Sree krishna charithram

HOMENEW6

#ഭഗവാൻ കൃഷ്ണന്റെ ചരിത്രം….

ഭഗവാനെ കുറിച്ച് നമ്മൾ അറിയുന്നത് സംസ്കൃത കൃതികളിൽ നിന്നും ആണ്. അതിൽ പറയുന്നത് അനുസരിച്ചു ഭഗവാൻ ജീവിച്ചിരുന്ന കാലഘട്ടം ഏകദേശം 5000 വർഷങ്ങൾ മുമ്പ് ആണ്. ഭഗവാൻ ജനിച്ച സമയം എല്ലാം വിശതീകരിക്കുന്നതു ജ്യോതിശാസ്ത്ര സംബന്ധമായ ഘടകങ്ങളും, സ്‌ഥലവും മാസവും എല്ലാം വച്ചുകൊണ്ടാണ്. ഒരു കമ്പ്യൂട്ടറിന്റെ സഹായം ഇല്ലാതെ ഏതാനും സഹസ്രങ്ങൾ മുമ്പ് ഒരു സ്‌ഥലത്തു (മധുര) നിന്ന് നോക്കുമ്പോൾ ഉള്ള നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്‌ഥാനങ്ങൾ മനസ്സിൽ ആക്കുക സാധ്യമല്ല. ഈ ആധുനിക കാലഘട്ടത്തിൽ ആണ് അത്‌ സാധ്യം ആകുക. എന്നാൽ മധുര എന്ന ഭഗവാന്റെ ജന്മദേശം സഹസ്രങ്ങൾ ആയി പ്രശസ്തം ആണ്. ഇതു വ്യക്തം ആക്കുന്നത് ഭഗവാൻ കൃഷ്ണൻ ഏകദേശം 5000 വർഷങ്ങൾ മുമ്പ് ആണ് ജീവിച്ചിരുന്നത് എന്ന് മാത്രം അല്ല, അനുബന്ധ ഗ്രന്ഥങ്ങളും രചിക്കപ്പെടുന്നത് അതേ കാലഘട്ടത്തിൽ തന്നെ ആണ് എന്നുള്ളതാണ്. എന്നാൽ 5000 വർഷങ്ങളോ അതിൽ കൂടുതലോ പഴക്കം ഉള്ള എഴുത്തോല മുതലായ ലിഖിതങ്ങൾ ഒന്നും തന്നെ കണ്ടെത്തിയിട്ടുമില്ല. പിന്നെ എങ്ങനെ ആണ് ഈ സംസ്കൃത കൃതികൾ നിലനിന്നത്.? ഈ ചോദ്യത്തിന് രണ്ട് ഉത്തരമേ ഉള്ളൂ.
1) ഗുരുകുല സമ്പ്രദായം…
വർഷങ്ങളോളം വിദ്യാർഥികൾ ഗുരുകുലങ്ങളിൽ താമസിച്ചു പഠിക്കുക എന്നത് ആണ് ഗുരുകുല വിദ്യാഭ്യാസത്തിൽ സംഭവിക്കുന്നത്. ഗുരു പഠിപ്പിക്കുന്നത് കേട്ടും ഉരുവിട്ടും പഠിക്കുക എന്നത് ആണ് പഠന രീതി. ഇവിടെ നമുക്ക് സ്വാഭാവികമായും ഉണ്ടാകാവുന്ന സംശയം ആണ് എങ്ങനെ ആണ് വിദ്യാർഥികൾ കേൾക്കുന്നത് എല്ലാം ഓർത്തു ഇരിക്കുക എന്നത്. ഒരു കുട്ടിക്ക് എല്ലാം കേൾക്കുമ്പോൾ തന്നെ ഓർമ്മയിൽ സൂക്ഷിക്കാൻ കഴിയണം എന്നില്ല, പക്ഷെ എല്ലാവരും ചേരുമ്പോൾ പരസ്പരം സംശയം തീർക്കാൻ സാധിക്കും. അങ്ങനെ അവർ അത്‌ ചൊല്ലി പഠിക്കുന്നു.
2) വേദോപനിഷത്തുക്കൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ എല്ലാം കവിത രൂപത്തിൽ ഉള്ളവ ആണ്. അപ്പോൾ എന്താണ് ഒരു കവിതയുടെ പ്രത്യേകത.? ഒരു കഥ നമ്മൾ കേൾക്കുകയും അത്‌ മറ്റൊരാൾക്ക്‌ പകർന്നു കൊടുക്കുകയും ചെയ്യുക ആണെന്ന് വിചാരിക്കുക. അയാൾ മറ്റൊരാൾക്ക്‌ അത്‌ പകർന്നു കൊടുക്കുമ്പോൾ അയാളുടേതായ ഉൾകൊള്ളിക്കലുകൾ അതിൽ ഉണ്ടായേക്കാം. എന്നാൽ ഒരു കവിത എളുപ്പം മറ്റൊരാൾക്ക്‌ വാമൊഴിയായുള്ള പകർന്നു കൊടുക്കലിലൂടെ സംഭവിക്കുന്നില്ല.
അനുബന്ധമായി മറ്റൊരു കാര്യം കൂടി ഇവിടെ നമുക്ക് പരിശോധിക്കാം. ലോകത്തിലെ മറ്റേതു ഭാഷ ആണെങ്കിലും ഒരു 50 വർഷത്തെ ചരിത്രം എടുത്താൽ അതിൽ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ സംസ്കൃത ശ്ലോകങ്ങളിൽ ആ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല. ആധ്യാത്മിക തലത്തിൽ മാത്രം ആയിരുന്നു പ്രധാനമായും സംസ്കൃത ഭാഷ ഉപയോഗിച്ചത് എന്നത് കൊണ്ടാണ് സമയത്തിന് ഒത്തു സംസ്കൃത ഭാഷ പരിണമിക്കാത്തത് എന്നും നമുക്ക് ഇതിൽ നിന്നും കാണാൻ സാധിക്കും. രാമായണത്തിൽ തന്നെ രാമായണം കവിത വളരെ ഭംഗിയായി ആലപിക്കുന്നതായി പറയുന്ന രംഗം ഉണ്ട്.

