HOMENEW6
••••••••••••••••••••••••••••••••
7. ഭൂമിരപോനലോ വായു.
ഭൂമിരപോനലോ വായു:
ഖം മനോ ബുദ്ധിരേവ ച
അഹങ്കാരം ഇതീയം മേ
ഭിന്നാ പ്രകൃതി രഷ്ടധാ (ഭ. ഗീത -7:4)
*
(1)ഭൂമി,(2) ജലം (ആപ്) (3)അഗ്നി,(അനിലൻ)(4) വായു, (5) ആകാശം (ഖം)(6) മനസ് (7) ബുദ്ധി(8) അഹങ്കാരം ഇങ്ങനെ എന്‍റെ അപര
പ്രകൃ തിയെ എട്ടായിതരംതിരി ച്ചിരിക്കുന്നു. ഈ അഷ്ട പ്രകൃതി യുടെ സൂഷ്മത്ത്വത്തെ ഇങ്ങനെ വിശദമാക്കം. ഭൂമിയുടെ സൂഷ്മ തന്മത്രയായ ഗന്ധം, ജലത്തിന്‍റെ സൂഷ്മ തന്മാത്രയായ രസം, അഗ്നി യുടെ (തേജസിന്‍റെ) സൂഷ്മ തന്മാ
ത്രയായ രൂപം, വായുവിന്‍റെ സൂഷ്മ തന്മാത്രയാ സ്പർശം ആകാശത്തി ന്‍റെ സൂഷ്മതന്മാത്രയായ ശബ്ദം,
മനസിന്‍റെ സൂഷ്മരൂപമായ അഹംകാരം, ബുദ്ധിയുടെ സൂഷ്മരൂപമായ മഹത് തത്വം അഥവാ സാത്വിക പ്രാണന്‍, അഹങ്കാരത്തിന്‍റെ ഉറവിട മായ അവ്യക്തം ഇവയാണ്
ഈ അഷ്ട പ്രകൃതിയുടെ സൂഷ്മരൂപങ്ങൾ. (അവ്യക്താത് വ്യക്തയ സർവ്വ എന്ന ശ്ലോകം പരിശോദി ക്കുക.)
സൃഷ്ടിയുടെ ആരംഭത്തിലെ അവ്യക്തത്തേയും സൃഷ്ടിയുടെ
അവസാനത്തിലെ അവ്യക്ത ത്തേയും ആധുനിക ശാസ്ത്ര
ത്തിൽ പറയുന്ന തമോഗർത്ത
ത്തോട് ഞാൻ താരതമ്യം ചെയ്തിട്ടുള്ളതാണ്.
ഉണ്ട് എന്നു ബോദ്ധ്യമായതും എന്ത് എങ്ങനെ എന്നൊന്നും അറിവില്ലാത്തതിനാലാണെ തമോഗർത്തം എന്നു പറയുന്നത്. തമോ ഗർത്ത തിൽ പതിക്കുന്ന വസ്ഥുക്കളുടെ
അവസ്ഥയും തഥൈവ തന്നെ.
ബ്രഹ്മത്തിന്‍റെ അവ്യക്താവസ്ഥ
യിൽ നിന്നാണു പ്രപഞ്ചം ഉത്ഭവി
ക്കുന്നത്. അതുപോലെ പ്രപഞ്ചം ഉപശമിക്കുന്നതും അവ്യക്തത്തിൽ (തമോഗർത്തതിൽ) തന്നെ. അവ്യ
ക്തവും തമോഗർത്തവും തമ്മി
ലുള്ള ബന്ധം പോലെതന്നെ അഞ്ചഭൂതങ്ങളും സ്ട്രിംഗുകളും
തമ്മിലും സാമ്യം കാണാം.
