ്മം നനച്ചുതൊടുവാന്‍ പാടുള്ളൂ…..
എന്നാല്‍ ശ്രദ്ധിക്കേണ്ടഒന്ന് സ്ത്രീകള്‍ നനച്ചുതൊടാനും പാടില്ല……….. വിധവകള്‍ക്ക് നനച്ചുതൊടുകയും ചെയ്യാം. ഹരേ കൃഷ്ണ 🙏

••••••••••••••••••••••••••••••••

Leave a comment

Design a site like this with WordPress.com
Get started