എങ്ങനെ ആണ് എഴുത്തു കൂടാതെയും സംസ്കൃത കൃതികൾ നില നിന്നത് എന്നാണ് ഇതിൽ നിന്നും വ്യക്തം ആകുന്നത്. ഭഗവാൻ കൃഷ്ണൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ആണ് മഹാഭാരത യുദ്ധം സംഭവിക്കുന്നത്. ഭഗവാൻ കൃഷ്ണൻ നരകാസുരൻ എന്ന അസുരനുമായി യുദ്ധം ചെയ്തത് ആയി ശ്രീമദ് ഭാഗവതത്തിൽ പറയുന്നു. നരകാസുരന്റെ രാജ്യം പ്രാഗ്ജ്യോതോഷം ആണ്. അത്‌ എവിടെ ആണെന്ന് വ്യക്തമായി വാൽമീകി രാമായണത്തിൽ പറയുന്നു(4-42-15). സിന്ധു നദി സമുദ്രത്തോട്‌ ചേരുന്ന സ്‌ഥലത്തു കുറച്ച് മലനിരകൾ ഉണ്ട് എന്ന് തുടങ്ങി വ്യക്തം ആക്കുന്നത് ആണ് ആ വിശതീകരണം. ആ പ്രദേശം പാകിസ്ഥാനിൽ ആണ്. മുൾറി ഹിൽസ് (Mulri Hills) നമുക്ക് അവിടെ കാണാൻ സാധിക്കും. പിന്നീടുള്ള വിശതീകരണങ്ങൾക്ക് അനുസൃതമായി നമ്മൾ സഞ്ചരിക്കുമ്പോൾ നമുക്ക് മെസപ്പൊട്ടാമിയൻ (ഇറാൻ) പ്രദേശങ്ങളിൽ എത്തി ചേരൻ സാധിക്കും. ഇന്ദ്രനീല കല്ലിന്റെ രൂപത്തിൽ ഉള്ള മല കാണാൻ സാധിക്കും എന്നൊക്കെ രാമായണത്തിൽ വ്യക്തം ആക്കുന്നു. ഇറാനിൽ അലടഗ്ലാർ (aladaglar rainbow mountains) മലനിരകളെ കുറിച്ച് ഒന്ന് സെർച്ച്‌ ചെയ്തു നോക്കു. രാമായണത്തിലെ വിശതീകരണങ്ങളിലൂടെ തുടരുമ്പോൾ നമ്മൾ എത്തി ചേരുന്ന പ്രദേശം തുർക്കി, റഷ്യയുടെ ചെറിയൊരു ദക്ഷിണ ഭാഗവും , ജോർജിയ ഒക്കെ അടങ്ങിയ പ്രദേശം ആണ്. ഈ വലിയൊരു പ്രദേശം ആണ് നരകാസുരന്റെ വാസസ്‌ഥലം ആയി വാൽമീകി രാമായണത്തിൽ പറയുന്നത്. അവിടെ നരകാസുരനുമായി യുദ്ധം ചെയ്തു കൊണ്ട് നരകാസുരനെ വധിക്കുകയും, 16100 സ്ത്രീകളെ മോചിപ്പിക്കുകയും ചെയ്തു. അവർ ഭഗവാനെ പിന്തുടർന്നു. ഭഗവാനെ വിവാഹം കഴിക്കണം എന്ന്അ ആഗ്രഹിച്ച 8 പേരും, ശ്രീകൃഷ്ണനെ പിൻതുടരാൻ കാരണം ചോദിച്ച 16100 പേരോട് ‘എന്റെ ഭാര്യ ആണെന്ന് പറഞ്ഞോളൂ’ എന്ന് പറഞ്ഞ ഭഗവാൻ കൃഷ്ണന് 16108 ഭാര്യമാർ എന്ന് സങ്കൽപ്പിക്കുന്നു. ശ്രീമദ് ഭാഗവതത്തിൽ നിന്നും മനസ്സിൽ ആകുന്നു. ഭഗവാൻ കൃഷ്ണന് 2000 വർഷം മുമ്പേ രചിക്കപ്പെട്ട രാമായണത്തിൽ ആണ് നരകാസുരൻ ഉണ്ടായിരുന്നതായി പറയുന്നത്. ഒരു സമൂഹത്തെ തന്നെ തന്റെ സ്വാധീനത്തിൽ കൊണ്ട് വരാൻ കഴിയുന്ന അദൃശ്യമായ ആസുര ശക്തി ആണ് നരകാസുരൻ. നരകാസുരന്റെ ജന്മം തന്നെ സാധാരണ രീതിയിൽ ആയിരുന്നില്ല എന്നതിൽ നിന്നും ഇതു സൂചിപ്പിക്കുന്നു.