*****
ഇരുണ്ട ദ്രവ്യവും തമോഗർത്തവും
************************************
വാക്കുകളുടെ അർത്ഥം വച്ചു
നോക്കിയാൽ രണ്ടും ഒന്നാണ്
എന്നു തോന്നും മനുഷ്യന്റെഇന്ദ്രി
യ ,മനോ,ബുദ്ധികളുടെയും അവൻ നിർമ്മിച്ച ശാസ്ത്രോപകരണങ്ങ
ളുടെയും അജ്ഞതയുടെ പരിണാമത്തെയാണ് രണ്ടു പദങ്ങളുടെയും ഉല്പത്തി ഹേതു.
ഇരുണ്ട ദ്രവ്യം പ്രപഞ്ച വ്യാപ്തമായ ഏതോ ഒന്നിനെ സൂചിപ്പിക്കുന്നു.
എന്നാൽ തമോഗർത്തം അങ്ങനല്ല ബർമുഡാ ട്രയാംഗിൾ പോലെയാണ് സമീപത്തെത്തുന്ന എന്തിനേയും
തന്നിലേക്കു വലിച്ചെടുത്ത് ഇല്ലാതാക്കുന്നു. പിന്നെ അതിനെന്തു സംഭവിക്കുന്നു എന്നറിയില്ല. പദം കൊണ്ട്
നമുക്കൂഹിക്കാൻ കഴിയുന്നത് കിണറുപോലെ എന്തോ ഒന്ന് തന്റെ സമീപത്തെത്തുന്ന എന്തിനേയും
തന്നിലേക്കു വലിച്ചെടുത്ത് ഉല്ലാതാ ക്കുന്നു. സൂര്യൻ (പ്രകാശഗോളം) കത്തിത്തീരുമ്പോൾ ഉണ്ടാകുന്ന അവസ്ഥ എന്നു ശാസ്ത്രജ്ഞർ
ഊഹിക്കുന്നു.
വേദാന്തചിന്തയനുസരിച്ച് ഒരു
വസ്തുവിന്റെ രുചി നാം അറിയു
ന്നത് – ഉദാഹരണത്തിന് മധുരം
നാവിൻ തൊട്ട് നാക്കും മധുരവും
ഒന്നാകുമ്പോഴാണ് വസ്തു എന്താ
ണ് എന്നു നാം അറിയുന്നത്.
**
ഇവിടെ ഗവേഷകന്റെ മനസ്സ് വസ്തുവിൽ സ്പർശിക്കുന്നു.
മനുഷ്യമനസ്സ് വസ്തുവിൽ വ്യാപ
രിക്കുമ്പോൾ ഉണ്ടാകുന്ന ഒരു അനുഭൂതിയുണ്ട് ഈ അനുഭൂതി യാണ് ഒരു ശാസ്ത്രജ്ഞനെ
എല്ലാം മറന്ന് ആഗവേഷണത്തി
ൽ ആമഗ്ന്നനാകാൻ പ്രേരിപ്പിക്കുന്നത്. വയറ്റിപ്പിഴപ്പിനു ഗവേഷണം നടത്തുന്നവരെയും പ്രളയം വന്നാൽ എങ്ങനെ നേരിടണം എന്നു പഠിക്കാൻ സ്വിസ്സർലാൻഡിൽ പോകുന്ന മന്ത്രി പുംഗവനേയും അല്ല ഞാനുദേശിക്കുന്നത്. ഉണ്ണാനും ഉറങ്ങാനുംമറന്നു പോകുന്നവരായ ശാസ്ത്രജ്ഞർ ഈ ലോകത്തിൽ ഉണ്ട്.
അവർ അവാച്യമായ ആനന്ദം
അനുഭവിക്കുന്നു. ശരിക്കും പറഞ്ഞാൽ”” സച്ചിദാനന്ദം “”
സ്ത് + ചിത്+ആനന്ദം = സത്യം ശിവം സുന്ദരം അതായത് സത്യമായത് ഒന്നേയുള്ള അത് ചിത് ആണ് അതിന്റെ സ്വാഭാവം ആനന്ദമാണ്
സദാനന്ദം 1 വീണ്ടും പറയട്ടെ
പരബ്രഹ്മാവസ്ഥ, വീണ്ടും പറയട്ടെ
ശ്രീ ചക്ര ബിന്ദു – ഏകം, അതു തന്റെ ശൈവരുടെ ശിവം, ശാക്തേയർക്കു
ശ്രീചക്രബിന്ദു എന്ന ത്രിപുരസുന്ദരി,
വൈഷ്ണവരുടെ മഹാവിഷ്ണു.
