Chotanikkara Amman

HOMENEW6

♦️🌸♦️🌸♦️🌸♦️🌸♦️
*ചോറ്റാനിക്കരയമ്മേ ജഗദംബികേ*
*ആദിപരാശക്തി കൈതൊഴുന്നേൻ*
*ആധിയും വ്യാധിയും തീർത്തിടേണേ*
*ആയുരാരോഗ്യങ്ങൾ തന്നീടണേ*(2)

*പാർവ്വതി ദേവി ശ്രീ ഭദ്രയായി*
*ചോറ്റാനിക്കരയിലവതരിച്ചു*
*ആദിപരാശക്തി ചൈതന്യമായ്*
*അഖിലാണ്ഡമാകെ നിറഞ്ഞു ദേവി.*
*(ചോറ്റാ… )*

*ചോറ്റാനിക്കരയിലെ സർവ്വേശ്വരീ*
*മുപ്പാരിലും വാഴും മൂകാംബികേ*
*മുപ്പത്തിമുക്കോടി ദേവർകൾക്കും*
*അദ്വൈത മൂർത്തിയാം അമ്മയല്ലോ* *(ചോറ്റാ )*

*സൃഷ്ടികർത്താവിന്റെ പ്രിയസഖിയായ്*
*സംഹാരരുദ്രന്റ പാതിമെയ്യായ്*
*ലോകനന്മക്കായ് അവതരിച്ചു*
*സർവ്വർക്കും മംഗളം എകുവാനായ്.(ചോറ്റാ )*

*രാവിലെ അമ്മ സരസ്വതിയായ്*
*ഉച്ചക്കവിടുന്ന് ഭദ്രകാളി*
*വൈകിട്ടവിടുന്ന് ദുർഗ്ഗാദേവി*
*മൂന്നു നിറം പട്ടണിയുമമ്മ(ചോറ്റാ )*

*അമ്മേ നാരായണാ മന്ത്രം ചൊല്ലി*
*തിരുനടയിൽ എത്തും ഭക്തർക്കെല്ലാം*
*ദർശനം നൽകണേ അംബികയേ*
*കാത്തരുളേണമേ കാർത്ത്യായനീ. (ചോറ്റാ )*

Leave a comment

Design a site like this with WordPress.com
Get started