ഇത്രയും ഇവിടെ പറയുന്നതിനു പിന്നിൽ മറ്റൊരു കാരണം കൂടി ഉണ്ട്. കുറച്ച് വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു പഠനം വ്യക്തമാക്കുന്നത് ഏകദേശം ഭഗവാൻ കൃഷ്ണൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ പ്രഗ്ജ്യോതിഷത്തിൽ നിന്നും ഭഗവാൻ കൃഷ്ണന്റെ രാജ്യമായ ദ്വാരകയിലേക്ക് ആളുകൾ വന്നിരുന്നു എന്നാണ്.

ഈ കാര്യങ്ങൾ എല്ലാം ശാസ്ത്രീയ തെളിവുകൾ മുൻനിർത്തി പോസ്റ്റിൽ പറയുന്നു. ഭാരതം മുഴുവൻ എങ്ങനെ ആണ് ഒരേ ചിന്താഗതി നിലനിന്നത് എന്നും അതിൽ നിന്നും വ്യക്തമാണ്. ചില സാങ്കേതിക പ്രശ്നങ്ങൾ കൊണ്ടായിരിക്കാം ആ പോസ്റ്റ് share ചെയ്യുന്നതിൽ നിന്നും എന്നെ fb വിലക്കി ഇരിക്കുന്നു. മേൽപ്പറഞ്ഞ ഘടകങ്ങൾ എല്ലാം ആ പോസ്റ്റിൽ ഉള്ള ഒരു ചെറിയ ഭാഗം ആണ്. അത്‌ വായിച്ചു നോക്കുക. നന്ദി.

കടപ്പാട്

Leave a comment

Design a site like this with WordPress.com
Get started