ഇതു തന്നെ ശാസ്ത്രജ്ഞൻ കാണുന്ന തമോഗർത്തം, അതേ
സമയം സ്വന്തം മനസ്സിൽ ആനന്ദ ഗർത്തവും.
പ്രപഞ്ചത്തിലെ സകല വസ്തുക്കളും വിവിധ രൂപത്തിലുള്ള (അഞ്ചു തരത്തിലൂള്ള ) സ്ട്രിംഗുകളാൽ നിർമ്മിതമാണ്. പ്രപഞ്ചം തന്നെ പഞ്ച തത്വാത്മകമാണ്.
*******
പഞ്ചഭൂതങ്ങള്‍/5 type of strings
****************************
പഞ്ചഭൂതങ്ങളെ കുറിച്ചു നമു
ക്കുള്ള ജ്ഞാനം വളരെ പരി
മിതമാണ്. ഒരോ പഞ്ചഭൂതവും വാസ്തവത്തിൽ സംയുക്തങ്ങളാണ്. ഒരു ഭൂതത്തിൽ തന്നെ അഞ്ചു ഭൂതങ്ങളും ഉണ്ട്. ഉദാഹരണത്തിനു പൃഥ്വീതത്വം എടുക്കാം. ഇതിൽ നേർ പകുതി മാത്രമേ പൃഥ്വീ തത്വം ഉള്ളു ബാക്കി പകുതി മറ്റു നാലു ഭൂതങ്ങളും ചേരുന്നതാണ്.
*
FIVE PRINCIPLES ACORDING TO VEDAANTHA
***********************************************************
പൃഥ്വി = 1/2 പൃഥ്വി+ 1/8 അഗ്നി +1/8 ജലം + 1/8 വായു +1/8 ആകാശം
അഗ്നി = 1/2 അഗ്നി +1/8 പൃഥ്വി+ 1/8 ജലം + 1/8 വായു +1/8 ആകാശം
ജലം =1/2 ജലം +1/8 പൃഥ്വി+ 1/8 അഗ്നി +1/8 വായു +1/8 ആകാശം
വായു =1/2 വായു +പൃഥ്വി+ 1/8 അഗ്നി +1/8 ജലം + +1/8 ആകാശം
ആകാശം=1/2 ആകാശം +1/8 പൃഥ്വി+ 1/8 അഗ്നി +1/8 ജലം + 1/8 വായു .
ഒരോ തത്വത്തിലും പകുതി അതാതു തത്വങ്ങളും
എട്ടിൽ ഒന്ന് ഗുണം നാലെ സമം പകുതി. പകുതിയും പകുതിയും
ചേർന്നാൽ ഒന്നാകും. ഈ പഠന
ത്തിനാധാരം ആദി ശങ്കരാചാര്യ
രുടെ ആത്മബോധം (സ്വാമി ചിന്മാ യാനന്ദജിയുടെ വ്യാഖ്യാനം) കൃതി യാണ്. ഈ വ്യാഖ്യാനവും സ്റ്റീഫന്‍ ഹോക്കിഗിന്‍റെ യൂണി വേഴ്സ് ഇൻ എ നട് ഷെൽ (Universe in a Nutshell) എന്ന പുസ്തകത്തിൽ പറയുന്ന
സ്ട്രിംഗ് (Strings) തീയറിയുമായി
സമ്പൂർണ്ണ പൊരുത്തം കാണൂന്നു. അഞ്ചു സ്ട്രിഗുകളും (ചുരുളുകള്‍) അവയെ കൂട്ടിയോജിപ്പിക്കുന്ന
എം തീയറിയും(M Theory). ഒരു സ്ട്രിഗില്‍ നിന്നു തന്നെയാണ്‍
മറ്റ് അഞ്ചു സ്ട്രിഗുകളും ഉണ്ടാ കുന്നത്. അഞ്ചു സ്ട്രിഗുകളുടെ
യും തരംഗദൈര്‍ഘ്യംവ്യത്യസ്ത-
മായിരിക്കുന്നതിനാലാണ് അഞ്ചു
തരത്തിലുള്ള വസ്തുക്കളായി
പരിണമിക്കുന്നത്. ഭഗവത് ഗീത
യിലെ അവ്യക്താത് വ്യക്തയ സർവ്വ്
…. എന്ന ശ്ലോകം എടുത്തു നോക്കി യാല്‍ ബ്രപ്മത്തിന്‍റെ അവ്യക്താവസഥയിൽ നീന്ന് ആകാശവും ആകാശത്തിൽ നിന്ന് വായുതത്വവും വായുതത്വത്തിൽ
നിന്ന് ജലതത്വവും ജലതത്വ
ത്തിൽ നിന്ന് അഗ്നി തത്വവും
അഗ്നി തത്വത്തിൽ നിന്ന് പൃഥ്വീ തത്വവും ഉണ്ടാകുന്നു. ഇതിന്‍ പ്രകാരം ബ്രഹ്മത്തിന്‍റെ ആദ്യ
സന്താനം അവ്യക്താവസ്ഥ
യാണ്. ഈ അവ്യക്താവസ്ഥ്
വസ്ത വത്തിൽ വെറും സാങ്കല്പി കമായ ഒന്നാണെന്ന് കൂടുതൽ
ചിന്തിച്ചാല്‍ മനസ്സിലാകും. ബ്രഹ്മം നിർഗുണമായതിനാല്‍ ഒരു വിധത്തിലും പഞ്ചേന്ദ്രിയങ്ങളുടെ ജ്ഞാനത്തിനു വിധേയമല്ല. തികച്ചും നിര്‍വചാനാതീതം.
ആധുനിക ശാസ്ത്രം പറയു
ന്നത് ശൂന്യം എന്നൊരവസ്ഥ
ഇല്ലാ എന്നാണ്. ശൂന്യമെന്നു
പറയുന്ന സ്ഥാനം മുഴുവന്‍
നിർവ്വാത ഊർജ്ജത്താല്‍
വ്യാപ്തമാണ് എന്നാണ്. ഇതു
തന്നെ ഡാർക്കു മാറ്റര്‍
(Dark Matter)എന്നു പറയുന്നത്. എന്താണാ വസ്തൂ. തികച്ചും അജ്ഞാതം ആയതിനാല് മാത്ര
മാണ് ഇതിനെ ഇരുണ്ട വസ്തു
എന്നു പറയുന്ന്ത്. ഇരുണ്ട
വസ്തുവിന്‍റെ വെറും 10 ശതമാ
നം മാത്രമാണ് പ്രപഞ്ചമായി
പരിണമിച്ചിരിക്കുന്നത് എന്നാണ്.
90 ശതമാനവുംഅവ്യക്തമാണ്.
ഭാരതീയ്രുടെ ശാക്തേയ മത സിദ്ധാന്തപ്രകാരം ദേവിയുടെ പാദധൂളികൾ കൊണ്ടാണ്‍ പ്രപ
ഞ്ചം സൃഷ്ടിച്ചിരിക്കുന്നത്
എന്നാണ്. ഉപയോഗിക്കുന്ന
വാക്കു കളിലും ഭാഷയിലും മാത്രമാണ് വ്യത്യാസം അർത്ഥ
ത്തില്‍ യാതൊരു മാറ്റവും ഇല്ലയെന്നു കാണാം.
ശിവകുമാർ ഐത്തല.
9891448753
••••••••••••••••••••••••••••••••
Leave a comment